എനിക്ക് ഒരുപാട് സ്‌നേഹം ലഭിക്കാന്‍ കാരണമായ ഒരു സിനിമയായിരുന്നു അത്: ടൊവിനോ തോമസ്

എനിക്ക് ഒരുപാട് സ്‌നേഹം ലഭിക്കാന്‍ കാരണമായ ഒരു സിനിമയായിരുന്നു അത്: ടൊവിനോ തോമസ്
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. സഹനടനായും വില്ലനായും സിനിമയിലേക്കെത്തിയ ടൊവിനോ ചുരുങ്ങിയ കാലംകൊണ്ടാണ് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്തത്. 7th ഡേ, ചാര്‍ലി, എന്ന് നിന്റെ മൊയ്ദീന്‍ തുടങ്ങീ സിനിമകളില്‍ സഹനടനായി തിളങ്ങിയ ടൊവിനോയുടെ കരിയറില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ഗപ്പി.

പിന്നീട് വന്ന ഗോദ, മായാനദി, മറഡോണ, തീവണ്ടി തുടങ്ങീ ചിത്രങ്ങളെല്ലാം ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രം കരിയറില്‍ തനിക്ക് വിസിബിലിറ്റി തന്ന ചിത്രമാണെന്നാണ് ടൊവിനോ തോമസ് പറയുന്നത്. കൂടാതെ മറ്റ് സിനിമകളെ കുറിച്ചും ടൊവിനോ തോമസ് സംസാരിക്കുന്നു.

'എനിക്ക് പലപ്പോഴും നല്ല പാട്ടുകളുടെ ഭാഗമാകാന്‍ കഴിയാറുണ്ട്. ഒരു സിനിമ പോലും തിയേറ്ററില്‍ പോയി കാണാത്തവര്‍ ആ പാട്ടുകള്‍ കേള്‍ക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഒരാള്‍ എന്റെയടുത്ത് വന്നു പറഞ്ഞു, അയാള്‍ തിയേറ്ററില്‍ പോയി സിനിമ കാണാറില്ല, പക്ഷേ എന്റെ പാട്ടുകള്‍ കേള്‍ക്കാറുണ്ടെന്ന്.

തല്ലുമാലയില്‍ ശരീരത്തിന് വേദനയാകുന്ന അടിയും ഇടിയുമൊക്കെ കിട്ടിയിട്ടുണ്ട്. അതൊക്കെ ദിവസങ്ങള്‍ക്കുള്ളില്‍ മാറും. എന്നാല്‍ നമ്മള്‍ ചെയ്തു വെച്ച സിനിമകള്‍ എല്ലാകാലത്തേക്കും അവിടെ കാണും.

എനിക്ക് 'ഡിയര്‍ ഫ്രണ്ട്' ഒരുതരം സാറ്റിസ്ഫാക്ഷന്‍ തന്ന സിനിമയാണ്. ആ സിനിമ മാഞ്ഞുപോകില്ല. അത് അവിടെയുണ്ടാകും. ചിലപ്പോള്‍ കുറേകാലം കഴിഞ്ഞ് കാണുമ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് അത് ഇഷ്ടപെടും.

മിന്നല്‍ മുരളിയാണ് എനിക്ക് മറ്റൊരുതരത്തിലുള്ള വിസിബിലിറ്റി തന്നത്. വേറെയൊരു തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് ആഗ്രഹിച്ചതിനും എത്രയോ മുകളിലാണ് ആ സിനിമ. 'മിന്നല്‍ മുരളി' എന്റെ ഏറ്റവും വലിയ സിനിമയാണ്. ബഡ്ജറ്റ് കൊണ്ടല്ല വലുതെന്നു പറയുന്നത്. എന്റെ കരിയറിലെ വലിയ സിനിമയാണ്.

Other News in this category



4malayalees Recommends