വളരെ മോശം, അരാണ് കുട്ടിയുടെ അച്ഛന്‍?'; സന്തോഷം പങ്കുവെച്ച ഇല്യാനയെ അധിക്ഷേപിച്ച് കമന്റുകള്‍

വളരെ മോശം, അരാണ് കുട്ടിയുടെ അച്ഛന്‍?'; സന്തോഷം പങ്കുവെച്ച ഇല്യാനയെ അധിക്ഷേപിച്ച് കമന്റുകള്‍
താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് നടി ഇല്യാന ഡിക്രൂസ് പങ്കുവെച്ചത്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും 'മാമ' എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവെച്ചാണ് ഇല്യാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് താരത്തിനെതിരെ നടക്കുന്നത്.

ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആയ ആന്‍ഡ്രൂ നീബോണുമായി പ്രണയത്തിലായിരുന്നെങ്കിലും 2019ല്‍ വേര്‍പിരിഞ്ഞിരുന്നു. ഇതോടെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ചോദിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ എത്തുന്നത്. എന്നാല്‍ തന്റെ പങ്കാളിയെ കുറിച്ചോ മറ്റ് വിവരങ്ങളോ ഇല്യാന പങ്കുവെച്ചിട്ടില്ല.

Other News in this category



4malayalees Recommends