UK News

മഞ്ഞുവീഴ്ച ശക്തമാകുന്നു ; മൂടല്‍ മഞ്ഞു മൂലം ഹീത്രുവിലെ നൂറോളം വിമാനങ്ങള്‍ റദ്ദാക്കി ; ലണ്ടന്‍ അടക്കമുള്ള നഗരങ്ങളില്‍ തണുപ്പേറുന്നു
അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. സ്‌കോട്‌ലന്‍ഡില്‍ ശൈത്യം കടുപ്പമേറിയതാണ്.തെക്കന്‍ ഇംഗ്ലണ്ടിലും തണുപ്പേറുകയാണ്. ലണ്ടനില്‍ ഹീത്രു വിമാനത്താവളത്തില്‍ നൂറോളം വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തത്. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദ്ദേശ പ്രകാരം 15 ശതമാനം വിമാന സര്‍വീസുകള്‍ ഹീത്രുവില്‍ റദ്ദാക്കി. നിരവധി യാത്രക്കാരാണ് ഇതു മൂലം പ്രതിസന്ധിയിലായത്. യാത്രാ ദുരിതം ഏറുകയാണ്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മാത്രം 80 ശതമാനം വിമാനത്തോളം റദ്ദാക്കി. ഹീത്രുവില്‍ മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയത്. 2010ന് ശേഷമുള്ള ഏറ്റവും തണുപ്പേറിയ രാത്രിയായിരുന്നു ഇത്.സാന്റോണ്‍ ഡൗണ്‍ഹാം, നോര്‍ഫോക്ക് എന്നിവിടങ്ങളില്‍ രാവിലെ 8 മണിക്ക് തൊട്ടുമുന്‍പായി രേഖപ്പെടുത്തിയത് മൈനസ് 9.5 ഡിഗ്രി സെല്‍ഷ്യസ്

More »

ഒന്‍പത് വര്‍ഷം മുന്‍പ് 'മരിച്ച' ഭര്‍ത്താവ് ഇന്ത്യന്‍ റെസ്റ്റൊറന്റിന്റെ പ്രൊമോ വീഡിയോയില്‍! വെസ്റ്റ് സസെക്‌സിലെ റെസ്‌റ്റൊറന്റിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കമന്റുകളുടെ പെരുമഴ; ചിത്രീകരണം നടത്തിയത് ഈ മാസമാദ്യം?
 ബ്രിട്ടനില്‍ ഒരു ഇന്ത്യന്‍ റെസ്റ്റൊറന്റിന്റെ പ്രൊമോഷണല്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്, ഒപ്പം ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നത്. റെസ്‌റ്റൊറന്റിന്റെ വീഡിയോയില്‍ തന്റെ ഭര്‍ത്താവിനെ കണ്ടതായി ഒരു സ്ത്രീ അവകാശപ്പെട്ടതോടെയാണ് ഇത്- 2014-ല്‍ ഇദ്ദേഹം മരിച്ച് പോയെന്നാണ് ഇവര്‍ വ്യ്തമാക്കുന്നത്.  വെസ്റ്റ് സസെക്‌സിലെ വെസ്റ്റ്‌ബോണ്‍ ഗ്രാമത്തിലുള്ള സ്‌പൈസ്

More »

പ്രിയ സുഹൃത്ത് ആന്‍ഡ്രൂ രാജകുമാരന് 'വക്കാലത്ത്' പറഞ്ഞ് ജയിലില്‍ നിന്നും ജിസെലിന്‍ മാക്‌സ്‌വെല്‍; ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സിന് 'ഓര്‍മ്മപ്പിശക്'; ജെഫ്രി എപ്സ്റ്റീനെ ജയിലില്‍ വകവരുത്തിയതെന്നും ആരോപണം
 ആന്‍ഡ്രൂ രാജകുമാരന്‍ തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്ന് അവകാശവാദവുമായി ഇടനിലക്കാരി ജിസെലിന്‍ മാക്‌സ്‌വെല്‍. ആന്‍ഡ്രൂവിന് എതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ടോക്ക് ടിവിക്ക് ജയിലില്‍ നിന്ന് നല്‍കിയ അഭിമുഖത്തില്‍ മാക്‌സ്‌വെല്‍ വാദിച്ചു.  കുട്ടികളെ ലൈംഗിക മനുഷ്യക്കടത്തിന് വിധേയമാക്കിയ കേസില്‍ അകത്തായ ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ്

More »

എന്‍എച്ച്എസില്‍ ഒരു ബെഡ് കിട്ടാന്‍ 12 മണിക്കൂര്‍ കാത്തിരിപ്പ്; കഴിഞ്ഞ വര്‍ഷം അര ദിവസം കാത്തിരുന്നത് 350,000 കാഷ്വാലിറ്റി രോഗികള്‍; ഒരു വര്‍ഷത്തിനിടെ ഏഴിരട്ടി വര്‍ദ്ധന; എ&ഇയിലെ സ്ഥിതി സമരങ്ങള്‍ക്കിടെ കൂടുതല്‍ രൂക്ഷം
 കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷത്തോളം റെക്കോര്‍ഡ് കാഷ്വാലിറ്റി രോഗികള്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ ബെഡ് ലഭിക്കാനായി കാത്തിരുന്നുവെന്ന് കണക്ക്. 2021-മായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി വര്‍ദ്ധിച്ച കാത്തിരിപ്പാണ് ബെഡ് ലഭിക്കാനായി ആവശ്യം വന്നത്.  റെക്കോര്‍ഡ് നിരക്കില്‍ രോഗികള്‍ 12 മണിക്കൂറും, അതിലേറെയും കാത്തിരുന്നാണ് ആശുപത്രികളില്‍ കിടക്കാന്‍ ഒരു ബെഡ് ലഭിച്ചത്.

More »

ശമ്പള വര്‍ദ്ധനവ് തേടി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിന് ഇറങ്ങുന്നതോടെ ആരോഗ്യ മേഖല സമ്മര്‍ദ്ദത്തില്‍ ; അടുത്ത മാസം നഴ്‌സുമാരുടെ സമരവും ആരോഗ്യ മേഖലയുടെ താളം തെറ്റിക്കും ; ആവശ്യപ്പെടുന്ന ശമ്പള വര്‍ധന സാധ്യമാകുമോ ?
സര്‍ക്കാര്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടയില്‍ വിവിധ മേഖലകളിലുള്ള ശമ്പള വര്‍ദ്ധനവു തേടിയുള്ള സമരം കുറച്ചൊന്നുമല്ല സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്നത്. നാളെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിനിറങ്ങുന്നത് വലയ്ക്കുമെന്നുറപ്പാണ്. ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നതാണ് നഴ്‌സുമാരുടെ സമരവും. എന്‍എച്ച്എസിനെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാകുമിത്. എന്നാല്‍

More »

ഇരുട്ടത്ത് ഇരുന്നാല്‍ പണം തരാം! വൈദ്യുതി മേഖല ബാക്ക്-അപ്പ് അലേര്‍ട്ടില്‍; പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പണം നല്‍കാന്‍ നാഷണല്‍ ഗ്രിഡ് എമര്‍ജന്‍സി പദ്ധതി പ്രാബല്യത്തില്‍
 ഇന്ന് വൈകുന്നേരം വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന വീട്ടുകാര്‍ക്ക് പണം നല്‍കാന്‍ നാഷണല്‍ ഗ്രിഡ് പദ്ധതി പ്രാബല്യത്തില്‍. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകളെ അലേര്‍ട്ടില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് ഇത്.  വൈദ്യുതി വിതരണ മാര്‍ജിനുകള്‍ സാധാരണയേക്കാള്‍ കഠിനമായി മാറുമെന്ന് നാഷണല്‍ ഗ്രിഡ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റര്‍ പറഞ്ഞു. തിങ്കളാഴ്ച

More »

ജയിലില്‍ പോയില്ലെന്ന് ആശ്വസിക്കൂ, പഴയതെല്ലാം മറന്നേക്കൂ! രാജ്ഞിയുടെ മരണശേഷം കൈയില്‍ കോടികള്‍ വന്നുചേര്‍ന്നതിന്റെ ആവേശത്തില്‍ ലൈംഗിക പീഡനക്കേസില്‍ 'ചീത്തപ്പേര്' മാറ്റാന്‍ ശ്രമിക്കുന്ന ആന്‍ഡ്രൂ രാജകുമാരനെ ഉപദേശിച്ച് യുഎസ് അഭിഭാഷകര്‍
 രാജ്ഞി ജീവനോടെ ഇരിക്കുമ്പോള്‍ ലൈംഗിക ചൂഷകനായ കുറ്റവാളിയുടെ കൂട്ടുകാരനെന്ന നിലയില്‍ ജയിലില്‍ പോകാതെ ഇരുന്നതിന്റെ പേരില്‍ ആശ്വസിച്ച് ശിഷ്ടകാലം കഴിഞ്ഞുകൂടുന്നതാണ് ആന്‍ഡ്രൂ രാജകുമാരന് ഭൂഷണമാകുകയെന്ന് യുഎസ് അഭിഭാഷകര്‍. 17-ാം വയസ്സില്‍ രാജകുമാരനുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നതിന്റെ പേരില്‍ തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വിര്‍ജിനിയ

More »

ഒന്‍പത് മില്ല്യണ്‍ പ്രകാശ വര്‍ഷം അകലെയുള്ള ക്ഷീരപഥത്തില്‍ നിന്നും റേഡിയോ സിഗ്നല്‍! ഭൂമിയിലുള്ള ശാസ്ത്രജ്ഞര്‍ സ്വീകരിച്ചു; ഗവേഷകര്‍ സിഗ്നല്‍ പിടിച്ചത് ഇന്ത്യയിലുള്ള വമ്പന്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ; പിന്നില്‍ ബഹിരാകാശ ജീവിയോ?
 ഭൂമിയില്‍ നിന്നും 9 ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ക്ഷീരപഥത്തില്‍ നിന്നും അയച്ച റേഡിയോ സിഗ്നല്‍ ശാസ്ത്രജ്ഞര്‍ പിടിച്ചെടുത്തു. കാനഡയിലെയും, ഇന്ത്യയിലെയും ഗവേഷകരാണ് 'SDSSJ0826+5630' എന്നു പേരിട്ട ക്ഷീരപഥത്തില്‍ നിന്നുള്ള സിഗ്നല്‍ പിടിച്ചെടുത്തത്. ഇന്ത്യയിലുള്ള വമ്പന്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത്.  റേഡിയോ സിഗ്നലിനെ കുറിച്ച് പഠിച്ച്

More »

ബ്രിട്ടീഷ് ജിഹാദി ജാക്കിനെ സിറിയന്‍ ജയിലില്‍ നിന്നും 'തിരിച്ചെടുക്കാന്‍' കാനഡ? നൂറുകണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ വഴിയൊരുക്കുമെന്ന് ആശങ്ക; യുകെയ്ക്ക് പുറമെ കനേഡിയന്‍ പൗരത്വം എടുത്തത് രക്ഷയാക്കി തീവ്രവാദി
 ബ്രിട്ടനില്‍ ജനിച്ച ജിഹാദി ജാക്കിനെ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ജയിലില്‍ നിന്നും തിരിച്ചെത്തിക്കാന്‍ തയ്യാറായി കാനഡ. മുസ്ലീമായി മതം മാറിയ 28-കാരന്‍ ജാക്ക് ലെറ്റ്‌സിന് യുകെ, കാനഡ ഇരട്ട പൗരത്വമാണുള്ളത്. 'ബ്രിട്ടന്റെ ശത്രുവാണെന്ന്' സ്വയം പ്രഖ്യാപിച്ചാണ് ഇയാള്‍ ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ വീട്ടില്‍ നിന്നും സിറിയയില്‍ യുദ്ധത്തിനായി ഒളിച്ചോടിയത്.  2017-ല്‍ കുര്‍ദിഷ് അധികൃതരുടെ

