UK News

ക്രിസ്മസിന് മുന്‍പ് തുടങ്ങിയ ലക്ഷത്തിലെ കളിക്ക് അവസാനം; ആദ്യമായി യുകെയിലെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; ഭയപ്പെടുത്തുന്ന ഉപദേശം തുടര്‍ന്ന് സേജ്; സമ്മര്‍ തരംഗം വരും, 10,000 രോഗികള്‍ പ്രതിദിനം ആശുപത്രിയിലെത്തും?
 ബ്രിട്ടനില്‍ 24 മണിക്കൂറില്‍ നടത്തുന്ന കോവിഡ് ടെസ്റ്റുകളിലെ ഫലങ്ങള്‍ ഏതാനും ആഴ്ചകളായി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിച്ച് രണ്ട് ലക്ഷം കേസുകളില്‍ വരെ തൊട്ട ശേഷം ഏതാനും ദിവസങ്ങളായി താഴേക്ക് വന്നുകൊണ്ടിരുന്ന കേസുകള്‍ ക്രിസ്മസ് ശേഷം ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 99,952 പോസിറ്റീവ് ടെസ്റ്റുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.  കഴിഞ്ഞ ആഴ്ചയില്‍ നിന്നും 44 ശതമാനം കുറവാണ് ഇതില്‍ സംഭവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും കോവിഡ് കേസുകള്‍ താഴുന്നുവെന്നാണ് സൂചന. കൂടാതെ നാല് ഹോം നേഷണുകളിലും കേസുകള്‍ ഒരു പോലെ താഴേക്ക് പോകുന്ന സാഹചര്യത്തില്‍ ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നുവെന്നാണ് ഏറെക്കുറെ ഉറപ്പാകുന്നത്. ദൈനംദിന ആശുപത്രി പ്രവേശനങ്ങളും കുറഞ്ഞ

More »

ഇംഗ്ലണ്ടില്‍ ഒന്‍പതില്‍ ഒരാള്‍ വീതം എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍; ഒമിക്രോണ്‍ തരംഗത്തില്‍ ഹെല്‍ത്ത് സര്‍വ്വീസ് പ്രതിസന്ധി കടുപ്പമാകുന്നു; സാധാരണ ഓപ്പറേഷനുകള്‍ക്ക് കാത്തിരിക്കുന്നവരുടെ എണ്ണം 6 മില്ല്യണില്‍; എ&ഇയിലും കാത്തിരിപ്പ്
 എന്‍എച്ച്എസില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍. ഇംഗ്ലണ്ടില്‍ ഒന്‍പതില്‍ ഒരാള്‍ വീതമാണ് പതിവ് ഓപ്പറേഷനുകള്‍ക്കായി കാത്തിരിക്കുന്നത്. ക്യാന്‍സര്‍, എ&ഇ രോഗികള്‍ക്ക് അപകടകരമായ രീതിയിലാണ് സുദീര്‍ഘമായ കാത്തിരിപ്പ് വേണ്ടിവരുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.  ഒമിക്രോണ്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ സൃഷ്ടിച്ച കനത്ത

More »

പ്രിയപ്പെട്ട മകനെ തള്ളിപ്പറഞ്ഞ് എലിസബത്ത് രാജ്ഞി ; ആന്‍ഡ്രൂ രാജകുമാരന്റെ രാജ പദവികളും സൈനീക ബഹുമതികളും എടുത്തുകളഞ്ഞു ; പീഡന കേസില്‍ ഇനി ' സാധാരണ പൗരനായി' വിചാരണ നേരിടേണ്ടിവരും
പ്രിയപ്പെട്ട മകനായാലും തെറ്റ് ചെയ്താല്‍ പടിക്കുപുറത്ത് !! മകന്‍ ആന്‍ഡ്രൂ രാജകുമാരനെതിരെ പീഡന കേസില്‍ വിചാരണ തുടങ്ങാനിരിക്കേ കടുത്ത നടപടികളുമായി രാജകുടുംബം. രാജ പദവികളും സൈനിക ബഹുമതികളും മറ്റ് പദവികളും റദ്ദാക്കിയിരിക്കുകയാണ് ക്യൂന്‍ എലിസബത്ത്. അമേരിക്കയില്‍ നടക്കുന്ന വിചാരണയില്‍ സാധാരണ പൗരനായി നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടിവരും. അമേരിക്കയില്‍ യുവതിയെ

