UK News

അടുത്ത ആഴ്ചയോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍ സുപ്രധാന മാറ്റം; പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസ് ഒന്‍പത് ശതമാനം ഉയരും; ഫീസ് ഉയരുന്നത് വരെ കാത്തിരിക്കണോ? പുതിയ ഫീസ് നിരക്കുകള്‍ ഇങ്ങനെ; കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനും ചെലവേറും
 ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്നവരെ ബാധിക്കുന്ന സുപ്രധാന മാറ്റം പ്രാബല്യത്തില്‍ വരാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. പാസ്‌പോര്‍ട്ട് റിന്യൂവല്‍ ഫീസ് ഒന്‍പത് ശതമാനം വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് അടുത്ത ആഴ്ചയോടെ നിലവില്‍ വരുന്നത്.  ഫെബ്രുവരി 2 മുതല്‍ കാലാവധി അവസാനിച്ച പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസാണ് കുതിച്ചുയരുക. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഇകിന് ശേഷം 82.50 പൗണ്ട് ഫീസ് നല്‍കേണ്ടി വരും.  നിലവില്‍ ഇത് 75.50 പൗണ്ടാണ്. കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള ഫീസും വര്‍ദ്ധിക്കും. 49 പൗണ്ടില്‍ നിന്നും 53.50 പൗണ്ടിലേക്കാണ് വര്‍ദ്ധന. പോസ്റ്റ് ഓഫീസ് വഴി ഫോമിലൂടെ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഫീസ് 85 പൗണ്ടില്‍ നിന്നും 93 പൗണ്ടായും, കുട്ടികള്‍ക്ക് 58.50 പൗണ്ടില്‍ നിന്നും 64 പൗണ്ടായും

More »

രാജാവ് കൊട്ടാരം തൂത്തുവൃത്തിയാക്കുന്നു, കുഴപ്പക്കാരന്‍ സമ്പൂര്‍ണ്ണമായി പുറത്തേക്ക്; ആന്‍ഡ്രൂ രാജകുമാരന്‍ സൂപ്പര്‍ മോഡലിനൊപ്പം രാത്രി പങ്കിട്ട ബക്കിംഗ്ഹാം കൊട്ടാരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കി
 കൊട്ടാരം വെടിപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ ചാള്‍സ് രാജാവ് സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരനെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും പൂര്‍ണ്ണമായി ചവിട്ടിപ്പുറത്താക്കി. കൊട്ടാരത്തില്‍ തന്റെ പ്രിയപ്പെട്ട ടെഡി ബിയറുകള്‍ക്കൊപ്പം ഉറങ്ങുന്ന ശീലം ഇനി ആന്‍ഡ്രൂവിന് അവസാനിപ്പിക്കാം. ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ മേലില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു

More »

വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക പീഡനം, ഭാര്യയെ പോലെ പരിഗണിച്ചു! ഒടുവില്‍ ക്രൂരനായ പിതാവിനെ കുത്തിക്കൊന്ന് മകന്‍; 'അയാളെന്നെ ബലാത്സംഗം ചെയ്തു, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്യണോ, എന്ത് നീതിയാണിത്'- മകന്‍ ചോദിക്കുന്നു
 വര്‍ഷങ്ങള്‍ നീണ്ട ലൈംഗികവും, ശാരീരികവുമായ പീഡനങ്ങള്‍ക്കൊടുവില്‍ ക്രൂരനായ പിതാവിനെ കുത്തിക്കൊന്ന് മകന്‍. മകനെ ബലാത്സംഗം ചെയ്യുകയും, വീട്ടിലിരിക്കുന്ന ഭാര്യയെ പോലെ പരിഗണിക്കുകയും ചെയ്ത അനുഭവങ്ങള്‍ക്കൊടുവിലായിരുന്നു കൊലപാതകം. എന്നാല്‍ കൊലക്കുറ്റത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും, നരഹത്യക്ക് 10 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് മകന് കോടതി വിധിച്ചത്.  കാര്‍

More »

രാജാവിന്റെ കിരീടധാരണത്തില്‍ നാടകീയത പടര്‍ത്താന്‍ 'പുതിയ പുസ്തകം'! എഴുത്ത് ഹാരിയുടെ വകയല്ല; മറിച്ച് ആന്‍ഡ്രൂ രാജകുമാരനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സും ഓര്‍മ്മക്കുറിപ്പ് ഇറക്കുന്നു; സല്‍പ്പേര് നേടാന്‍ ശ്രമിക്കുന്ന രാജകുമാരന് പണി
 ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ പുതിയ പുസ്തകം വരുന്നു. ഇക്കുറി ആന്‍ഡ്രൂ രാജകുമാരന് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സാണ് ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറക്കുന്നത്. ചരിത്രപരമായ ചടങ്ങ് നടക്കുന്നതിന് ഏതാനും ആഴ്ച മുന്‍പ് പുസ്തകം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.  യുഎസ് നിയമങ്ങള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത

More »

സൈന്‍ ബോര്‍ഡു കണ്ടിട്ടും സ്പീഡ് ശ്രദ്ധിച്ചില്ലെങ്കില്‍ പണിയാകും ഏഴു മാസം കൊണ്ട് പ്ലീമൗത്തിലെ ഒരു ക്യാമറ പിടികൂടിയത് 15000 ഓളം അമിത വേഗക്കാരെ
വാഹനത്തില്‍ അതിവേഗത്തില്‍ പോകുന്നവര്‍ ഇനി സൈന്‍ ബോര്‍ഡുകള്‍ ശ്രദ്ധിക്കണം. 20 മൈല്‍ വേഗ നിയന്ത്രണം ആവശ്യപ്പെടുന്ന ഭാഗങ്ങളില്‍ ക്യാമറകള്‍ വ്യാപകമാക്കി. ഏഴു മാസം കൊണ്ട് പിടികൂടിയത് 15000 ഓളം ഓവര്‍ സ്പീഡുകാരെയാണ്. പ്ലിമത്തിലെ ലെറ റോഡില്‍ നിരവധി പേരാണ് കുടുങ്ങുന്നത്. ക്യാമറ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചപ്പോള്‍ തന്നെ 235000 വാഹനങ്ങളെ പിടികൂടിയിരുന്നു. ആദ്യ 24 മണിക്കൂറില്‍ 1100 പേര്‍

More »

ബ്രിട്ടനില്‍ പഠിക്കാനെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് 'പാരയായി' സമരം; 150 യൂണിവേഴ്‌സിറ്റികളിലെ 70,000-ലേറെ ജീവനക്കാര്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പണിമുടക്കും; 18 ദിവസം നീളുന്ന സമരങ്ങള്‍ ബ്രിട്ടീഷ് ക്യാംപസുകളെ നിശ്ചലമാക്കും
 ഇന്ത്യയില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന പണിമുടക്കും, സമരങ്ങളും, ഹര്‍ത്താലും അവിടെ മാത്രമുള്ള കാര്യമാണെന്നാണ് നമ്മുടെയൊക്കെ ധാരണ. എന്നാല്‍ കുറച്ച് കൂടി നടപടിക്രമങ്ങള്‍ ഉണ്ടെങ്കിലും ബ്രിട്ടനിലും ഇതൊക്കെ നടക്കുന്ന കാര്യം തന്നെ. ഇതിന്റെ ബുദ്ധിമുട്ട് ഇനി അറിയാന്‍ പോകുന്നത് പണം മുടക്കി വിമാനം കയറി ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനെത്തിയ മലയാളികള്‍

More »

കാമുകന്‍ ബലാത്സംഗത്തിന് ഇരയാക്കി; രക്ഷപ്പെടാമെന്ന് കരുതി ഇരിക്കവെ 'കുറ്റസമ്മതം' റെക്കോര്‍ഡ് ചെയ്ത് 25-കാരി; ലൈംഗിക അതിക്രമിയെ സുധൈര്യം നേരിട്ട് യുവതി; രഹസ്യമായി രേഖപ്പെടുത്തിയ മൊഴി 'മുന്‍' കാമുകനെ ജയിലിലാക്കി
 തന്നെ ബലാത്സംഗം ചെയ്തതായി മുന്‍ സുഹൃത്ത് പറയുന്നത് രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ കുറ്റവാളിക്ക് ശിക്ഷ നേടിക്കൊടുത്തു. യുവതി രേഖപ്പെടുത്തിയ സുപ്രധാന തെളിവിന്റെ സഹായത്തോടെയാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും, അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തത്.  2017 ഡിസംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഓണ്‍-ഓഫ് കാമുകന്‍

More »

ബ്രിട്ടനില്‍ 'അനാവശ്യ' മരണങ്ങള്‍ കുതിച്ചുയരുന്നു? ആഴ്ചതോറും 3000 പേര്‍ മരിക്കുന്നതിന് പിന്നില്‍ എന്‍എച്ച്എസ് പ്രതിസന്ധിയെന്ന് ആരോപണം; അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യം; കോവിഡ് രണ്ടാം തരംഗത്തിന് ശേഷമുള്ള 'മരണക്കുതിപ്പ്' ആശങ്കയാകുന്നു
 രാജ്യത്ത് ഓരോ ആഴ്ചയും ആയിരങ്ങള്‍ അധികമായി മരിക്കുന്നുവെന്ന് വ്യക്തമായതോടെ ബ്രിട്ടനില്‍ കുതിച്ചുയരുന്ന മരണനിരക്ക് സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍. ജനുവരി 13 വരെയുള്ള ഏഴ് ദിവസങ്ങള്‍ക്കിടെ ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 17,381 മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. വര്‍ഷത്തിലെ ഈ സമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും 2837 മരണങ്ങള്‍

More »

68 വയസ്സ് വരെ ജോലി ചെയ്താലോ? സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ പദ്ധതിയുമായി പുതിയ ഗവണ്‍മെന്റ് പ്ലാനുകള്‍; മാര്‍ച്ച് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകും; വിമര്‍ശനം രൂക്ഷം
 2030-കളുടെ അവസാനത്തോടെ റിട്ടയര്‍മെന്റ് പ്രായം 68 വയസ്സായി ഉയര്‍ത്താന്‍ ഗവണ്‍മെന്റിന്റെ പുതിയ പദ്ധതികള്‍. 1970-കള്‍ക്ക് ശേഷം ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇതോടെ കൂടുതല്‍ കാലം ജോലി ചെയ്യേണ്ടതായി വരും. മാര്‍ച്ച് ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി ഇത്തരമൊരു മാറ്റം വരുത്തുന്നത് തീക്കളിയാണെന്ന്

More »

കുര്‍ബാനയ്ക്ക് വൈകിയെത്തി, വിശ്വാസിയെ 'പിശാചെന്ന്' വിളിച്ച് കത്തോലിക്കാ പുരോഹിതന്‍; നോര്‍ത്ത് ലനാര്‍ക്ക്ഷയറിലെ പള്ളിയില്‍ നിന്നും പുറത്താക്കി വാതിലടച്ചു; വീഡിയോ പുറത്തുവന്നതോടെ വന്‍വിമര്‍ശനം

ആത്മീയ കാര്യങ്ങള്‍ നടപ്പാക്കി ശാന്തത നല്‍കേണ്ട പുരോഹിതന്‍ വിശ്വാസിക്ക് എതിരെ നടത്തിയ രൂക്ഷമായ വാഗ്വാദം വിവാദമാകുന്നു. കുര്‍ബാനയ്ക്ക് വൈകി എത്തിയതിന്റെ പേരിലാണ് കത്തോലിക്കാ പുരോഹിതന്‍ വിശ്വാസിയെ അപമാനിച്ചത്. പിശാച് എന്ന് വിളിച്ചായിരുന്നു അതിക്രമം. നോര്‍ത്ത് ലനാര്‍ക്ക്ഷയര്‍

നിലവാരമില്ലാത്ത പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് വന്നേക്കും; ഗ്രാജുവേറ്റ് വിസാ റൂട്ട് മികച്ച കോഴ്‌സുകള്‍ക്കായി പരിമിതപ്പെടുത്തിയാല്‍ യുകെ സ്വപ്‌നം പൊലിയും; റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പിടിവീഴും

ഗ്രാജുവേറ്റ് സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് കൂടുതല്‍ കര്‍ശനമാക്കി മാറ്റാന്‍ പ്രധാനമന്ത്രി ഋഷി സുനാക്. ഗുണമേന്മയില്ലാത്ത പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് പ്രധാനമന്ത്രി നീങ്ങുന്നത്. നെറ്റ് മൈഗ്രേഷന്‍

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തത്തിന്റെ പേരില്‍ മാപ്പ് ചോദിക്കാന്‍ പ്രധാനമന്ത്രി; 3000 ജീവനുകള്‍ കവര്‍ന്ന ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തദാനത്തിന്റെ ആഘാതം വെളിപ്പെടുത്തി റിപ്പോര്‍ട്ട്; നഷ്ടപരിഹാരം 10 ബില്ല്യണിലേറെ

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ചികിത്സയ്ക്ക് മാപ്പ് പറയാന്‍ ഒരുങ്ങി ഋഷി സുനാക്. ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ചത് വഴി ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമാകുകയും, ജീവിതം വഴിമുട്ടുകയും ചെയ്തത്. വിവിധ ഗവണ്‍മെന്റുകള്‍ ഈ സംഭവത്തെ അവഗണിച്ചത് ഉള്‍പ്പെടെ

ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുന്നു ; ശരാശരി വില 375131 പൗണ്ടിലെത്തി ; ഒരു മാസം കൊണ്ട് 0.8 ശതമാനം വര്‍ദ്ധനവ്

ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുകയാണ്. ശരാശരി വില 375131 പൗണ്ടിലെത്തി കഴിഞ്ഞ മാസം വച്ചു നോക്കുമ്പോള്‍ 0.8 ശതമാനം വര്‍ദ്ധനവാണുള്ളത്. ഇത് 2807 പൗണ്ടിലെത്തും. ഭവന വില കുറയുമെന്നായിരുന്നു പ്രവചനം. പലിശ നിരക്ക് കുറക്കാത്തതും മോര്‍ട്ട്‌ഗേജ് കൂടി നില്‍ക്കുന്നതും മൂലം ആളുകള്‍ വീടു

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