More »

കുര്‍ബാനയ്ക്ക് വൈകിയെത്തി, വിശ്വാസിയെ 'പിശാചെന്ന്' വിളിച്ച് കത്തോലിക്കാ പുരോഹിതന്‍; നോര്‍ത്ത് ലനാര്‍ക്ക്ഷയറിലെ പള്ളിയില്‍ നിന്നും പുറത്താക്കി വാതിലടച്ചു; വീഡിയോ പുറത്തുവന്നതോടെ വന്‍വിമര്‍ശനം

ആത്മീയ കാര്യങ്ങള്‍ നടപ്പാക്കി ശാന്തത നല്‍കേണ്ട പുരോഹിതന്‍ വിശ്വാസിക്ക് എതിരെ നടത്തിയ രൂക്ഷമായ വാഗ്വാദം വിവാദമാകുന്നു. കുര്‍ബാനയ്ക്ക് വൈകി എത്തിയതിന്റെ പേരിലാണ് കത്തോലിക്കാ പുരോഹിതന്‍ വിശ്വാസിയെ അപമാനിച്ചത്. പിശാച് എന്ന് വിളിച്ചായിരുന്നു അതിക്രമം. നോര്‍ത്ത് ലനാര്‍ക്ക്ഷയര്‍

നിലവാരമില്ലാത്ത പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് വന്നേക്കും; ഗ്രാജുവേറ്റ് വിസാ റൂട്ട് മികച്ച കോഴ്‌സുകള്‍ക്കായി പരിമിതപ്പെടുത്തിയാല്‍ യുകെ സ്വപ്‌നം പൊലിയും; റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പിടിവീഴും

ഗ്രാജുവേറ്റ് സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് കൂടുതല്‍ കര്‍ശനമാക്കി മാറ്റാന്‍ പ്രധാനമന്ത്രി ഋഷി സുനാക്. ഗുണമേന്മയില്ലാത്ത പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് പ്രധാനമന്ത്രി നീങ്ങുന്നത്. നെറ്റ് മൈഗ്രേഷന്‍

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തത്തിന്റെ പേരില്‍ മാപ്പ് ചോദിക്കാന്‍ പ്രധാനമന്ത്രി; 3000 ജീവനുകള്‍ കവര്‍ന്ന ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തദാനത്തിന്റെ ആഘാതം വെളിപ്പെടുത്തി റിപ്പോര്‍ട്ട്; നഷ്ടപരിഹാരം 10 ബില്ല്യണിലേറെ

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ചികിത്സയ്ക്ക് മാപ്പ് പറയാന്‍ ഒരുങ്ങി ഋഷി സുനാക്. ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ചത് വഴി ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമാകുകയും, ജീവിതം വഴിമുട്ടുകയും ചെയ്തത്. വിവിധ ഗവണ്‍മെന്റുകള്‍ ഈ സംഭവത്തെ അവഗണിച്ചത് ഉള്‍പ്പെടെ

ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുന്നു ; ശരാശരി വില 375131 പൗണ്ടിലെത്തി ; ഒരു മാസം കൊണ്ട് 0.8 ശതമാനം വര്‍ദ്ധനവ്

ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുകയാണ്. ശരാശരി വില 375131 പൗണ്ടിലെത്തി കഴിഞ്ഞ മാസം വച്ചു നോക്കുമ്പോള്‍ 0.8 ശതമാനം വര്‍ദ്ധനവാണുള്ളത്. ഇത് 2807 പൗണ്ടിലെത്തും. ഭവന വില കുറയുമെന്നായിരുന്നു പ്രവചനം. പലിശ നിരക്ക് കുറക്കാത്തതും മോര്‍ട്ട്‌ഗേജ് കൂടി നില്‍ക്കുന്നതും മൂലം ആളുകള്‍ വീടു

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