സഹവിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികമായ മോശം പെരുമാറ്റം; ക്ലാസുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ; നമ്മുടെ മക്കള്‍ സ്‌കൂളുകളില്‍ സുരക്ഷിതരാണോ?

സഹവിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികമായ മോശം പെരുമാറ്റം; ക്ലാസുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ; നമ്മുടെ മക്കള്‍ സ്‌കൂളുകളില്‍ സുരക്ഷിതരാണോ?

സഹവിദ്യാര്‍ത്ഥികളെ ലൈംഗികമായി അക്രമിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ സ്‌കൂളുകള്‍ പുറത്താക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നതായി കണക്കുകള്‍. 2020-21 വര്‍ഷത്തില്‍ ലൈംഗികമായ ദുഷ്‌പെരുമാറ്റം മൂലം 3031 കുട്ടികളെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് പുതിയ സ്‌കൂള്‍ ഇയര്‍ ഡാറ്റ വ്യക്തമാക്കുന്നു.


അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ് വിദ്യാര്‍ത്ഥികളെ ഈ വിധത്തില്‍ പുറത്താക്കുന്നത്. എന്നാല്‍ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് പ്രചരണക്കാര്‍ വ്യക്തമാക്കുന്നു. മഹാമാരിക്ക് മുന്‍പ് സ്‌കൂളുകള്‍ അടയ്ക്കുന്നതിന് മുന്നോടിയായി 2018/19ല്‍ 1866 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുന്നതിന്റെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. 244 പ്രൈമറി വിദ്യാര്‍ത്ഥികളെയാണ് ലൈംഗിക ദുഷ്‌പെരുമാറ്റത്തിന് വീട്ടിലേക്ക് തിരിച്ചയച്ചത്. 2018/19ല്‍ 144 ആയിരുന്നു എണ്ണം. റിസപ്ഷന്‍ ക്ലാസുകളിലെ അഞ്ച് കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.

മഞ്ഞുമലയുടെ അഗ്രം മാത്രമാണിതെന്ന് ക്യാംപെയിന്‍ ഫോര്‍ റിയല്‍ എഡ്യുക്കേഷനിലെ ക്രിസ്റ്റഫര്‍ മക്ഗവേണ്‍ ചൂണ്ടിക്കാണിച്ചു. സ്‌കൂളുകളില്‍ ഇത് പതിവായിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏറെ ഭയപ്പെടുന്നു. സ്‌കൂള്‍ ലീഡേഴ്‌സ് ഇത്തരം വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതിലും, അവഗണിക്കുന്നതിലും ശ്രദ്ധിക്കുന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണ്, മക്ഗവേണ്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends