പുരുഷ ബീജം അലര്‍ജി; സെക്‌സില്‍ ഏര്‍പ്പെടുന്നത് ദുരിതപര്‍വ്വം; അവസ്ഥ തുറന്നുപറഞ്ഞ് 34-കാരി; ഒരിക്കലും കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന് ആശങ്കയും

പുരുഷ ബീജം അലര്‍ജി; സെക്‌സില്‍ ഏര്‍പ്പെടുന്നത് ദുരിതപര്‍വ്വം; അവസ്ഥ തുറന്നുപറഞ്ഞ് 34-കാരി; ഒരിക്കലും കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന് ആശങ്കയും
പലതരം അലര്‍ജികളെ കുറിച്ച് നാം മുന്‍പ് കേട്ടിട്ടുണ്ട്. എന്നാല്‍ യുഎസിലെ മിനസോട്ടയിലുള്ള 34-കാരി ആലിസണ്‍ ടെന്നിസണ്‍ നേരിടുന്ന അലര്‍ജിയെ സംബന്ധിച്ച് പലര്‍ക്കും അറിവ് കാണില്ല. പുരുഷ ബീജമാണ് ഇവരില്‍ അലര്‍ജി സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇവര്‍ക്ക് വേദനാജനകവും, അസ്വസ്ഥതയും സമ്മാനിക്കുന്നു.

അലര്‍ജി ബാധിച്ചതിനാല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ പങ്കാളിക്കൊപ്പമുള്ള അടുത്ത ബന്ധം പരിമിതമാണെന്ന് ഈ 34-കാരി പറയുന്നു. മിനസോട്ടയിലെ മിനെയാപോളിസില്‍ താമസിക്കുന്ന ഇവര്‍ക്ക് ഇതുമൂലം മറ്റൊരു ആശങ്കയുണ്ട്, തനിക്ക് ഒരിക്കലും ഒരു കുഞ്ഞ് പിറക്കില്ലെന്നാണ് ഇവരുടെ ഭയം.

'സെക്‌സില്‍ ഏര്‍പ്പെടുന്നത് വേദനിപ്പിക്കും. അതുകൊണ്ട് തന്നെ പങ്കാളിയും ഇത് ആഗ്രഹിക്കുന്നില്ല. പങ്കാളി വേദനിക്കുന്നത് കാണുന്നത് അത്ര സുഖകരമായ കാര്യമല്ലാത്തതാണ് കാരണം', ടെന്നിസണ്‍ സമ്മതിക്കുന്നു. എഹ്ലേഴ്‌സ് ഡാന്‍ലോസ് സിന്‍ഡ്രോം ബാധിച്ച ഇവരുടെ ചര്‍മ്മത്തെയും, അവയവങ്ങളെയും ഇത് ബാധിക്കും.

കോണ്ടം ഉപയോഗിക്കുന്നതും ഇവര്‍ക്കൊരു പരിഹാരമല്ല. ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളും ആലിസണ് അലര്‍ജി സമ്മാനിക്കുന്നു.'തീപൊള്ളുന്ന പോലുള്ള വേദനയും, കരച്ചിലും നേരിടാന്‍ കഴിയുന്നില്ല', അപൂര്‍വ്വമായ അലര്‍ജി ബാധിച്ച ഈ സ്ത്രീ പറയുന്നു.

Other News in this category



4malayalees Recommends