താമസ തൊഴില്‍ നിയമ ലംഘനം ; 90 പ്രവാസികള്‍ പിടിയില്‍

താമസ തൊഴില്‍ നിയമ ലംഘനം ; 90 പ്രവാസികള്‍ പിടിയില്‍
താമസ ,തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 90 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കന്‍ ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വടക്കന്‍ ശിര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, ഇബ്ര സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ പിന്തുണയോടെ നടത്തിയ പരിശോധനയില്‍ ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 88 പേരെയാണ് അറസ്റ്റ് ചെയ്തത്.

മറ്റൊരു സംഭവത്തില്‍ താഖ വിലായത്തിലെ റോഡിലെ ലൈറ്റിങ് തൂണുകളില്‍ നിന്ന് ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ചതിന് രണ്ട് ഏഷ്യന്‍ പ്രവാസികളെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടികൂടി. അവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends