അന്നത്തെ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാന്‍ പോലും ധൈര്യമുണ്ടായില്ല: വിദ്യ ബാലന്‍

അന്നത്തെ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാന്‍ പോലും ധൈര്യമുണ്ടായില്ല: വിദ്യ ബാലന്‍
കരിയറിലുടനീളം മികച്ച വേഷങ്ങള്‍ ചെയ്ത താരമാണ് വിദ്യ ബാലന്‍. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാര്‍ത്തിക് ആര്യന്‍ തൃപ്തി ദിമ്രി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂല്‍ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ ആദ്യകാലങ്ങളില്‍ ചില സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യ ബാലന്‍. മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിപോയതോടുകൂടി സിനിമയില്‍ ഭാഗ്യമില്ലാത്തയാള്‍ എന്ന മുദ്രകുത്തപ്പെട്ടുവെന്നും അത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും വിദ്യ ബാലന്‍ പറയുന്നു.

'മോഹന്‍ലാല്‍ നായകനായതുള്‍പ്പെടെ രണ്ട് മലയാള സിനിമകളുടെ ചിത്രീകരണം മുടങ്ങി പോയി. അങ്ങനെ സിനിമയില്‍ ഭാഗ്യമില്ലാത്തയാള്‍ എന്ന് മുദ്രകുത്തപ്പെട്ടു. അത് എന്നെ ഏറെ വേദനിപ്പിച്ചു. അന്ന് എനിക്ക് സ്വയം ദേഷ്യം തോന്നി. ഈ സിനിമകള്‍ നിന്നു പോയതോടെ വേറെ രണ്ട് ചിത്രങ്ങളില്‍ നിന്ന് അറിയിക്കുകപോലും ചെയ്യാതെ അവര്‍ എന്നെ മാറ്റി.

ഒരു തമിഴ് നിര്‍മാതാവ് എന്നെ കാണാന്‍ പോലും തയാറായില്ല. എന്റെ ജാതകം പരിശോധിച്ചപ്പോള്‍ ഭാഗ്യമില്ലെന്ന് കണ്ടതിനാലാണ് സിനിമയില്‍ നിന്ന് ഒഴിവാക്കിയത്. ഇതാണ് കാര്യമെന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. അച്ഛനും അമ്മക്കുമൊപ്പം ആ നിര്‍മാതാവിനെ ചെന്നൈയില്‍ പോയി കണ്ടു.

നായിക ആകാനുള്ള സൗന്ദര്യം എനിക്കില്ലെന്നായിരുന്നു പറഞ്ഞത്. എന്റെ രൂപത്തേക്കുറിച്ചുള്ള കമന്റ് എന്നെ മാനസികമായി തളര്‍ത്തി. അന്നത്തെ ആ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാന്‍ പോലും ധൈര്യമുണ്ടായില്ല. മൂന്നുവര്‍ഷത്തോളം ജീവിതത്തിലെ പ്രതിസന്ധി തുടര്‍ന്നു. ആ സമയത്ത് സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചുവരെ ചിന്തിച്ചു. പക്ഷെ ലക്ഷ്യം കാണാനുള്ള തീവ്രമായ ആ?ഗ്രഹം എല്ലാത്തിനേയും മറികടക്കാന്‍ സഹായിച്ചു.' എന്നാണ് വിദ്യ പറയുന്നത്.

Other News in this category



4malayalees Recommends