UK News

മൂന്നു മാസം മുമ്പ് യുകെയിലെത്തി, അപ്രതീക്ഷിത മരണം, ജെജോയ്ക്ക് നാട്ടില്‍ പ്രിയപ്പെട്ടവര്‍ യാത്രാ മൊഴിയേകി
നോര്‍ത്ത് വെയില്‍സിലെ ബാങ്കോറില്‍ ചികിത്സയിലിരിക്കേ ക്രിസ്മസ് ദിനത്തില്‍ മരിച്ച ജെജോ ജോസ് കാളാംപറമ്പിലിന്റെ മൃതദേഹം നാട്ടില്‍ വച്ച് സംസ്‌കാരം നടത്തി. കരയാംപറമ്പ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിലായിരുന്നു ചടങ്ങ്. മാഞ്ചസ്റ്ററില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കുടുംബാംഗങ്ങളും ബന്ധു മിത്രാദികളും ഏറ്റുവാങ്ങി വീട്ടില്‍ പൊതുദര്‍ശനം നടത്തി. ഭാര്യയേയും മക്കളേയും ആശ്വസിപ്പിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ഏവരും. ഫാ ആന്റോ കാളാംപറമ്പില്‍ ഒപ്പീസു ചൊല്ലി. വികാരി ഫാ കുര്യാക്കോസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രാരംഭ ശുശ്രൂഷകള്‍ നടന്നു. തുടര്‍ന്ന് കരയാംപറമ്പ് സെന്റ് ജോസഫ് ദേവാലയത്തില്‍ മൃതദേഹം എത്തിച്ച് അന്ത്യോപചാര തിരുകര്‍മ്മങ്ങള്‍ നടത്തി കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. ഫാ പോള്‍ കാരാച്ചിറ, ഫാ

More »

ഇനി യുകെയിലേക്കൊരു മടങ്ങിവരവില്ല? താനും, മെഗാനും യുകെയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹാരി; എത്ര ആവശ്യപ്പെട്ടാലും സസെക്‌സ് രാജകീയ സ്ഥാനപ്പേരുകള്‍ ഉപേക്ഷിക്കില്ല; ബ്രിട്ടനിലെ പൊതുജനങ്ങള്‍ക്കിടയില്‍ 'അനിഷ്ടം' വര്‍ദ്ധിക്കുന്നു
 രാജകുടുംബത്തിലെ വര്‍ക്കിംഗ് അംഗങ്ങള്‍ എന്ന നിലയിലേക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഹാരി രാജകുമാരന്‍. അമേരിക്കയിലേക്ക് താമസം മാറ്റിയ താനും, മെഗാനും ഇനി യുകെയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കവെയാണ് ഇക്കാര്യം രാജകുമാരന്‍ സ്ഥിരീകരിച്ചത്.  ഗുഡ് മോണിംഗ് അമേരിക്കയില്‍ സംസാരിക്കവെയാണ് ഹാരി ഇക്കാര്യത്തില്‍ മനസ്സ് തുറന്നത്.

More »

രോഗികളെ ആശുപത്രി കാര്‍ പാര്‍ക്കുകളില്‍ തയ്യാറാക്കുന്ന ക്യാബിനുകളില്‍ ചികിത്സിക്കും; എ&ഇ പ്രതിസന്ധി പരിഹരിക്കാന്‍ വാടകയ്‌ക്കെടുത്ത മോഡുലാര്‍ യൂണിറ്റുകള്‍ ഇറക്കാന്‍ ഗവണ്‍മെന്റ്; കരകയറ്റാന്‍ പണിയുമായി ഹെല്‍ത്ത് സെക്രട്ടറി; മാറ്റം നടപ്പാകുമോ?
 എ&ഇയിലെ തിരക്ക് പരിഹരിക്കാനും, ആംബുലന്‍സ് പ്രതികരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് രോഗികളെ കാര്‍ പാര്‍ക്കുകളില്‍ തയ്യാറാക്കുന്ന ക്യാബിനുകളില്‍ ചികിത്സിക്കാന്‍ പദ്ധതി. ആഴ്ചകള്‍ക്കുള്ളില്‍ 50 മില്ല്യണ്‍ പൗണ്ട് നല്‍കി ആശുപത്രികള്‍ താല്‍ക്കാലിക മോഡുലാര്‍ യൂണിറ്റുകള്‍ വാടകയ്ക്ക് എടുത്തോ, വാങ്ങിയോ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ്

More »

പാന്റിടാതെ ട്യൂബില്‍ യാത്ര ചെയ്ത് ജനങ്ങള്‍; മഹാമാരിക്ക് ശേഷം 'നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡിനെ' വരവേറ്റ് ലണ്ടനിലെ യാത്രക്കാര്‍; പുതുതായി തുറന്ന എലിസബത്ത് ലെയിനിലും 'അടിവസ്ത്രത്തില്‍' യാത്ര ചെയ്ത് സ്ത്രീകളും, പുരുഷന്‍മാരും
 ഇന്നലെ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ യാത്ര ചെയ്ത ചിലരെങ്കിലും ഒന്ന് ഞെട്ടിക്കാണും. അടുത്തിരിക്കുന്ന പല സഹയാത്രക്കാര്‍ക്കും 'പാന്റില്ല'. അടിവസ്ത്രം അണിഞ്ഞ് ട്യൂബില്‍ യാത്ര ചെയ്ത ഇവര്‍ യഥാര്‍ത്ഥത്തില്‍ പാന്റിടാന്‍ മറന്നതല്ല. മറിച്ച് 'ദി നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡിന്റെ' ആഘോഷത്തിന്റെ ഭാഗമായാണ് ഈ അര്‍ദ്ധനഗ്ന യാത്ര! ഞായറാഴ്ച ട്യൂബില്‍ യാത്ര ചെയ്ത നൂറുകണക്കിന് യാത്രക്കാരാണ്

More »

യൂണിയനുകളെല്ലാം ഒരുമിച്ചൊരു പണിമുടക്കിന് തയ്യാറെടുക്കുന്നു ; നേതാക്കളുടെ യോഗത്തില്‍ തീരുമാനമുണ്ടാകും ; 1926 ന് ശേഷം ഇതാദ്യമായി പൊതു പണിമുടക്കുണ്ടാകുമോ ?
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്നതിനിടെ തുടര്‍ച്ചയായി സമരങ്ങളും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. നഴ്‌സുമാരും റെയില്‍ ജീവനക്കാരും ജൂനിയര്‍ ഡോക്ടര്‍മാരും എന്നിങ്ങനെ സകല മേഖലകളിലും പണിമുടക്കും പോര്‍വിളികളും തുടരുകയാണ്. 1926 ന് ശേഷം ഒരു പൊതു പണിമുടക്ക് രാജ്യത്ത് ഇനിയുണ്ടാകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ട്രേഡ് യൂണിയന്‍ നേതാക്കള്‍  എല്ലാവരും

More »

കാമില്ല രാജ്ഞി 'അപകടകാരിയായ വില്ലന്‍'! രണ്ടാനമ്മയെ മറയില്ലാതെ കുറ്റപ്പെടുത്തി ഹാരി രാജകുമാരന്‍; ഡയാന രാജകുമാരിയുടെ വിവാഹ ജീവിതത്തിലെ 'പരസ്ത്രീ'; കടിഞ്ഞാണില്ലാതെ ഹാരി, മിണ്ടാട്ടമില്ലാതെ കൊട്ടാരം?
 കൈവിട്ട ആയുധം, വായ്‌വിട്ട വാക്ക്, രണ്ടും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് പണ്ട് നരസിംഹത്തില്‍ ലാലേട്ടന്‍ പറഞ്ഞിട്ടുണ്ട്! ഹാരി രാജകുമാരന്‍ പക്ഷെ രണ്ടും കല്‍പ്പിച്ചായതിനാല്‍ വാക്കുകള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ എടുത്ത് പ്രയോഗിക്കുകയാണ്. പ്രത്യേകിച്ച് രണ്ടാനമ്മ കാമില്ല രാജ്ഞിക്ക് എതിരെയാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.  പിതാവിന്റെ ഭാര്യ

More »

നഴ്‌സുമാരുമായി ശമ്പളക്കാര്യത്തില്‍ 'ചര്‍ച്ചയ്ക്ക് തയ്യാര്‍'! നിലപാട് മാറ്റം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഋഷി സുനാകിന്റെ മനംമാറ്റം പ്രതീക്ഷയുടെ കച്ചിത്തുരുമ്പ്; ഈ മാസത്തെ നഴ്‌സിംഗ് സമരം വഴിമാറാന്‍ അവസരമൊരുങ്ങുന്നു
 നഴ്‌സിംഗ് യൂണിയനുമായി അരങ്ങേറുന്ന ശമ്പളവര്‍ദ്ധന വടംവലിയില്‍ ശമ്പളത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനാക്. ഉത്തരവാദിത്വപരമായ വര്‍ദ്ധനകള്‍ സംസാരിക്കാന്‍ ഗവണ്‍മെന്റ് എപ്പോഴും സന്നദ്ധമാണെന്ന് സുനാക് പറഞ്ഞു.  ഈ വര്‍ഷത്തെയും, അടുത്ത വര്‍ഷത്തെയും ശമ്പളവര്‍ദ്ധന സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇരുഭാഗത്തും നടക്കുന്നത്. ചര്‍ച്ചകളില്‍

More »

അഞ്ജുവിന് വേദനയോടെ യുകെ മലയാളി സമൂഹം വിടയേകി ; ഈ ആഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കും
അഞ്ജുവിന് യാത്രാ മൊഴിയേകുമ്പോള്‍ എല്ലാ യുകെ മലയാളികള്‍ക്കും ഹൃദയത്തില്‍ വലിയൊരു ഭാരം പേറിയ അവസ്ഥയായിരുന്നു. കെറ്ററിങ് മലയാളികളും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അഞ്ജുവിന് യാത്രാ മൊഴിയേകാനെത്തി. നഴ്‌സായ അഞ്ജുവിനേയും രണ്ടു മക്കളേയും ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ മലയാളി സമൂഹം ആകെ ഞെട്ടലിലായിരുന്നു. ഇന്നലെ കെറ്ററിങ്ങില്‍ പൊതു ദര്‍ശനത്തില്‍

More »

ഈ വിന്ററില്‍ ഫ്‌ളൂ വാക്‌സിനെടുത്തത് പത്തില്‍ നാല് എന്‍എച്ച്എസ് ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ മാത്രം; ഇതിലും കുറച്ച് പേര്‍ മാത്രം കോവിഡ് ബൂസ്റ്റര്‍ സ്വീകരിച്ചു; രോഗസാധ്യത ഏറിയ രോഗികള്‍ അപകടത്തില്‍?
 വിന്റര്‍ സീസണില്‍ ഫ്‌ളൂ, കോവിഡ് വാക്‌സിനുകള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റും, ആരോഗ്യ വകുപ്പും ജനങ്ങളെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ എത്രത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍, പ്രത്യേകിച്ച് ഫ്രണ്ട്‌ലൈന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായിട്ടുണ്ട്? എന്തായാലും ഈ ചോദ്യത്തിനുള്ള ഉത്തരം വന്നതോടെ ജനങ്ങളാണ് ഞെട്ടിയിരിക്കുന്നത്. ഈ വിന്ററില്‍ കേവലം പത്തില്‍ നാല് എന്‍എച്ച്എസ്

More »

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അധ്യാപിക ഗര്‍ഭിണിയാകരുതെന്ന് വിദ്യാര്‍ത്ഥി പ്രാര്‍ത്ഥിച്ചു; രാത്രിയില്‍ തനിക്കൊപ്പമായിരുന്നുവെന്ന് അമ്മ കണ്ടുപിടിക്കരുതെന്ന് ആണ്‍കുട്ടിക്ക് 30-കാരി മുന്നറിയിപ്പ് നല്‍കി

കണക്ക് അധ്യാപികയുമായി സെക്‌സില്‍ ഏര്‍പ്പെട്ട രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു ആണ്‍കുട്ടിയോട് ഇതേക്കുറിച്ച് അമ്മ കണ്ടെത്തരുതെന്ന് അധ്യാപിക മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. രണ്ട് തവണ

തെരഞ്ഞടുപ്പ് പേടിയില്‍ ടോറികള്‍! അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്‌സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി; മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്ന 64-ാമത്തെ എംപി

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി മരിച്ചുവീഴുമെന്നാണ് പ്രവചനങ്ങള്‍. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത് ജനങ്ങള്‍ ടോറി ഭരണത്തിന്റെ ജീവനെടുക്കുമെന്നാണ് കരുതുന്നത്. അതിന്റെ സാമ്പിള്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമാകുകയും ചെയ്തു. എന്നാല്‍ ഈ

ഇംഗ്ലണ്ടിലെ മരുന്നുകളുടെ ക്ഷാമം ഗുരുതരം; മുന്നറിയിപ്പുമായി ഫാര്‍മസിസ്റ്റുകള്‍; രോഗികള്‍ മരണത്തിന്റെയും, അപകടത്തിന്റെയും മുനമ്പിലെന്ന് ഓര്‍മ്മപ്പെടുത്തല്‍; നൂറുകണക്കിന് മരുന്നുകള്‍ എത്തിക്കാന്‍ കഴിയുന്നില്ല?

ഇംഗ്ലണ്ടില്‍ മരുന്നുകളുടെ ക്ഷാമം ഗുരുതരമായ തോതിലേക്ക് ഉയര്‍ന്നതായി മുന്നറിയിപ്പ്. രോഗികള്‍ക്ക് അപകടകരമായ തോതില്‍, മരണത്തില്‍ വരെ കലാശിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. രോഗികളോട് 'കടം പറയേണ്ട'

ഗ്ലാസ്‌ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വന്ന പാലക്കാട് സ്വദേശി വെങ്കിട്ടരാമന്‍ വിജേഷ് റൂമില്‍ മരിച്ച നിലയില്‍. നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ചന്വേഷിക്കുകയാണ്. അവര്‍ നടത്തിയ അന്വേഷണത്തിലാണ്

വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായി അധ്യാപിക; മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ജാമ്യത്തില്‍ ഇറങ്ങിയതിനിടെ ഗര്‍ഭം ധരിച്ചു; ആണ്‍കുട്ടികള്‍ സുഹൃത്തിന്റെ വീട്ടിലേക്കെന്ന പേരില്‍ അധ്യാപികയുടെ ഫ്‌ളാറ്റിലെത്തി

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് പുറമെ ഇവരിലൊരാളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് കണക്ക് അധ്യാപിക. 30-കാരി റെബേക്ക ജോണ്‍സാണ് 15 വയസ്സുള്ള തന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഒരു ആണ്‍കുട്ടിക്ക് 354 പൗണ്ടിന്റെ

യുകെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു; സാങ്കേതിക തകരാര്‍ മൂലം പാസ്‌പോര്‍ട്ട് സ്‌കാനിംഗ് സ്തംഭിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി; സംശയാസ്പദമായ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍

രാജ്യത്ത് യാത്രാ ദുരിതം വിതച്ച് യുകെയിലെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ തടസ്സപ്പെട്ട ഇ-ഗേറ്റ് സംവിധാനം പുനഃസ്ഥാപിച്ചതായി ഹോം ഓഫീസ്. സാങ്കേതിക തകരാര്‍ മൂലം അര്‍ദ്ധരാത്രിയില്‍ സ്തംഭിച്ച പ്രവര്‍ത്തനങ്ങളാണ് സാധാരണ നിലയിലായത്. സിസ്റ്റം വീണ്ടും പ്രവര്‍ത്തന സജ്ജമായെന്നും, സംശയാസ്പദമായ