ബ്രാഡ്‌ഫോഡില്‍ ഷോപ്പിങ് നടത്തവേ 27 കാരിയെ കുത്തി കൊലപ്പെടുത്തിയ സംഭവം ; 25 കാരന്‍ പൊലീസ് പിടിയില്‍ ; കൊലപാതകം അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് അരികില്‍ വച്ച്

ബ്രാഡ്‌ഫോഡില്‍ ഷോപ്പിങ് നടത്തവേ 27 കാരിയെ കുത്തി കൊലപ്പെടുത്തിയ സംഭവം ; 25 കാരന്‍ പൊലീസ് പിടിയില്‍ ; കൊലപാതകം അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് അരികില്‍ വച്ച്
യുകെയില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതക കേസില്‍ പ്രതി പിടിയില്‍.ബ്രാഡ്‌ഫോഡില്‍ ഷോപ്പിങ് നടത്തവേ 27 കാരിയായ കുല്‍സുമ അക്തര്‍ എന്ന യുവതി കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 25 കാരനായ യുവാവ് ഹബിബുര്‍ മാസൂമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്.

കഴിഞ്ഞ ദിവസം യുവാവിന്റെ ചിത്രം പുറത്തുവിട്ടതോടെയാണ് അറസ്റ്റിലായത്.ബെക്കിങ്ഹാംഷെയറിലെ എയില്‍സ്ബറിയില്‍ വച്ചായിരുന്നു അറസ്റ്റ്.

യുകെയില്‍ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയാണ് ഹബിബുര്‍ മാസൂമെന്ന് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസ് പറഞ്ഞു.

പ്രതിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന മറ്റൊരു യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് അരികില്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.ബ്രാഡ്‌ഫോര്‍ഡില്‍ നടന്ന ഗുരുതരമായ ആക്രമണത്തിലെ പ്രതി കുഞ്ഞിന്റെ അച്ഛനാണെന്നും യുവതിയെ ആക്രമിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതിയുടെ അതിക്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

Other News in this category



4malayalees Recommends