നികുതിയും, ബെനഫിറ്റുകളും വെട്ടിക്കുറയ്ക്കണം; പണിയെടുക്കാത്ത പുരുഷന്‍മാര്‍ പണിക്കിറങ്ങും; മടിപിടിച്ച പുരുഷന്‍മാരെ ജോലിയില്‍ എത്തിക്കാന്‍ യുകെയ്ക്ക് ഉപദേശവുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്; തൊഴില്‍ അന്വേഷിക്കാത്തവര്‍ 9.25 മില്ല്യണ്‍

നികുതിയും, ബെനഫിറ്റുകളും വെട്ടിക്കുറയ്ക്കണം; പണിയെടുക്കാത്ത പുരുഷന്‍മാര്‍ പണിക്കിറങ്ങും; മടിപിടിച്ച പുരുഷന്‍മാരെ ജോലിയില്‍ എത്തിക്കാന്‍ യുകെയ്ക്ക് ഉപദേശവുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്; തൊഴില്‍ അന്വേഷിക്കാത്തവര്‍ 9.25 മില്ല്യണ്‍
ബ്രിട്ടനില്‍ ജോലി ചെയ്യാതെ മടിപിടിച്ച് വീട്ടിലിരുന്നാലും ഏതെങ്കിലും തരത്തിലുള്ള ബെനഫിറ്റുകള്‍ ലഭിക്കുമെന്നത് ഒരു ആകര്‍ഷണീയത തന്നെയാണ്. എന്നാല്‍ ഇത് തന്നെയാണ് ജോലി ചെയ്യാന്‍ യാതൊരു പ്രശ്‌നവും ഇല്ലാതിരുന്നിട്ടും, മടിയുടെയും, നിസ്സാര പ്രശ്‌നങ്ങളുടെയും പേരില്‍ ജോലിയ്ക്ക് പോകാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ ബ്രിട്ടന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുന്നത് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടാണ്. ജോലി ചെയ്യാതിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന പുരുഷന്‍മാരെ രംഗത്തിറക്കാന്‍ നികുതിയും, ബെനഫിറ്റുകളും വെട്ടിക്കുറയ്ക്കാനാണ് ഐഎംഎഫ് ആവശ്യപ്പെടുന്നത്. ഇതുവഴി തൊഴില്‍ ഇല്ലെന്ന പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുമെന്നും മുന്‍നിര സാമ്പത്തിക ബുദ്ധികേന്ദ്രം ഉപദേശിക്കുന്നു.

കൂടുതല്‍ ആളുകളെ ജോലിക്ക് എത്തിക്കാനും, വളര്‍ച്ച ത്വരിതപ്പെടുത്താനും അടിയന്തര നയങ്ങള്‍ ആവശ്യമാണെന്ന് ഐഎംഎഫ് വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ ഇല്ലാതിരുന്നിട്ടും, യാതൊരു ജോലിക്കുമായും പരിശ്രമിക്കാത്ത ബ്രിട്ടീഷുകാരുടെ എണ്ണം കഴിഞ്ഞ മാസം 9.25 മില്ല്യണ്‍ റെക്കോര്‍ഡില്‍ എത്തിയിരുന്നു.

യുകെയിലെ 16 മുതല്‍ 64 വരെ പ്രായത്തിലുള്ള 20 ശതമാനത്തിലേറെ മുതിര്‍ന്നവരും സാമ്പത്തികമായി പ്രവര്‍ത്തനമില്ലാത്ത തരത്തിലാണുള്ളതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം, വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ടാക്‌സ് കുറയ്ക്കുകയും ചെയ്താല്‍ പുരുഷന്‍മാര്‍ ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് ഐഎംഎഫ് ചൂണ്ടിക്കണിച്ചു.

ചൈല്‍ഡ്‌കെയര്‍ മെച്ചപ്പെടുത്തുകയും, പരിശീലനം ത്വരിതപ്പെടുത്തുകയും ചെയ്താല്‍ ജോലിക്കെത്തുന്ന സ്ത്രീകളുടെ എണ്ണമേറുമെന്നും ഗവേഷണങ്ങള്‍ പറയുന്നു.

Other News in this category



4malayalees Recommends