UK News

യുകെയില്‍ ദൈനംദിന കേസുകളില്‍ ഒരാഴ്ച കൊണ്ട് 40% കുറവ്; 24 മണിക്കൂറില്‍ 109,133 പോസിറ്റീവ് കേസുകള്‍; രാജ്യത്തെ ഒമിക്രോണ്‍ തരംഗത്തിന്റെ കൊമ്പൊടിയുന്നു; 335 പേരുടെ ജീവനെടുത്ത് മരണസംഖ്യ മുന്നോട്ട്
 ബ്രിട്ടനിലെ ഒമിക്രോണ്‍ തരംഗം പ്രതീക്ഷിച്ച രീതിയില്‍ ഒടുങ്ങുന്നു. കുതിച്ചുയര്‍ന്ന് ഭയന്ന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നത് ആവര്‍ത്തിക്കുകയാണ്. എന്‍എച്ച്എസ് ആശുപത്രി പ്രവേശനങ്ങളും മാറ്റമില്ലാതെ തുടരുന്നു.  കഴിഞ്ഞ 24 മണിക്കൂറില്‍ 109,133 പോസിറ്റീവ് കേസുകള്‍ കൂടിയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒരാഴ്ചയിലെ കണക്കുകളില്‍ നിന്നും 39 ശതമാനത്തിന്റെ കുറവാണിത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ആഴ്ച തോറുമുള്ള കണക്കുകളില്‍ ഈ ഇടിവ്. രണ്ടാഴ്ചയ്ക്കിടെയുള്ള ഏറ്റവും കുറഞ്ഞ ദൈനംദിന കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്.  അതേസമയം മരണസംഖ്യയില്‍ അടുത്ത ദിവസങ്ങളിലായി വര്‍ദ്ധനവ് പ്രകടമായിട്ടുണ്ട്. 335 പേരുടെ ജീവന്‍ കൂടി ഇതോടൊപ്പം കവര്‍ന്നു. ഹോളിഡേകള്‍ മൂലം റിപ്പോര്‍ട്ടിംഗ് കുറഞ്ഞതാണോ ഈ വര്‍ദ്ധനവിന് കാരണമാകുന്നതെന്ന് വ്യക്തമല്ല. 261 ആണ് ഏഴ് ദിവസത്തെ ശരാശരി

More »

കൈയ്യാലപ്പുറത്തെ തേങ്ങയായി ബോറിസിന്റെ പ്രധാനമന്ത്രി കസേര; ലോക്ക്ഡൗണ്‍ സമയത്ത് നം.10 സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി; കുറ്റസമ്മതം നടത്തിയ ബോറിസ് രാജിവെയ്ക്കണമെന്ന് മുതിര്‍ന്ന ടോറികള്‍
 കണ്‍സര്‍വേറ്റീവ് എംപിമാര്‍ ബോറിസ് ജോണ്‍സന്റെ രാജി ആവശ്യപ്പെട്ട് പരസ്യമായി രംഗത്ത് വന്നതോടെ പ്രധാനമന്ത്രി കസേരയ്ക്ക് ഇളക്കം. ലോക്ക്ഡൗണ്‍ നടപ്പാക്കിയ ഘട്ടത്തില്‍ നം.10ല്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതായി ബോറിസ് സമ്മതിച്ചതോടെയാണ് ഈ ആവശ്യം ശക്തിപ്പെടുന്നത്. എന്നാല്‍ അത് ജോലി സംബന്ധമായ പരിപാടിയാണെന്ന് കരുതിയാണ് പങ്കെടുത്തതെന്നാണ് ബോറിസിന്റെ ന്യായീകരണം.  2020 മെയില്‍

More »

ബ്രിട്ടനിലെ മൂന്നാമത്ത വലിയ ഊര്‍ജ്ജ വിതരണ കമ്പനിയായ ഓവോ എനര്‍ജി 25 ശതമാനം ജീവനക്കാരെ കുറക്കുന്നു ; പിടിച്ചുനില്‍ക്കാനാകാതെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ; കണക്കുകള്‍ വെളിവാക്കുന്നത് ഊര്‍ജ്ജ പ്രതിസന്ധിയുടെ ആഴം
ബ്രിട്ടനില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാണ്. മൂന്നാമത്തെ വലിയ ഊര്‍ജ്ജ വിതരണ കമ്പനിയായ ഓവോ എനര്‍ജി തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുകയാണ്. മുന്നോട്ടു പോകുന്നതിനുള്ള ചെലവ് കുറച്ച് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയാണ് കമ്പനി. എന്നാല്‍ ഈ തീരുമാനം മൂലം 1700 ഓളം പേരുടെ ജോലി നഷ്ടമാകും.  പുതിയ തീരുമാനങ്ങളും കമ്പനി കൈക്കൊണ്ടിട്ടുണ്ട്. ജീവനക്കാരുടെ

More »

ബ്രിട്ടനില്‍ കോവിഡ് ഐസൊലേഷന്‍ അഞ്ച് ദിവസമാക്കി ചുരുക്കാന്‍ ബോറിസ്; എത്രയും പെട്ടെന്ന് മാറ്റം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി; പദ്ധതിയില്‍ ഇന്ന് തന്നെ ഒപ്പുവെച്ചേക്കുമെന്ന് മന്ത്രിമാര്‍; ഒമിക്രോണ്‍ ജീവനക്കാരുടെ ക്ഷാമം വ്യാപകമാക്കുന്നു
 ഇംഗ്ലണ്ടിലെ ഐസൊലേഷന്‍ കാലയളവ് ഏഴില്‍ നിന്നും അഞ്ചായി ചുരുക്കാനുള്ള വഴികള്‍ നോക്കുന്നതായി സ്ഥിരീകരിച്ച് ബോറിസ് ജോണ്‍സണ്‍. അഞ്ച് ദിവസമായി സെല്‍ഫ് ഐസൊലേഷന്‍ ചുരുക്കുന്നതിനെ മന്ത്രിമാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഐസൊലേഷന്‍ കാലയളവ് ചുരുക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി എംപിമാരെ അറിയിച്ചു. ക്വാറന്റൈനിലുള്ള ആളുകളെ ജോലിയിലേക്ക്

More »

ഒമിക്രോണ്‍ വിടവാങ്ങിയോ? യുകെയിലെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും താഴ്ന്നു; ഒരാഴ്ചയ്ക്കിടെ 33% താഴ്ന്ന് 129,587 പുതിയ ഇന്‍ഫെക്ഷനുകള്‍; സൂപ്പര്‍ സ്‌ട്രെയിന്റെ വിളയാട്ടം സ്വയം കെട്ടടങ്ങുന്നുവെന്ന് സൂചന
 കൃത്യം ഒരാഴ്ചയായി യുകെയിലെ ദൈനംദിന കോവിഡ് കേസുകള്‍ കുറഞ്ഞതായി കണക്കുകള്‍. ആശുപത്രി അഡ്മിഷനുകളും കുറയുന്ന സാഹചര്യമാണുള്ളതെന്ന് എന്‍എച്ച്എസ് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ മഹാമാരിയുടെ ദുരിതം രാജ്യം ചാടിക്കടന്നതായി എന്‍എച്ച്എസ് നേതാവ് സമ്മതിച്ചു.  കഴിഞ്ഞ 24 മണിക്കൂറില്‍ 129,587 പുതിയ പോസിറ്റീവ് ടെസ്റ്റുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ചയിലെ

More »

ലോക്ക്ഡൗണ്‍ സമയത്തെ പാര്‍ട്ടിയും ആഘോഷവും ; ബോറിസിനെതിരെ എംപിമാര്‍ രംഗത്ത് ; വിശദീകരണം നല്‍കേണ്ട അവസ്ഥ ; ഒന്നിന് മേല്‍ ഒന്നായി പ്രതിസന്ധിയില്‍ പ്രധാനമന്ത്രി
ലോക്ക്ഡൗണ്‍ സമയത്ത് പാര്‍ട്ടി നടത്തി ആഘോഷിച്ച പ്രധാനമന്ത്രിയ്ക്ക് ഇനി ആശങ്കയുടെ കാലം. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പാര്‍ട്ടി ആഘോഷിച്ചതിന് ബോറിസ് മറുപടി പറയേണ്ടിവരും. പ്രതിസന്ധിയ്ക്ക് മേല്‍ പ്രതിസന്ധിയിലാണ് പ്രധാനമന്ത്രി. കൂടിച്ചേരലുകള്‍ക്ക് വിലക്കുള്ളപ്പോള്‍ പ്രധാനമന്ത്രിയും ഭാര്യയും പാര്‍ട്ടിയില്‍ പങ്കെടുത്തെന്നതാണ് വിവാദം. ആവശ്യമുള്ള മദ്യവുമായി

