ആറാഴ്ച കൊണ്ട് കുടുങ്ങിയത് 300 ഡ്രൈവര്‍മാര്‍ ; പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവരേയും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരേയും കണ്ടെത്തുന്നു

ആറാഴ്ച കൊണ്ട് കുടുങ്ങിയത് 300 ഡ്രൈവര്‍മാര്‍ ; പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവരേയും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരേയും കണ്ടെത്തുന്നു
നിയമം പാലിക്കുന്നവര്‍ക്ക് ഏത് സാങ്കേതിക വിദ്യ വന്നാലും അശങ്കപ്പെടേണ്ടതില്ല. എന്നാല്‍ സീറ്റ് ബെല്‍റ്റ് ഇടാതെയും ഫോണ്‍ സംസാരിച്ച് വാഹനമോടിക്കുന്നവരും ഇനി കുടുങ്ങും. കാരണം ക്യാമറയില്‍നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. 21 അടി ഉയരത്തില്‍ സ്ഥാപിച്ച ക്യാമറയോടു കൂടിയ വാനിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനാല്‍ നിയമ ലംഘകര്‍ പിടിയിലാകും. ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം നടപടിയിലേക്ക് കടക്കും.

വാര്‍വിക്ക്‌ഷെയര്‍, മേഴ്‌സിഡൈസ് ,സസെക്‌സ് എന്നിവിടങ്ങളില്‍ ഈ വാഹനം ഉപയോഗിച്ചപ്പോള്‍നിയമ ലംഘകര്‍ ഏറെ പിടിയിലായി.

ഈ സംവിധാനം ഉപയോഗിച്ച് 300 ഡ്രൈവര്‍മാരെയാണ് ആറാഴ്ച്ച കാലത്തിനിടയില്‍ സസക്‌സ് ആന്‍ഡ് സറേ പോലീസ് പിടിയിലാക്കിയത്. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 200 പൗണ്ട് പിഴയും ആറ് പെനാല്റ്റി പോയിന്റുകളുമായിരിക്കും ശിക്ഷ. സീറ്റ് ബെല്‍റ്റ് ധരിക്കാഞ്ഞാല്‍ 100 പൗണ്ട് പിഴയും ഒടുക്കേണ്ടി വരും.

പ്രാരംഭ ഘട്ടം വിജയിച്ചതോടെ കൂടുതല്‍ മേഖലയിലേക്ക് ഈ സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം.

നിയമ ലംഘനം കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നും കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും സേഫര്‍ റോഡ്‌സ് ഹംബറിന്റെ പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ ഇയാന്‍ റോബര്‍ട്‌സണ്‍ പറഞ്ഞു.


Other News in this category



4malayalees Recommends