15 സംസ്ഥാനങ്ങളിലെ നിര്‍ണ്ണായക വിധിയെഴുത്ത് മാര്‍ച്ച് 5ന് ; ട്രംപ് അനായാസം ഭൂരിപക്ഷം നേടുമോ ?

15 സംസ്ഥാനങ്ങളിലെ നിര്‍ണ്ണായക വിധിയെഴുത്ത്  മാര്‍ച്ച് 5ന് ; ട്രംപ് അനായാസം ഭൂരിപക്ഷം നേടുമോ ?
അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളും അവരുടെ പ്രസിഡന്‍ഷ്യല്‍ പ്രൈമറികളും കോക്കസുകളും നടത്തുന്ന സൂപ്പര്‍ ചൊവ്വാഴ്ച മാര്‍ച്ച് 5ന്. 15 സംസ്ഥാനങ്ങളിലാണ് സൂപ്പര്‍ ചൊവ്വാഴ്ച ദിവസം തിരഞ്ഞെടുപ്പ് നടക്കുക.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ യുഎസ് മുന്‍ പ്രസിഡന്റ് ട്രംപാണ് മുന്‍നിരയിലുള്ളത്. എതിരാളിയായ മുന്‍ സൗത്ത് കരോലൈന ഗവര്‍ണര്‍ നിക്കി ഹേലിയേക്കാള്‍ ഭൂരിപക്ഷം ട്രംപ് അനായാസം സ്വന്തമാക്കുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.

സ്വന്തം സംസ്ഥാനത്തും തിരിച്ചടി നേരിട്ട ശേഷവും ഹേലി മത്സരത്തില്‍ തുടരുകയാണ്. രണ്ടാം തവണ വൈറ്റ് ഹൗസിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച ട്രംപിനെതിരെ സൂപ്പര്‍ ചൊവ്വാഴ്ച ഹേലിയുടെ അവസാന അവസരമാണ്.

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി യുഎസ് പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപും തമ്മിലായിരിക്കുമോ മത്സരം എന്ന് തീരുമാനിക്കപ്പെടുന്ന തീയതിയാണ് മാര്‍ച്ച് 5.

അലാസ്‌ക, അലാസ്‌ക (ജിഒപി മാത്രം), അര്‍കെന്‍സ, കലിഫോര്‍ണിയ, കൊളറാഡോ, മെയ്ന്‍, മസാച്യുസറ്റ്, കരോലൈന, ഒക്ലഹോമ, ടെനിസി, ടെക്‌സസ്, യൂട്ടാ, വെര്‍മോണ്ട്, വെര്‍ജീനിയ, അമേരിക്കന്‍ സമോവയുടെ യുഎസ് പ്രദേശം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Other News in this category



4malayalees Recommends