സുരക്ഷാ ജീവനക്കാരുടെ സമരത്തിനിടയിലും പ്രവര്‍ത്തനം 'സാധാരണ നിലയിലെന്ന്' ഹീത്രൂ; ഈസ്റ്റര്‍ ഹോളിഡേയില്‍ ചില യാത്രക്കാര്‍ക്ക് സുരക്ഷാ കാലതാമസം നേരിടും; ബ്രിട്ടീഷ് എയര്‍വേസ് 70 വിമാനങ്ങള്‍ റദ്ദാക്കി

സുരക്ഷാ ജീവനക്കാരുടെ സമരത്തിനിടയിലും പ്രവര്‍ത്തനം 'സാധാരണ നിലയിലെന്ന്' ഹീത്രൂ; ഈസ്റ്റര്‍ ഹോളിഡേയില്‍ ചില യാത്രക്കാര്‍ക്ക് സുരക്ഷാ കാലതാമസം നേരിടും; ബ്രിട്ടീഷ് എയര്‍വേസ് 70 വിമാനങ്ങള്‍ റദ്ദാക്കി

ഈസ്റ്റര്‍ ഹോളിഡേയില്‍ യുണൈറ്റ് യൂണിയനില്‍ പെട്ട സുരക്ഷാ ജീവനക്കാര്‍ നടത്തുന്ന 10 ദിവസത്തെ സമരങ്ങള്‍ മൂലം ചില യാത്രക്കാര്‍ക്ക് സുരക്ഷാ കാലതാമസങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹീത്രൂ എയര്‍പോര്‍ട്ട്. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് സെക്യൂരിറ്റി ഓഫീസര്‍മാരുടെ പണിമുടക്ക്. യുകെയിലെ ഏറ്റവും വലിയ വിമാന്തതാവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് പണിമുടക്ക്.


എന്നാല്‍ എയര്‍പോര്‍ട്ട് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് ഹീത്രൂ വിമാനത്താവളം അവകാശപ്പെടുന്നത്. ബ്രിട്ടീഷ് എയര്‍വേസ് ഉപയോഗിക്കുന്ന ടെര്‍മിനല്‍ 5ലെ സുരക്ഷാ ഗാര്‍ഡുകളാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ശമ്പളം വെട്ടിക്കുറയ്ക്കുന്ന നിലയിലാണ് കാര്യങ്ങളെന്ന് യുണൈറ്റ് കുറ്റപ്പെടുത്തുന്നു.

ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി 10% ശമ്പളവര്‍ദ്ധനവാണ് ഹീത്രൂ ഓഫര്‍ ചെയ്തത്. കൂടാതെ 1000 പൗണ്ട് ലംപ്‌സം പേയ.്‌മെന്റും ഓഫര്‍ ചെയ്തു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ മുന്നോട്ട് പോകാന്‍ അടിയന്തര പദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് എയര്‍പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഈ ഘട്ടത്തിലും ബ്രിട്ടീഷ് എയര്‍വേസ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നുണ്ട്. 70 വിമാനങ്ങളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. എന്നാല്‍ സമരങ്ങള്‍ക്ക് പുറമെ മോശം കാലാവസ്ഥയും, ഫ്രാന്‍സിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സമരങ്ങളും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു.
Other News in this category



4malayalees Recommends