എന്‍എച്ച്എസ് ലിംഗമാറ്റ നടപടിക്രമങ്ങള്‍ കൈവിട്ട കളി! മുന്നറിയിപ്പുമായി സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട്; കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ രീതി മാറ്റും; അതീവജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയും

എന്‍എച്ച്എസ് ലിംഗമാറ്റ നടപടിക്രമങ്ങള്‍ കൈവിട്ട കളി! മുന്നറിയിപ്പുമായി സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട്; കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ രീതി മാറ്റും; അതീവജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയും
നാല് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ എന്‍എച്ച്എസിലെ ലിംഗമാറ്റ ചികിത്സയെ കുറിച്ചുള്ള നേര്‍ചിത്രം പുറത്ത്. കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന ചികിത്സകളില്‍ വ്യക്തമായ പ്രശ്‌നങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് മുന്‍നിര കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഹില്ലാരി ക്ലാസിന്റെ കണ്ടെത്തല്‍.

എന്‍എച്ച്എസ് നല്‍കുന്ന ലിംഗമാറ്റ സേവനങ്ങളില്‍ കാതലായ മാറ്റമാണ് റിവ്യൂ ആവശ്യപ്പെടുന്നത്. ഡോ. കാസിന്റെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതോടെ 2022 ഫെബ്രുവരിയില്‍ ഈ സേവനങ്ങള്‍ നല്‍കിവന്ന ലണ്ടനിലെ ടാവിസ്റ്റോക് & പോര്‍ട്മാന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അടച്ചിരുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.

കൂടാതെ കഴിഞ്ഞ മാസം മുതല്‍ തന്നെ കുട്ടികള്‍ക്ക് പ്യൂബര്‍ട്ടി ബ്ലോക്കറുകള്‍ നല്‍കുന്നത് എന്‍എച്ച്എസ് ഇംഗ്ലണ്ട് അവസാനിപ്പിച്ചിരുന്നു. തങ്ങളുടെ ലിംഗം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന കുട്ടികളെ മെഡിക്കല്‍ ചികിത്സയിലേക്ക് തള്ളിവിടരുതെന്നാണ് സുപ്രധാന റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. വിവാദമായ പ്യൂബര്‍ട്ടി ബ്ലോക്കറുകള്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നത് പലപ്പോഴും വ്യക്തതയില്ലാത്ത കാരണങ്ങളുടെ പേരിലാണെന്ന് ഡോ. ഹിലാരി ക്ലാസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എതിര്‍ലിംഗത്തിലേക്ക് മാറുമ്പോള്‍ കുട്ടികള്‍ക്ക് ഹോര്‍മോണ്‍ നല്‍കുന്നതില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്‍നിര പീഡിയാട്രീഷ്യന്റെ നിലപാട്. 2020-ലാണ് ഡോ. കാസിനെ ലിംഗത്തെ കുറിച്ച് ചോദ്യം ചെയ്യുന്ന കുട്ടികളെ നേരിടുന്ന കാര്യത്തില്‍ പഠനത്തിന് നിയോഗിച്ചത്. ട്രാന്‍സ് വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വിഷം കലര്‍ന്നതാണെന്നും, മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഭയം നിമിത്തം മനസ്സ് തുറന്ന് സംസാരിക്കുന്നില്ലെന്നും ഡോ. കാസ് റിപ്പോര്‍ട്ട് ചെയ്തു.

Other News in this category



4malayalees Recommends