44 വര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞയാള്‍ നിരപരാധിയെന്ന് കോടതി കണ്ടെത്തി

44 വര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞയാള്‍ നിരപരാധിയെന്ന് കോടതി കണ്ടെത്തി
കൊലപാതക കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നാല് പതിറ്റാണ്ടിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം ഫിലാഡല്‍ഫിയ സ്വദേശിയായ വില്യം ഫ്രാങ്ക്‌ലിന്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. അദ്ദേഹം തെറ്റ് ചെയ്യാതെ ശിക്ഷയനുഭവിക്കുകയായിരുന്നു എന്ന് ജഡ്ജി വിധിച്ചു.

1980 ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന കൊലപാതകത്തിനാണ് ഫ്രാങ്ക്‌ലിന്‍ ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ ബുധനാഴ്ച ജഡ്ജി അദ്ദേഹത്തിന്റെ ശിക്ഷാവിധി ഒഴിലാക്കി. 44 വര്‍ഷമാണ് അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. ജയിലില്‍ പോകുമ്പോള്‍ ഫ്രാങ്ക്‌ളിന് 33 വയസായിരുന്നു. 77ാമത്തെ വയസ്സിലാണ് അദ്ദേഹം വീട്ടിലേക്ക് തിരികെയെത്തുന്നത്.

Other News in this category



4malayalees Recommends