എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ഹെപ്പറ്റൈറ്റിസ് സി യെ തുരത്താന്‍ ആരംഭിച്ച പദ്ധതി വന്‍ വിജയത്തിലേക്ക്; ഹെപ്പറ്റൈറ്റിസ് സി എലിമിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി 200 ഓളം കുട്ടികള്‍ക്ക് ടാബ്ലറ്റുകള്‍ നല്‍കി;ഈ വൈറസിനെ തുരത്താന്‍ ലോകത്തിലെ ആദ്യത്തെ സമഗ്രപദ്ധതി

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ഹെപ്പറ്റൈറ്റിസ് സി യെ തുരത്താന്‍ ആരംഭിച്ച പദ്ധതി വന്‍ വിജയത്തിലേക്ക്; ഹെപ്പറ്റൈറ്റിസ് സി എലിമിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി 200 ഓളം കുട്ടികള്‍ക്ക് ടാബ്ലറ്റുകള്‍ നല്‍കി;ഈ വൈറസിനെ തുരത്താന്‍ ലോകത്തിലെ ആദ്യത്തെ സമഗ്രപദ്ധതി
ഇംഗ്ലണ്ടില്‍ 200 കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി എന്ന അസുഖത്തിനായുള്ള ജീവന്‍രക്ഷാ ചികിത്സ നല്‍കാന്‍ എന്‍എച്ച്എസിന് സാധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഹെപ്പറ്റൈറ്റിസ് സി യെ തുരത്താനായി ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു കര്‍മ്മപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഇംഗ്ലണ്ടില്‍ തുടങ്ങിയ പുതിയ നാഷണല്‍ സര്‍വീസിന്റെ ഭാഗമായിട്ടാണീ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ട്രീറ്റ്‌മെന്റിലിരിക്കുന്ന കുട്ടികളിലാണിത് നടപ്പിലാക്കുന്നത്.

ലോകത്തിലാദ്യമായിട്ടാണ് ഇത്തരത്തില്‍ ഹെപ്പറ്റൈറ്റിസിനെ ചെറുക്കാന്‍ ആന്റി-വൈറല്‍ ടാബ്ലറ്റുകള്‍ കുട്ടികള്‍ക്ക് നല്‍കി വരുന്നത്. ഈ ചികിത്സയുടെ ഫലപ്രാപ്തി 99 ശതമാനം നിരക്കാണെന്ന പ്രത്യേകതയുമുണ്ട്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഹെപ്പറ്റൈറ്റിസ് സി എലിമിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ടാബ്ലറ്റുകള്‍ നല്‍കി വരുന്നത്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളിലേക്ക് കൂടി ഇത് വ്യാപിപ്പിച്ചത് 2021ലായിരുന്നു.

വരാനിരിക്കുന്ന മാസങ്ങളിലും വര്‍ഷങ്ങളിലുമായി നൂറ് കണക്കിന് കുട്ടികള്‍ക്കാണിതിന്റെ പ്രയോജനം ലഭ്യമാകാന്‍ പോകുന്നത്.ഹെപ്പറ്റൈറ്റിസ് വൈറസിനെ എന്നെന്നേക്കുമായി രാജ്യത്ത് നിന്ന് കെട്ട് കെട്ടിക്കുന്നതിനായി എന്‍എച്ച്എസ് ദീര്‍ഘകാലമായി വിഭാവനം ചെയ്യുന്ന ലക്ഷ്യത്തിലേക്കെത്തുന്നതിനായിട്ടാണീ പദ്ധതി നടപ്പിലാക്കുന്നത്.ഹെപ്പറ്റൈറ്റിസിനെ ചെറുക്കാന്‍ ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സമഗ്രപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.

2030 ഓടെ രാജ്യത്ത് നിന്ന് ഈ വൈറസിനെ കെട്ട് കെട്ടിക്കുമെന്ന് എന്‍എച്ച്എസ് ലോകാരോഗ്യ സംഘടനക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണീ ഊര്‍ജിത പദ്ധതി നടപ്പിലാക്കുന്നത്. ഹെപ്പറ്റൈറ്റിസ് സിക്കായി ചികിത്സ തേടുന്നവരില്‍ ഏതാണ്ട് പകുതിയോളം പേരും ദരിദ്ര പശ്ചാത്തലങ്ങളില്‍ നിന്നുള്ള കുട്ടികളാണെന്നാണ് എന്‍എച്ച്എസ് കണക്കാക്കുന്നത്. വിവിധ പ്രദേശങ്ങളിലെ കുട്ടികളിലും യുവജനങ്ങളിലുമുള്ള ആരോഗ്യ അസന്തുലിതാവസ്ഥ തൂത്തെറിയുകയും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.കുടലിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് സി ചികിത്സിക്കപ്പെടാതെ പോയാല്‍ ലിവര്‍ കാന്‍സറിലേക്ക് വരെ നയിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends