ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?

ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?
ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പണപ്പെരുപ്പം എത്തിച്ചേര്‍ന്നിരിക്കുന്നത്.

യുകെ ആദ്യത്തെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിലേക്ക് വഴിതുറന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കി. സമ്പദ് വ്യവസ്ഥയില്‍ വിലക്കയറ്റത്തിന്റെ തോത് കുറയുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസത്തെ 3.4 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്.

'വീണ്ടും ഭക്ഷ്യവിലയാണ് ഈ കുറവിന് കാരണമാകുന്നത്. ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് വിലവര്‍ദ്ധന കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ദ്ധിക്കുന്ന ഇന്ധന വിലയിലും കുറവ് വന്നു', ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നര്‍ പറഞ്ഞു. പണപ്പെരുപ്പം താഴുന്നത് സാമ്പത്തിക ഞെരുക്കം നേരിടുന്ന കുടുംബങ്ങളെ സംബന്ധിച്ച് ആശ്വാസ വാര്‍ത്തയാണ്. വിലക്കയറ്റത്തേക്കാള്‍ വേഗത്തില്‍ ശമ്പളവര്‍ദ്ധന ലഭിക്കുന്നത് മൂലമാണ് ഇവരുടെ ചെലവഴിക്കല്‍ ശക്തി വര്‍ദ്ധിക്കുന്നത്.

എനര്‍ജിയുടെ ഊര്‍ജ്ജത്തില്‍ മുന്നേറിയ പണപ്പെരുപ്പത്തില്‍ ഇളവ് വന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കൂടുതല്‍ ശക്തി പകരും. 2 ശതമാനമായി പണപ്പെരുപ്പം കുറയ്ക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. പണപ്പെരുപ്പം നേരിടാന്‍ കുത്തനെ ഉയര്‍ത്തിയ പലിശ നിരക്കുകള്‍ ജൂണ്‍ മാസത്തോടെ കുറയ്ക്കുമെന്നാണ് ചില ഇക്കണോമിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ 5.25 ശതമാനത്തിലുള്ള പലിശ നിരക്കുകള്‍ താഴുന്നത് ഉയര്‍ന്ന് നില്‍ക്കുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളിലും ആശ്വാസം നല്‍കും. പദ്ധതി ഫലിക്കുന്നതായി ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറയുന്നുണ്ടെങ്കിലും നിരക്ക് കുറയ്ക്കാന്‍ ആഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കാന്‍ കേന്ദ്ര ബാങ്ക് തയ്യാറാകുമെന്നാണ് ആശങ്ക.

Other News in this category



4malayalees Recommends