എന്‍എച്ച്എസില്‍ ഒരു ബെഡ് കിട്ടാന്‍ 12 മണിക്കൂര്‍ കാത്തിരിപ്പ്; കഴിഞ്ഞ വര്‍ഷം അര ദിവസം കാത്തിരുന്നത് 350,000 കാഷ്വാലിറ്റി രോഗികള്‍; ഒരു വര്‍ഷത്തിനിടെ ഏഴിരട്ടി വര്‍ദ്ധന; എ&ഇയിലെ സ്ഥിതി സമരങ്ങള്‍ക്കിടെ കൂടുതല്‍ രൂക്ഷം

എന്‍എച്ച്എസില്‍ ഒരു ബെഡ് കിട്ടാന്‍ 12 മണിക്കൂര്‍ കാത്തിരിപ്പ്; കഴിഞ്ഞ വര്‍ഷം അര ദിവസം കാത്തിരുന്നത് 350,000 കാഷ്വാലിറ്റി രോഗികള്‍; ഒരു വര്‍ഷത്തിനിടെ ഏഴിരട്ടി വര്‍ദ്ധന; എ&ഇയിലെ സ്ഥിതി സമരങ്ങള്‍ക്കിടെ കൂടുതല്‍ രൂക്ഷം

കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷത്തോളം റെക്കോര്‍ഡ് കാഷ്വാലിറ്റി രോഗികള്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ ബെഡ് ലഭിക്കാനായി കാത്തിരുന്നുവെന്ന് കണക്ക്. 2021-മായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി വര്‍ദ്ധിച്ച കാത്തിരിപ്പാണ് ബെഡ് ലഭിക്കാനായി ആവശ്യം വന്നത്.


റെക്കോര്‍ഡ് നിരക്കില്‍ രോഗികള്‍ 12 മണിക്കൂറും, അതിലേറെയും കാത്തിരുന്നാണ് ആശുപത്രികളില്‍ കിടക്കാന്‍ ഒരു ബെഡ് ലഭിച്ചത്. എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 5.9 മില്ല്യണ്‍ രോഗികളെ എ&ഇയില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 20-ല്‍ ഒരു രോഗി വീതം ബെഡിനായി അര ദിവസം കാത്തിരിക്കേണ്ടി വന്നതായാണ് കണക്ക്.

ഒരു വര്‍ഷം മുന്‍പ് 48,626 മാത്രമായിരുന്ന നിരക്കാണ് 2022-ല്‍ കുതിച്ചുയര്‍ന്നത്. ഇതിനിടെ ഇംഗ്ലണ്ടിലെ വിവിധ എന്‍എച്ച്എസ് ജീവനക്കാരുടെ സമരം തുടരുകയാണ്. ശമ്പളവര്‍ദ്ധനവും, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും തേടി ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ആംബുലന്‍സ് ജീവനക്കാര്‍ വീണ്ടും സമരത്തിന് ഇറങ്ങുന്നുണ്ട്.

'എ&ഇയിലെ കാലതാമസം രോഗികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയാണ്. ആവശ്യമുള്ള ചികിത്സയ്ക്കായി മണിക്കൂറുകളാണ് കാത്തിരിപ്പ്. എന്‍എച്ച്എസിനെ ഈ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനുള്ള പദ്ധതിയാണ് ആവശ്യം', ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി പറഞ്ഞു.
Other News in this category



4malayalees Recommends