വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ 'വിലക്കാന്‍' എന്‍എച്ച്എസ്; വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; സംരക്ഷണം ഉറപ്പാക്കാന്‍ എന്‍എച്ച്എസ് ഭരണഘടനയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ 'വിലക്കാന്‍' എന്‍എച്ച്എസ്; വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; സംരക്ഷണം ഉറപ്പാക്കാന്‍ എന്‍എച്ച്എസ് ഭരണഘടനയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍
സ്ത്രീകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇടങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദ്ദേശങ്ങളുള്ളത്.

സ്വകാര്യമായ പരിചരണം ആവശ്യമായ സമയങ്ങളില്‍ സമാനമായ ബയോളജിക്കല്‍ സെക്‌സില്‍ പെട്ട ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെടാന്‍ രോഗികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദ്ദേശങ്ങള്‍. ട്രാന്‍സ് രോഗികള്‍ക്ക് അവരുടേതായ സ്വകാര്യ ഇടങ്ങള്‍ ആശുപത്രികളില്‍ ഒരുക്കാനും പരിഷ്‌കാരം ആവശ്യപ്പെടുന്നു.

മുന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ഈ മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ടോറി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചിരുന്നു. 'ഈ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ ശരിയാക്കിയില്ലെങ്കില്‍ സ്ത്രീകളുടെ സുരക്ഷയിലും, ഭാവി തലമുറയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും', ബാര്‍ക്ലേ വ്യക്തമാക്കിയിരുന്നു.

ട്രാന്‍സ് വനിതകള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ പേരില്‍ പലപ്പോഴും സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. സ്വയം ഒരു സ്ത്രീയെന്ന് വല്ലപ്പോഴും അവകാശപ്പെടുന്നവര്‍ക്കും വനിതാ വാര്‍ഡുകളില്‍ കഴിയാന്‍ എന്‍എച്ച്എസ് നിയമങ്ങള്‍ അനുമതി നല്‍കുന്നുവെന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നിയമപരമായി ലിംഗമാറ്റം നടത്തിയിട്ടുണ്ടോയെന്ന വ്യത്യാസം ഇതിനെ ബാധിക്കുന്നില്ല.

Other News in this category



4malayalees Recommends