More »

ഉള്ളി അരിഞ്ഞ് ഇനി കരയേണ്ട! 'കണ്ണീരണിയിക്കാത്ത' ഉള്ളി യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക്; 'സുനിയന്‍സ്' അടുത്ത ആഴ്ച മുതല്‍ വെയ്റ്റ്‌റോസില്‍; വില കേട്ടാല്‍ അരിയാതെ തന്നെ കണ്ണീര് വരും!
 ഉള്ളി അരിയാന്‍ എല്ലാവര്‍ക്കും മടിയാണ്. കാരണം അത് അരിയുമ്പോള്‍ കണ്ണെരിയുന്നതും, കണ്ണീര് വരുന്നതും തന്നെ. എന്നാല്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഇനി ഇതിന്റെ പേരുംപറഞ്ഞ് ഉള്ളി അരിയുന്നതില്‍ നിന്നും തലയൂരാന്‍ കഴിയില്ല. കാരണം എന്തെന്നല്ലേ, കണ്ണെരിച്ചില്‍ സൃഷ്ടിക്കാത്ത ഉള്ളി ആദ്യമായി യുകെയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നത് തന്നെ.  'സുനിയന്‍സ്' എന്നുപേരുള്ള ഈ വിഭാഗം ഉള്ളി

More »

നോര്‍ത്ത് ഈസ്റ്റില്‍ ഒഴികെ യുകെയിലെ എല്ലാ മേഖലയിലും കോവിഡ് കേസുകള്‍ താഴുന്നു; രാജ്യത്തെ ആശുപത്രി പ്രവേശനങ്ങളില്‍ കുതിപ്പില്ല; ക്രിസ്മസ് ഹോളിഡേ കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ കേസ് വീണ്ടും ഉയരുമെന്ന് ആശങ്ക ബാക്കി
 കോവിഡ് കേസുകള്‍ രാജ്യത്തെ എല്ലാ മേഖലയിലും താഴുന്നതായി ഔദ്യോഗിക കണക്ക്. നോര്‍ത്ത് ഈസ്റ്റ് മേഖല മാത്രമാണ് ഇതിന് വിരുദ്ധമായി നിലനില്‍ക്കുന്നത്. ഒമിക്രോണ്‍ മഹാമാരിയുടെ പ്രഭാവം കുറയുന്നുവെന്ന ശക്തമായ സൂചനയും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. തീവ്രവ്യാപന ശേഷിയുള്ള വേരിയന്റ് ആഞ്ഞടിച്ച ലണ്ടനില്‍ ക്രിസ്മസിന് മുന്‍പ് തന്നെ താഴേക്കുള്ള ട്രെന്‍ഡ് രേഖപ്പെടുത്തി തുടങ്ങിയതായി യുകെ

More »

ഒമിക്രോണ്‍ ഒതുങ്ങുന്നു, യുകെയിലെ ദൈനംദിന കേസുകള്‍ വീണ്ടും ഇടിയുന്നു; 120,821 പുതിയ ഇന്‍ഫെക്ഷനുകളുമായി ഒരാഴ്ച കൊണ്ട് 45% കുറവ്; മഹാമാരിയില്‍ നിന്നും പുറത്തുകടക്കുന്ന ആദ്യ രാജ്യമായി മാറുന്നതിന് അരികില്‍ ബ്രിട്ടന്‍!
 ഒമിക്രോണ്‍ കുതിച്ചുയര്‍ന്ന ശേഷം ആദ്യമായി ഏറ്റവും വലിയ താഴ്ച രേഖപ്പെടുത്തി യുകെയിലെ കോവിഡ് കേസുകള്‍. ഒരാഴ്ച കൊണ്ട് യുകെയിലെ ദൈനംദിനം കേസുകളില്‍ 45 ശതമാനത്തിന് അടുത്താണ് കുറവ് വന്നിരിക്കുന്നത്. നോര്‍ത്തേണ്‍ ഹെമിസ്ഫിയറില്‍ മഹാമാരിയുടെ കുരുക്കില്‍ നിന്നും പുറത്തുകടക്കുന്ന ആദ്യ രാജ്യമായി മാറുന്നതിന് അരികിലാണ് യുകെ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് വിദഗ്ധര്‍

More »

കുര്‍ബാനയ്ക്ക് വൈകിയെത്തി, വിശ്വാസിയെ 'പിശാചെന്ന്' വിളിച്ച് കത്തോലിക്കാ പുരോഹിതന്‍; നോര്‍ത്ത് ലനാര്‍ക്ക്ഷയറിലെ പള്ളിയില്‍ നിന്നും പുറത്താക്കി വാതിലടച്ചു; വീഡിയോ പുറത്തുവന്നതോടെ വന്‍വിമര്‍ശനം

ആത്മീയ കാര്യങ്ങള്‍ നടപ്പാക്കി ശാന്തത നല്‍കേണ്ട പുരോഹിതന്‍ വിശ്വാസിക്ക് എതിരെ നടത്തിയ രൂക്ഷമായ വാഗ്വാദം വിവാദമാകുന്നു. കുര്‍ബാനയ്ക്ക് വൈകി എത്തിയതിന്റെ പേരിലാണ് കത്തോലിക്കാ പുരോഹിതന്‍ വിശ്വാസിയെ അപമാനിച്ചത്. പിശാച് എന്ന് വിളിച്ചായിരുന്നു അതിക്രമം. നോര്‍ത്ത് ലനാര്‍ക്ക്ഷയര്‍

നിലവാരമില്ലാത്ത പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് വന്നേക്കും; ഗ്രാജുവേറ്റ് വിസാ റൂട്ട് മികച്ച കോഴ്‌സുകള്‍ക്കായി പരിമിതപ്പെടുത്തിയാല്‍ യുകെ സ്വപ്‌നം പൊലിയും; റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പിടിവീഴും

ഗ്രാജുവേറ്റ് സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് കൂടുതല്‍ കര്‍ശനമാക്കി മാറ്റാന്‍ പ്രധാനമന്ത്രി ഋഷി സുനാക്. ഗുണമേന്മയില്ലാത്ത പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് പ്രധാനമന്ത്രി നീങ്ങുന്നത്. നെറ്റ് മൈഗ്രേഷന്‍

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തത്തിന്റെ പേരില്‍ മാപ്പ് ചോദിക്കാന്‍ പ്രധാനമന്ത്രി; 3000 ജീവനുകള്‍ കവര്‍ന്ന ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തദാനത്തിന്റെ ആഘാതം വെളിപ്പെടുത്തി റിപ്പോര്‍ട്ട്; നഷ്ടപരിഹാരം 10 ബില്ല്യണിലേറെ

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ചികിത്സയ്ക്ക് മാപ്പ് പറയാന്‍ ഒരുങ്ങി ഋഷി സുനാക്. ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ചത് വഴി ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമാകുകയും, ജീവിതം വഴിമുട്ടുകയും ചെയ്തത്. വിവിധ ഗവണ്‍മെന്റുകള്‍ ഈ സംഭവത്തെ അവഗണിച്ചത് ഉള്‍പ്പെടെ

ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുന്നു ; ശരാശരി വില 375131 പൗണ്ടിലെത്തി ; ഒരു മാസം കൊണ്ട് 0.8 ശതമാനം വര്‍ദ്ധനവ്

ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുകയാണ്. ശരാശരി വില 375131 പൗണ്ടിലെത്തി കഴിഞ്ഞ മാസം വച്ചു നോക്കുമ്പോള്‍ 0.8 ശതമാനം വര്‍ദ്ധനവാണുള്ളത്. ഇത് 2807 പൗണ്ടിലെത്തും. ഭവന വില കുറയുമെന്നായിരുന്നു പ്രവചനം. പലിശ നിരക്ക് കുറക്കാത്തതും മോര്‍ട്ട്‌ഗേജ് കൂടി നില്‍ക്കുന്നതും മൂലം ആളുകള്‍ വീടു

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