ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പരുകള്‍ മറ്റൊരാളുമായി പങ്കുവച്ചത് താനെന്ന് സമ്മതിച്ച വില്യം വ്രാഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചു ; സൈബര്‍ ഹണി ട്രാപ്പ് വിവാദത്തില്‍ പുതിയ വഴിത്തിരിവ്

ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പരുകള്‍ മറ്റൊരാളുമായി പങ്കുവച്ചത് താനെന്ന് സമ്മതിച്ച വില്യം വ്രാഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചു ; സൈബര്‍ ഹണി ട്രാപ്പ് വിവാദത്തില്‍ പുതിയ വഴിത്തിരിവ്
സൈബര്‍ ഹണിട്രാപ്പില്‍ മന്ത്രിയും എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്ര പ്രവര്‍ത്തകരും കുടുങ്ങിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവം വിവാദമായതോടെ കണ്‍സര്‍വേറ്റീവ് എംപി വില്യം വ്രിഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചു. ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് അറിയിച്ചിരുന്നു. സംഭവത്തില്‍ അദ്ദേഹം ക്ഷമാപണം നടത്തി.

ഹണിട്രാപ്പിനായി ചിലര്‍ തന്നെ കരുവാക്കിയെന്ന് വില്യം വാഗ് പറഞ്ഞു.

കഴിഞ്ഞാഴ്ചയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളേയും അവരുടെ സ്റ്റാഫിനെയും ലക്ഷ്യം വച്ച് സൈബര്‍ ഹണിട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരം പുറത്തുവന്നത്.നിലവിലെ ഒരു മന്ത്രിയും 12 ഓളം എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് ഹണിട്രാപ്പിന് ഇരയായത്.

നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങള്‍ ഹണിട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവര്‍ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചു.ആക്രമണത്തിന് പിന്നില്‍ ആസൂത്രണം നടന്നിട്ടുണ്ട്. ഒരു വിദേശ രാജ്യത്തിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. അബി, ചാര്‍ലി എന്നീ അപര നാമങ്ങളില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends