യുകെയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ രണ്ട് വര്‍ഷ ഫിക്‌സിന്റെ നിരക്കില്‍ ആറ് ബേസിസ് പോയിന്റുകളും അഞ്ച് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍ പത്ത് ബേസിസ് പോയിന്റുകളും വര്‍ധിച്ചു; മൂന്നും പത്തും വര്‍ഷ ഫിക്‌സുകളുടെ നിരക്കുകളിലിടിവ്

യുകെയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ രണ്ട് വര്‍ഷ ഫിക്‌സിന്റെ നിരക്കില്‍  ആറ് ബേസിസ് പോയിന്റുകളും അഞ്ച് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍ പത്ത് ബേസിസ് പോയിന്റുകളും വര്‍ധിച്ചു; മൂന്നും പത്തും വര്‍ഷ ഫിക്‌സുകളുടെ നിരക്കുകളിലിടിവ്
യുകെയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിലെ വിവിധ വര്‍ഷ ഫിക്‌സ് മോര്‍ട്ട്‌ഗേജുകളുടെ കഴിഞ്ഞ ആഴ്ചയിലെ നിരക്കുകളിലെ പ്രവണതകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ശരാശരി ഫിക്‌സുകള്‍ മിശ്രിതമായ പ്രവണതകളാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് മണിഫാക്ട്‌സ് ഡാറ്റ വെളിപ്പെടുത്തുന്നത്. രണ്ട് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍ ആറ് ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് നിരക്ക് 5.3 ശതമാനമായിത്തീര്‍ന്നു. അഞ്ച് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍ പത്ത് ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് നിരക്ക് 5.04 ശതമാനമായിത്തീര്‍ന്നു. എന്നാല്‍ മൂന്ന് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍ ആറ് ബേസിസ് പോയിന്റുകളിടിഞ്ഞ് നിരക്ക് 5.07 ശതമാനമായിത്തീര്‍ന്നു. പത്ത് വര്‍ഷ ഫിക്‌സിന്റെ ശരാശറി നിരക്കില്‍ ഒരു ബേസിസ് പോയിന്റ് കുറഞ്ഞ് നിരക്ക് 4.99 ശതമാനമായിത്തീര്‍ന്നു.ഇനി ഓരോ വര്‍ഷ ഫിക്‌സുകളിലെയും നിരക്കുകളുടെ ഏറ്റക്കുറച്ചിലുകള്‍ വിശദമായി അവലോകനം ചെയ്യാം.

രണ്ട് വര്‍ഷ ഫിക്‌സുകള്‍

----------------

95 ശതമാനം എല്‍ടിവിയിലുള്ള രണ്ട് വര്‍ഷ ഫിക്‌സില്‍ നാല് ബേസിസ് പോയിന്റുകളിടിഞ്ഞ് നിരക്ക് 5.89 ശതമാനമായി. 90 ശതമാനം എല്‍ടിവിയിലുള്ള രണ്ട് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍ 16 ബേസിസ് പോയിന്റുകളിടിഞ്ഞ് നിരക്ക് 5.64 ശതമാനമായിത്തീര്‍ന്നു. 75 ശതമാനം എല്‍ടിവിയില്‍ ശരാശരി നിരക്കില്‍ 14 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് നിരക്ക് 5.15 ശതമാനത്തിലെത്തി. 70 ശതമാനം എല്‍ടിവിയില് ശരാശരി നിരക്കില്‍ 13 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് നിരക്ക് 5.65 ശതമാനമായിത്തീര്‍ന്നു.

മൂന്ന് വര്‍ഷ ഫിക്‌സുകള്‍

-------------

95 ശതമാനം എല്‍ടിവിയിലുള്ള മൂന്ന് വര്‍ഷ ഫിക്‌സിന്റെ നിരക്കില്‍ മാറ്റമില്ലാതെ 5.72 ശതമാനമായിത്തുടരുന്നു. എന്നാല്‍ മൂന്ന് വര്‍ഷ ഫിക്‌സിലെ 90 ശതമാനം എല്‍ടിവിയില്‍ നിരക്കില്‍ അഞ്ച് ബേസിസ് പോയിന്റുകളിടിഞ്ഞ് നിരക്ക് 5.27 ശതമാനമായിത്തീര്‍ന്നു. 85 ശതമാനം എല്‍ടിവിയിലെ ശരാശരി നിരക്കില്‍ 10 ബേസിസ് പോയിന്റുകള്‍ താഴ്ന്ന് നിരക്ക് 5.16 ശതമാനമായി. 60 ശതമാനം എല്‍ടിവിയില്‍ ശരാശരി നിരക്കില്‍ 9 ബേസിസ് പോയിന്റുകളിടിഞ്ഞ് നിരക്ക് 4.77 ശതമാനമായിത്തീര്‍ന്നു.

അഞ്ച് വര്‍ഷ ഫിക്‌സുകള്‍

-------------

ഇതില്‍ 95 ശതമാനം എല്‍ടിവിയിലുള്ള ശരാശരി നിരക്കില്‍ മൂന്ന് ബേസിസ് പോയിന്റുകള്‍ താഴ്ന്ന് നിരക്ക് 2.27 ശതമാനമായി. എന്നാല്‍ 90 ശതമാനം എല്‍ടിവിയില്‍ നിരക്കില്‍ 24 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് നിരക്ക് 5.25 ശതമാനമായിത്തീര്‍ന്നു. 70 ശതമാനം എല്‍ടിവിയില്‍ ശരാശരി നിരക്കില്‍ 19 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് നിരക്ക് 5.40 ശതമാനമായി. 80 ശതമാനം എല്‍ടിവിയില്‍ ശരാശരി നിരക്കില്‍ 10 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് നിരക്ക് 5.09 ശതമാനമായി.

പത്ത് വര്‍ഷ ഫിക്‌സുകള്‍

-------------

പത്ത് വര്‍ഷ ഫിക്‌സിലെ 95 ശതമാനം എല്‍ടിവിയില്‍ ശരാശരി നിരക്കില്‍ രണ്ട് ബേസിസ് പോയിന്റുകള്‍ ഇടിഞ്ഞ് നിരക്ക് 5.67 ശതമാനമായി. 90 ശതമാനം എല്‍ടിവിയില്‍ ശരാശരി നിരക്കില്‍ രണ്ട് ബേസിസ് പോയിന്റുകള്‍ താഴ്ന്ന് നിരക്ക് 5.12 ശതമാനമായി. 80 ശതമാനം എല്‍ടിവിയില്‍ നിരക്കില്‍ ഒരു ബേസിസ് പോയിന്റ് താഴ്ന്ന് നിരക്ക് 4.66 ശതമാനമായി. 75 ശതമാനം എല്‍ടിവിയില്‍ ശരാശരി നിരക്കില്‍ രണ്ട് ബേസിസ് പോയിന്റുകള്‍ താഴ്ന്ന് നിരക്ക് 4.60 ശതമാനമായി.



Other News in this category



4malayalees Recommends