പുടിന്‍ എത്രത്തോളം ഭീകരനാണെന്ന് ലോകത്തെ മുഴുവന്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ,റഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ ഓരോരുത്തരെ അടിച്ചമര്‍ത്തുകയാണ് പുടിനെന്ന് ട്രൂഡോ

പുടിന്‍ എത്രത്തോളം ഭീകരനാണെന്ന് ലോകത്തെ മുഴുവന്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ,റഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ ഓരോരുത്തരെ അടിച്ചമര്‍ത്തുകയാണ് പുടിനെന്ന് ട്രൂഡോ
പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ രാക്ഷസന്‍ എന്നു വിളിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നവാല്‍നിയുടെ മരണത്തിലൂടെ പുറത്തുവന്നിരിക്കുന്നത് പുടിന്റെ രാക്ഷസ സ്വഭാവമാണെന്നും ട്രൂഡോ പറഞ്ഞു.

വലിയ ദുരന്തമാണിത്. റഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ ഓരോരുത്തരെയായി അടിച്ചമര്‍ത്തുകയാണ് പുടിന്‍. പുടിന്‍ എത്രത്തോളം ഭീകരനാണെന്ന് ലോകത്തെ മുഴുവന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് , ട്രൂഡോ പറഞ്ഞു. മാര്‍ച്ചിലാണ് റഷ്യയില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുടിന്‍ വീണ്ടും അധികാരത്തിലേറുന്ന സാധ്യതകള്‍ക്കിടെയാണ് 47 കാരനായ നവാല്‍നിയുടെ മരണവാര്‍ത്ത എത്തിയത്. മുമ്പും പലപ്പോഴായി വധ ശ്രമത്തിന് ഇരയായിട്ടുണ്ട് നവാല്‍നി.

പുടിനെതിരെ ചെറുത്തു നിന്ന നവാല്‍നിയുടെ ധൈര്യത്തെ ട്രൂഡോ പ്രശംസിച്ചു. സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയായിരുന്നു ആ ചെറുത്തുനില്‍പ്പെന്നും ട്രൂഡോ പറഞ്ഞു.

വെള്ളിയാഴ്ചയാണ് അലക്‌സി നവാല്‍നിയുടെ മരണ വാര്‍ത്ത പുറത്തുവന്നത്. വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ സൈബീരിയയിലെ ജയിലിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. കുഴഞ്ഞുവീണ നവാല്‍നിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

Other News in this category



4malayalees Recommends