അത്ര പോരെന്ന് അഭിപ്രായം, 50 യുവതികള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി യുവാവ് ; യുവതികളില്‍ നിന്ന് 2.6 മില്ല്യണ്‍ ഡോളര്‍ രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു

അത്ര പോരെന്ന് അഭിപ്രായം, 50 യുവതികള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി യുവാവ് ; യുവതികളില്‍ നിന്ന് 2.6 മില്ല്യണ്‍ ഡോളര്‍ രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു
തനിക്കെതിരെ ഫേസ്ബുക്കിലൂടെ മോശം പ്രതികരണങ്ങള്‍ നടത്തിയ 50 യുവതികള്‍ക്കെതിരെ കേസ് നല്‍കി യുവാവ്. കാലിഫോര്‍ണിയ സ്വദേശിയായ സ്റ്റുവര്‍ട്ട് ലൂക്കാസ് മുറെയാണ് യുവതികള്‍ക്കെതിരെ കേസ് നല്‍കിയത്. യുവതികളില്‍ നിന്ന് 2.6 മില്ല്യണ്‍ ഡോളര്‍ രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

'ആര്‍ വീ ഡേറ്റിംഗ് ദി സെയിം ഗയ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ തന്നെ കുറിച്ച് വളരെ മോശമായി അഭിപ്രായങ്ങള്‍ ഉന്നയിച്ചു എന്ന് ചൂണ്ടി കാണിച്ചാണ് യുവാവിന്റെ പരാതി. എന്നാല്‍ തങ്ങളെ ഭയപ്പെടുത്താനാണ് സ്റ്റുവര്‍ട്ട് 'നിയമനടപടി' ഉപയോഗിക്കുന്നതെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും യുവതികള്‍ കോടതിയെ അറിയിച്ചു. ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആളാണ് സ്റ്റുവര്‍ട്ട്. ആദ്യമായി അദ്ദേഹത്തെ കണ്ടത് ഈ കേസുമായി ബന്ധപ്പെട്ട് സംസാരിക്കാനായി വീട്ടില്‍ വന്നപ്പോഴാണ്. നിരപരാധിയായ തന്നെ വെറുതെ ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും യുവതികളില്‍ ഒരാള്‍ പറഞ്ഞു.

എന്നാല്‍ ഫേസ്ബുക്കിലൂടെ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പോസ്റ്റുചെയ്തുവെന്നും അത് തന്റെ ഡേറ്റിംഗ് ജീവിതത്തെ സാരമായി ബാധിക്കുകയും പ്രശസ്തിയെ നശിപ്പിക്കുകയും ചെയ്തുവെന്നാണ് സ്റ്റുവര്‍ട്ട് ലൂക്കാസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സ്റ്റുവര്‍ട്ടിനെ വ്യക്തിഹത്യ നടത്തണമെന്ന ഉദ്ദേശത്തോടെ അല്ല ആരും റിവ്യൂ ഇട്ടതെന്നും അദ്ദേഹത്തെ നേരിട്ട് അറിയാത്തവര്‍ ആണ് പലരുമെന്നും അത് കൊണ്ട് തന്നെ ഇത് അടിസ്ഥാനരഹിതമാണെന്നും യുവതികള്‍ കോടതിയില്‍ വാധിച്ചു. ഇത് ആദ്യമായി അല്ല 'ആര്‍ വീ ഡേറ്റിംഗ് ദി സെയിം ഗയ്'എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ യുവാക്കള്‍ക്കെതിരെ അധിക്ഷേപരാമര്‍ശങ്ങള്‍ ഉയരുന്നത്. മുന്‍പ് ചിക്കാഗോയിലുള്ള ഒരു യുവാവും സമാന വിഷയത്തില്‍ ഗ്രൂപ്പിലെ യുവതികള്‍ക്കെതിരെ മാനനഷ്ടകേസ് നല്‍കിയിരുന്നു.

Other News in this category



4malayalees Recommends