സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സെക്സ് ചോദ്യപേപ്പര്‍ നല്കിയ കുട്ടിപ്പീഡകനായ ടീച്ചിംഗ് അസിസ്റ്റന്റിന് രണ്ട് വര്‍ഷം ജയില്‍ശിക്ഷ. കുട്ടികള്‍ കന്യകയാണോയെന്നും, ബ്രാ സൈസ് എത്രയെന്നും, ഉറങ്ങാന്‍ കിടക്കുമ്പോള്‍ ധരിക്കുന്ന വസ്ത്രം എന്തെന്നും വരെയാണ് ഈ ചോദ്യപേപ്പറില്‍ ഇയാള്‍ ചോദിച്ചത്.
ഡെര്‍ബിഷയര്‍ വിര്‍ക്സ്വര്‍കത്ത് ആന്തണി ഗെല് സ്കൂൡ പഠിപ്പിക്കവെയാണ് പെണ്‍കുട്ടികള്‍ക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ കെവിന് ഡോക്സി അയച്ചത്. ഇരകളില്‍ ഒരാള്‍ക്ക് തന്റെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും 27-കാരന് അയച്ചു. 'നീ ഇവിടെ ഉണ്ടായെങ്കില്‍' എന്ന സന്ദേശത്തിനൊപ്പമാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിക്ക് ചിത്രം അയച്ചതെന്ന് ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ വ്യക്തമായി.
തന്നോട് ടീച്ചിംഗ് അസിസ്റ്റന്റ് ചെയ്ത പെരുമാറ്റങ്ങള്‍ക്ക് സ്വയം ജീവനെടുക്കാന്‍ ശ്രമിച്ചതായി കോടതിയില്‍ ഹാജരായ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ വ്യക്തമാക്കി. കുട്ടികളുമായി ലൈംഗിക ആശയവിനിമയം നടത്തിയ നാല് കുറ്റങ്ങള്‍ ഡോക്സി സമ്മതിച്ചു.
വിശ്വസ്തമായ പദവി ദുരുപയോഗം ചെയ്യുന്ന ലൈംഗിക വേട്ടക്കാരനെന്ന നിലയിലാണ് അധ്യാപകനെ കാണുന്നതെന്ന് രണ്ട് വര്‍ഷത്തെ ശിക്ഷ വിധിക്കവെ റെക്കോര്‍ഡര്‍ ഗ്രഹാം ഹൂസ്റ്റണ്‍ വ്യക്തമാക്കി. ചെറിയ പെണ്‍കുട്ടികളുടെ മനസ്സിലാണ് നിങ്ങള്‍ വിഷം നിറച്ചത്. നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അറിഞ്ഞ് കൊണ്ടാണ് ഇത് ചെയ്തത്. ഇവര്‍ ഓരോരുത്തര്‍ക്കും വലിയ ദോഷമാണ് നിങ്ങള്‍ ചെയ്തത്, ഹൂസ്റ്റണ്‍ പറഞ്ഞു.
ഒരു വിദ്യാര്‍ത്ഥി ഡോക്സി അയച്ച ലൈംഗിക സന്ദേശത്തെ കുറിച്ച് മാതാപിതാക്കളെ അറിയിച്ചതോടെയാണ് പോലീസ് വിഷയത്തില്‍ ഇടപെട്ടത്. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചതോടെയാണ് കൂടുതല്‍ ഇരകളെ തിരിച്ചറിഞ്ഞത്.