More »

ഈ പണിക്ക് ഇനി ഞാനില്ല! ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍-ടാം; സുപ്രധാന ഘട്ടത്തില്‍ രാജ്യത്തെ നയിച്ച ശേഷം നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലേക്ക് മടക്കം; ബോറിസിനെതിരെ ആയുധമാക്കി പ്രതിപക്ഷം
 ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍ ടാം. പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒരുവാക്ക് പോലും പറയാതെയാണ് 57-കാരനായ ജോന്നാഥന്‍ രാജിവെച്ചത്. പ്രധാനമന്ത്രി കാര്യാലയത്തില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതിന് രാജ്യത്തോട് മാപ്പ് പറയാന്‍ ബോറിസ് നിര്‍ബന്ധിതനായി മണിക്കൂറുകള്‍

More »

യുകെയില്‍ ദൈനംദിന കേസുകളില്‍ ഒരാഴ്ച കൊണ്ട് 40% കുറവ്; 24 മണിക്കൂറില്‍ 109,133 പോസിറ്റീവ് കേസുകള്‍; രാജ്യത്തെ ഒമിക്രോണ്‍ തരംഗത്തിന്റെ കൊമ്പൊടിയുന്നു; 335 പേരുടെ ജീവനെടുത്ത് മരണസംഖ്യ മുന്നോട്ട്
 ബ്രിട്ടനിലെ ഒമിക്രോണ്‍ തരംഗം പ്രതീക്ഷിച്ച രീതിയില്‍ ഒടുങ്ങുന്നു. കുതിച്ചുയര്‍ന്ന് ഭയന്ന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നത് ആവര്‍ത്തിക്കുകയാണ്. എന്‍എച്ച്എസ് ആശുപത്രി പ്രവേശനങ്ങളും മാറ്റമില്ലാതെ തുടരുന്നു.  കഴിഞ്ഞ 24 മണിക്കൂറില്‍ 109,133 പോസിറ്റീവ് കേസുകള്‍ കൂടിയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒരാഴ്ചയിലെ കണക്കുകളില്‍ നിന്നും 39 ശതമാനത്തിന്റെ കുറവാണിത്.

More »

കൈയ്യാലപ്പുറത്തെ തേങ്ങയായി ബോറിസിന്റെ പ്രധാനമന്ത്രി കസേര; ലോക്ക്ഡൗണ്‍ സമയത്ത് നം.10 സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി; കുറ്റസമ്മതം നടത്തിയ ബോറിസ് രാജിവെയ്ക്കണമെന്ന് മുതിര്‍ന്ന ടോറികള്‍
 കണ്‍സര്‍വേറ്റീവ് എംപിമാര്‍ ബോറിസ് ജോണ്‍സന്റെ രാജി ആവശ്യപ്പെട്ട് പരസ്യമായി രംഗത്ത് വന്നതോടെ പ്രധാനമന്ത്രി കസേരയ്ക്ക് ഇളക്കം. ലോക്ക്ഡൗണ്‍ നടപ്പാക്കിയ ഘട്ടത്തില്‍ നം.10ല്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതായി ബോറിസ് സമ്മതിച്ചതോടെയാണ് ഈ ആവശ്യം ശക്തിപ്പെടുന്നത്. എന്നാല്‍ അത് ജോലി സംബന്ധമായ പരിപാടിയാണെന്ന് കരുതിയാണ് പങ്കെടുത്തതെന്നാണ് ബോറിസിന്റെ ന്യായീകരണം.  2020 മെയില്‍

More »

ബ്രിട്ടനിലെ മൂന്നാമത്ത വലിയ ഊര്‍ജ്ജ വിതരണ കമ്പനിയായ ഓവോ എനര്‍ജി 25 ശതമാനം ജീവനക്കാരെ കുറക്കുന്നു ; പിടിച്ചുനില്‍ക്കാനാകാതെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ; കണക്കുകള്‍ വെളിവാക്കുന്നത് ഊര്‍ജ്ജ പ്രതിസന്ധിയുടെ ആഴം
ബ്രിട്ടനില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാണ്. മൂന്നാമത്തെ വലിയ ഊര്‍ജ്ജ വിതരണ കമ്പനിയായ ഓവോ എനര്‍ജി തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുകയാണ്. മുന്നോട്ടു പോകുന്നതിനുള്ള ചെലവ് കുറച്ച് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയാണ് കമ്പനി. എന്നാല്‍ ഈ തീരുമാനം മൂലം 1700 ഓളം പേരുടെ ജോലി നഷ്ടമാകും.  പുതിയ തീരുമാനങ്ങളും കമ്പനി കൈക്കൊണ്ടിട്ടുണ്ട്. ജീവനക്കാരുടെ

More »

ബ്രിട്ടനില്‍ കോവിഡ് ഐസൊലേഷന്‍ അഞ്ച് ദിവസമാക്കി ചുരുക്കാന്‍ ബോറിസ്; എത്രയും പെട്ടെന്ന് മാറ്റം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി; പദ്ധതിയില്‍ ഇന്ന് തന്നെ ഒപ്പുവെച്ചേക്കുമെന്ന് മന്ത്രിമാര്‍; ഒമിക്രോണ്‍ ജീവനക്കാരുടെ ക്ഷാമം വ്യാപകമാക്കുന്നു
 ഇംഗ്ലണ്ടിലെ ഐസൊലേഷന്‍ കാലയളവ് ഏഴില്‍ നിന്നും അഞ്ചായി ചുരുക്കാനുള്ള വഴികള്‍ നോക്കുന്നതായി സ്ഥിരീകരിച്ച് ബോറിസ് ജോണ്‍സണ്‍. അഞ്ച് ദിവസമായി സെല്‍ഫ് ഐസൊലേഷന്‍ ചുരുക്കുന്നതിനെ മന്ത്രിമാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഐസൊലേഷന്‍ കാലയളവ് ചുരുക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി എംപിമാരെ അറിയിച്ചു. ക്വാറന്റൈനിലുള്ള ആളുകളെ ജോലിയിലേക്ക്

More »

ഒമിക്രോണ്‍ വിടവാങ്ങിയോ? യുകെയിലെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും താഴ്ന്നു; ഒരാഴ്ചയ്ക്കിടെ 33% താഴ്ന്ന് 129,587 പുതിയ ഇന്‍ഫെക്ഷനുകള്‍; സൂപ്പര്‍ സ്‌ട്രെയിന്റെ വിളയാട്ടം സ്വയം കെട്ടടങ്ങുന്നുവെന്ന് സൂചന
 കൃത്യം ഒരാഴ്ചയായി യുകെയിലെ ദൈനംദിന കോവിഡ് കേസുകള്‍ കുറഞ്ഞതായി കണക്കുകള്‍. ആശുപത്രി അഡ്മിഷനുകളും കുറയുന്ന സാഹചര്യമാണുള്ളതെന്ന് എന്‍എച്ച്എസ് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ മഹാമാരിയുടെ ദുരിതം രാജ്യം ചാടിക്കടന്നതായി എന്‍എച്ച്എസ് നേതാവ് സമ്മതിച്ചു.  കഴിഞ്ഞ 24 മണിക്കൂറില്‍ 129,587 പുതിയ പോസിറ്റീവ് ടെസ്റ്റുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ചയിലെ

More »

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി