കോഴിക്കോട് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കോഴിക്കോട് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
കോഴിക്കോട് പയ്യോളി മണിയൂരില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് പോസ്റ്റ്‌മോര്‍ട്ടം.

കരുവാണ്ടി മുക്കിലെ കോട്ടയില്‍ താഷ ആയിഷ സിയയാണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ കിടപ്പുമുറിയിലാണ് കുഞ്ഞിന്റ മൃതദേഹം കണ്ടത്. മാതാവ് ഫായിസ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഫായിസ അടുത്ത വീട്ടിലെത്തി താന്‍ മരിക്കുകയാണെന്നും കുഞ്ഞിനെ കൊന്നെന്നും പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പു മുറിയില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടത്. ഫായിസ പൊലിസ് നിരീക്ഷണത്തിലാണ്.

Other News in this category



4malayalees Recommends