വെള്ളം അലര്‍ജി ; കുളിക്കാനാവുന്നില്ലെന്ന് 22 കാരി

വെള്ളം അലര്‍ജി ; കുളിക്കാനാവുന്നില്ലെന്ന് 22 കാരി
വെള്ളം അലര്‍ജിയുണ്ടാക്കുന്ന ഒരു അവസ്ഥ. അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള യുവതിയ്ക്കാണ് അപൂര്‍വ രോഗാവസ്ഥ.

ലോറന്‍ മോണ്ടെഫസ്‌കോ എന്ന യുവതിയാണ് തന്റെ ശാരീരികാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്. അക്വാജെനിക് ഉര്‍ട്ടികാരിയ എന്നാണ് ഈ രോഗാവസ്ഥയെ അറിയപ്പെടുന്നത്. വെള്ളം ശരീരത്തില്‍ വീഴുന്നതോടെ ദേഹത്ത് ചുണങ്ങുകള്‍ രൂപപ്പെടും. ഇതേ തുടര്‍ന്നുള്ള ചൊറിച്ചില്‍ ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് യുവതി പറയുന്നു.

കൗമാര പ്രായത്തിലാണ് ലോറന്‍ രോഗാവസ്ഥ തിരിച്ചറിയുന്നത്. അലര്‍ജിയ്ക്ക് ചികിത്സയില്ലാത്തതിനാല്‍ അപൂര്‍വമായി മാത്രമാണ് യുവതിയുടെ കുളി. സാധിക്കുന്നത്രയും വേഗത്തില്‍ വസ്ത്രങ്ങള്‍ മാറുന്നുണ്ടെന്നും യുവതി അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ പ്രശ്‌നം പങ്കുവച്ചതോടെ ഇതേ രോഗാവസ്ഥയിലുള്ള മറ്റുള്ളവരെ കണ്ടെത്താനും യുവതിയ്ക്ക് സാധിച്ചു.



Other News in this category



4malayalees Recommends