ഇംഗ്ലണ്ടിലെ വീട്ട് വാടകകള്‍ മാര്‍ച്ചില്‍ കൂടുതല്‍ സ്ഥിരത കൈവരിച്ച് മാര്‍ച്ചില്‍ 1090 പൗണ്ടിലെത്തി; ഒക്ടോബര്‍ മുതലുള്ള ഏറ്റവും വര്‍ധിച്ച നിരക്ക്;1855 പൗണ്ടുമായി ഗ്രേറ്റര്‍ലണ്ടന്‍ ഏറ്റവും മുന്നില്‍

ഇംഗ്ലണ്ടിലെ വീട്ട് വാടകകള്‍ മാര്‍ച്ചില്‍ കൂടുതല്‍ സ്ഥിരത കൈവരിച്ച് മാര്‍ച്ചില്‍ 1090 പൗണ്ടിലെത്തി; ഒക്ടോബര്‍ മുതലുള്ള ഏറ്റവും വര്‍ധിച്ച നിരക്ക്;1855 പൗണ്ടുമായി ഗ്രേറ്റര്‍ലണ്ടന്‍ ഏറ്റവും മുന്നില്‍

ഇംഗ്ലണ്ടിലെ വീട്ട് വാടകകള്‍ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാര്‍ച്ചില്‍ 1090.57 പൗണ്ട് എന്ന സ്ഥിരത കൈവരിച്ചുവെന്ന് ലെറ്റിംഗ് പ്ലാറ്റ്‌ഫോമായ ഗുഡ്‌ലോര്‍ഡില്‍ നിന്നുള്ള ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 14 ബേസിസ് പോയിന്റുകളുടെ മാറ്റമാണുണ്ടായിരരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ഈ കണക്കുകള്‍ എടുത്ത് കാട്ടുന്നു.


ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ തുച്ഛമായ വര്‍ധനവ് മാത്രമേയുണ്ടായിട്ടുള്ളൂവെന്നും ഗുഡ്‌ലോര്‍ഡിന്റെ ഏറ്റവും പുതിയ റെന്റല്‍ ഇന്‍ഡെക്‌സ് വെളിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ഏറ്റവും വലിയ മാറ്റമുണ്ടായിരിക്കുന്നത് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലാണ്. ഇവിടെ വീട്ട് വാടകകളില്‍ 2.8 ശതമാനം ഇടിവുണ്ടായി വാടക 914 പൗണ്ടിലെത്തി. സൗത്ത് വെസ്റ്റില്‍ വാടക നിരക്കില്‍ 2.4 ശതമാനം വര്‍ധനവുണ്ടായി വാടക 1080 പൗണ്ടിലെത്തി.

ഗ്രേറ്റര്‍ലണ്ടനില്‍ വാടകയില്‍ 67 ബേസിക് പോയിന്റുകള്‍ വര്‍ധിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായ 1855 പൗണ്ടായിത്തീര്‍ന്നു. എന്നാല്‍ വാര്‍ഷിക വാടക വര്‍ധനവ് 8 ശതമാനമായിരുന്നു. 2022ലേക്കാള്‍ ഉയര്‍ന്ന നിലയാണിത്. ഇംഗ്ലണ്ടില്‍ ഒരു റെന്റല്‍ പ്രോപ്പര്‍ട്ടിയിലെ ശരാശരി ശൂന്യ കാലാവധി മാര്‍ച്ചില്‍ ഫെബ്രുവരിയിലെ 17 ദിവസത്തില്‍ നിന്നും 18 ദിവസമായിത്തീര്‍ന്നു.ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ശൂന്യകാലാവധി ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലായിരുന്നു.

ഇവിടെ ശൂന്യ കാലാവധി ഫെബ്രുവരിയിലെ 20 ദിവസങ്ങള്‍ തന്നെയായിരുന്നു മാര്‍ച്ചിലും രേഖപ്പെടുത്തിയിരുന്നത്. ഗ്രേറ്റര്‍ ലണ്ടനില്‍ ഏറ്റവും കുറഞ്ഞ ശൂന്യകാലാവധിയായ 12 ദിവസങ്ങളാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റെന്റല്‍ മാര്‍ക്കറ്റിനെ സംബന്ധിച്ചിടത്തോളം വാടകയും ശൂന്യകാലാവധിയും ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാര്‍ച്ചില്‍ സ്ഥിരത പ്രകടിപ്പിച്ചുവെന്നാണ് ഗുഡ്‌ലോര്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ടോം മുന്‍ഡി പറയുന്നത്.

Other News in this category



4malayalees Recommends