എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍

എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍
എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക നിലയെ പോലും ബാധിക്കുകയാണ്.

ഇതോടെയാണ് പകുതിയോളം എന്‍എച്ച്എസ് ജീവനക്കാരും മറ്റ് ജോലികള്‍ക്കായി അന്വേഷിക്കുന്നതായി ബാത്ത് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്. ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്ന് പഠനത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

എന്‍എച്ച്എസിനോടുള്ള ജീവനക്കാരുടെ ആത്മാര്‍ത്ഥത ദുര്‍ബലപ്പെട്ട് വരികയാണെന്ന് ലീഡ് റിസേര്‍ച്ചര്‍ പറയുന്നു. ഇക്കണോമിക് & റിസേര്‍ച്ച് കൗണ്‍സില്‍ കമ്മീഷന്‍ ചെയ്ത പഠനത്തില്‍ 2023 മാര്‍ച്ച് മുതല്‍ 2023 ജൂണ്‍ വരെ മാസങ്ങളില്‍ 47% ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ എന്‍എച്ച്എസിന് പുറത്ത് തൊഴില്‍ വേക്കന്‍സികള്‍ക്കായി തിരച്ചില്‍ നടത്തിയെന്ന് വ്യക്തമായി. 14% പേര്‍ എന്‍എച്ച്എസ് ഇതര ജോലികള്‍ക്ക് അപേക്ഷയും നല്‍കി.

മാനസിക സമ്മര്‍ദം, ജോലി ഭാരം, ജീവനക്കാരുടെ ക്ഷാമം, ശമ്പളം എന്നിവയാണ് എന്‍എച്ച്എസ് ഉപേക്ഷിക്കാനുള്ള നാല് പ്രധാന കാരണങ്ങള്‍. ഉയര്‍ന്ന ശമ്പളം തന്നെയാണ് പ്രധാന ഉത്തേജനം. എന്‍എച്ച്എസ് ജോലിക്ക് ഒപ്പം അധിക ജോലി ചെയ്ത് പിടിച്ചുനില്‍ക്കാനാണ് കാല്‍ശതമാനം അപേക്ഷകരുടെയും ശ്രമം. ഹെല്‍ത്ത്‌കെയര്‍ മേഖലയിലേക്ക് ജോലിക്ക് വരുന്നതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നാണ് ജോലി ചെയ്ത് മടുത്ത ഒരു വിഭാഗം ജീവനക്കാരുടെ പക്ഷം.

Other News in this category



4malayalees Recommends