ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാവിന് സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കര്‍ണാടകയില്‍ അനുയായികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാവിന് സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കര്‍ണാടകയില്‍ അനുയായികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആത്മഹത്യക്ക് ശ്രമിച്ചു. ബി വി നായികിന്റെ അനുയായികളായ ശിവകുമാറും ശിവമൂര്‍ത്തിയുമാണ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നടു റോഡില്‍ വെച്ചാണ് ഇരുവരും ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാളാണ് ഇവരുടെ പക്കല്‍ നിന്ന് പെട്രോള്‍ കാനുകള്‍ പിടിച്ച് വാങ്ങിച്ചത്. ബി വി നായികിന് മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ അനുയായികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇവര്‍ ദേശീയപാതകള്‍ ഉപരോധിക്കുകയും ചെയ്തു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്ന നായിക് അന്നത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജാ അമരോശ്വരയോട് 1,17,716 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നായിക് ബിജെപിയില്‍ ചേരുകയും 2023ല്‍ മാന്‍വിയില്‍ നിന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹംപായ നായിക്കിനോട് 7,719 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ച്ചൂരില്‍ നിന്ന് മത്സരിച്ച് ലോക്‌സഭയില്‍ എത്താനായിരുന്നു നായികിന്റെ ആഗ്രഹം. എന്നാല്‍ രാജാ അമരോശ്വര നായികിനെ വീണ്ടും മത്സരാര്‍ത്ഥിയായി തിരഞ്ഞെടുത്തിരിക്കുകയാണ് ബിജെപി നേതൃത്വം. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധവുമായി അനുയായികള്‍ രംഗത്തെത്തിയത്.

Other News in this category



4malayalees Recommends