ജയിലില്‍ പോയില്ലെന്ന് ആശ്വസിക്കൂ, പഴയതെല്ലാം മറന്നേക്കൂ! രാജ്ഞിയുടെ മരണശേഷം കൈയില്‍ കോടികള്‍ വന്നുചേര്‍ന്നതിന്റെ ആവേശത്തില്‍ ലൈംഗിക പീഡനക്കേസില്‍ 'ചീത്തപ്പേര്' മാറ്റാന്‍ ശ്രമിക്കുന്ന ആന്‍ഡ്രൂ രാജകുമാരനെ ഉപദേശിച്ച് യുഎസ് അഭിഭാഷകര്‍

ജയിലില്‍ പോയില്ലെന്ന് ആശ്വസിക്കൂ, പഴയതെല്ലാം മറന്നേക്കൂ! രാജ്ഞിയുടെ മരണശേഷം കൈയില്‍ കോടികള്‍ വന്നുചേര്‍ന്നതിന്റെ ആവേശത്തില്‍ ലൈംഗിക പീഡനക്കേസില്‍ 'ചീത്തപ്പേര്' മാറ്റാന്‍ ശ്രമിക്കുന്ന ആന്‍ഡ്രൂ രാജകുമാരനെ ഉപദേശിച്ച് യുഎസ് അഭിഭാഷകര്‍

രാജ്ഞി ജീവനോടെ ഇരിക്കുമ്പോള്‍ ലൈംഗിക ചൂഷകനായ കുറ്റവാളിയുടെ കൂട്ടുകാരനെന്ന നിലയില്‍ ജയിലില്‍ പോകാതെ ഇരുന്നതിന്റെ പേരില്‍ ആശ്വസിച്ച് ശിഷ്ടകാലം കഴിഞ്ഞുകൂടുന്നതാണ് ആന്‍ഡ്രൂ രാജകുമാരന് ഭൂഷണമാകുകയെന്ന് യുഎസ് അഭിഭാഷകര്‍. 17-ാം വയസ്സില്‍ രാജകുമാരനുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നതിന്റെ പേരില്‍ തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സിന് എതിരെ നിയമപരമായ വെല്ലുവിളിയുമായി പോകാന്‍ സാമ്പത്തികമായി തയ്യാറെടുക്കുന്ന ആന്‍ഡ്രൂവിനാണ് ഇത്തരമൊരു ഉപദേശം ലഭിച്ചിരിക്കുന്നത്.


ലൈംഗിക പീഡനക്കേസ് വന്‍തുക നല്‍കി ഒത്തുതീര്‍പ്പാക്കിയെങ്കിലും ഇപ്പോള്‍ ഈ ചീത്തപ്പേര് മാറ്റാനുള്ള മോഹത്തിലാണ് ആന്‍ഡ്രൂ. ഇതിന്റെ ഭാഗമായി നിയമപോരാട്ടത്തിന് 10 മില്ല്യണ്‍ പൗണ്ട് കണ്ടെത്തിയിരിക്കുകയാണ് ഇദ്ദേഹം. 62-കാരനായ യോര്‍ക്ക് ഡ്യൂക്ക് ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും സീനിയര്‍ വര്‍ക്കിംഗ് റോയല്‍ പദവി നഷ്ടമായിരുന്നു.

താന്‍ വിര്‍ജിനിയയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും, കുപ്രശസ്തമായ ഫോട്ടോ വ്യാജമാണെന്നുമാണ് ആന്‍ഡ്രൂ വാദിക്കുക. ചിത്രത്തില്‍ ഉള്‍പ്പെട്ട ജെഫ്രി എപ്സ്റ്റീന്റെ ഇടനിലക്കാരി ജിസെലിന്‍ മാക്‌സ്‌വെല്‍ ഇത്തരമൊരു ചിത്രം പകര്‍ത്തിയതായി ഓര്‍മ്മിക്കുന്നില്ലെന്ന് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

വിര്‍ജിനിയ റോബര്‍ട്‌സിന്റെ അരക്കെട്ടില്‍ കൈചുറ്റി നില്‍ക്കുന്ന ഫോട്ടോയാണ് ആന്‍ഡ്രീവിന് കുരുക്കായത്. എന്നാല്‍ ഫോട്ടോ പരിശോധിച്ച ഉന്നത ഫോറന്‍സിക് വിദഗ്ധര്‍ ഇത് യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന വാദം യുഎസ് കോടതിയില്‍ തെളിയിക്കാനാണ് ആന്‍ഡ്രൂ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്‍ഡ്രൂ സാമ്പത്തികമായി ഇപ്പോള്‍ മെച്ചപ്പെട്ട നിലയിലുമാണ്. മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണൊപ്പമുള്ള സ്വിസ് ചാലറ്റ് കഴിഞ്ഞ വര്‍ഷം 10 മില്ല്യണ്‍ പൗണ്ടിന് വിറ്റിരുന്നു. ഒപ്പം അന്തരിച്ച രാജ്ഞി മകന് നിരവധി മില്ല്യണുകള്‍ പാരമ്പര്യ സ്വത്തായി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ജയിലില്‍ പോയില്ലെന്ന ആശ്വാസത്തില്‍ ഇരിക്കുകയാണ് ആന്‍ഡ്രൂ ചെയ്യേണ്ടതെന്ന് പല ഉന്നത അഭിഭാഷകരും ഉപദേശിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends