ഒന്‍പത് മില്ല്യണ്‍ പ്രകാശ വര്‍ഷം അകലെയുള്ള ക്ഷീരപഥത്തില്‍ നിന്നും റേഡിയോ സിഗ്നല്‍! ഭൂമിയിലുള്ള ശാസ്ത്രജ്ഞര്‍ സ്വീകരിച്ചു; ഗവേഷകര്‍ സിഗ്നല്‍ പിടിച്ചത് ഇന്ത്യയിലുള്ള വമ്പന്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ; പിന്നില്‍ ബഹിരാകാശ ജീവിയോ?

ഒന്‍പത് മില്ല്യണ്‍ പ്രകാശ വര്‍ഷം അകലെയുള്ള ക്ഷീരപഥത്തില്‍ നിന്നും റേഡിയോ സിഗ്നല്‍! ഭൂമിയിലുള്ള ശാസ്ത്രജ്ഞര്‍ സ്വീകരിച്ചു; ഗവേഷകര്‍ സിഗ്നല്‍ പിടിച്ചത് ഇന്ത്യയിലുള്ള വമ്പന്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ; പിന്നില്‍ ബഹിരാകാശ ജീവിയോ?

ഭൂമിയില്‍ നിന്നും 9 ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ക്ഷീരപഥത്തില്‍ നിന്നും അയച്ച റേഡിയോ സിഗ്നല്‍ ശാസ്ത്രജ്ഞര്‍ പിടിച്ചെടുത്തു. കാനഡയിലെയും, ഇന്ത്യയിലെയും ഗവേഷകരാണ് 'SDSSJ0826+5630' എന്നു പേരിട്ട ക്ഷീരപഥത്തില്‍ നിന്നുള്ള സിഗ്നല്‍ പിടിച്ചെടുത്തത്. ഇന്ത്യയിലുള്ള വമ്പന്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത്.


റേഡിയോ സിഗ്നലിനെ കുറിച്ച് പഠിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് പ്രപഞ്ചത്തിന്റെ മുന്‍കാലത്തിലേക്ക് സഞ്ചരിക്കാനും, ആദ്യകാലത്തെ കുറിച്ച് പഠിക്കാനും കഴിയും. 13.7 ബില്ല്യണ്‍ വര്‍ഷം പ്രായമുള്ളതാണ് പ്രപഞ്ചമെന്നാണ് കരുതുന്നത്.

'8.8 ബില്ല്യണ്‍ വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിക്കുന്നതിന് തുല്യമാണിത്', തരംഗത്തെ കണ്ടെത്തിയ പഠനത്തില്‍ ഉള്‍പ്പെട്ട ടീമിലെ കോസ്‌മോളജിസ്റ്റും, പഠനത്തിലെ കോ-ഓതറുമായ അര്‍ണാബ് ചക്രബര്‍ത്തി മെട്രോയോട് പറഞ്ഞു.

അതേസമയം സിഗ്നല്‍ അയച്ചത് ഏതെങ്കിലും ബഹിരാകാശ ജീവിയല്ലെന്ന് ഗവേഷകര്‍ പറയുന്നു. മറിച്ച് 4.9 ബില്ല്യണ്‍ വര്‍ഷം പ്രായമുള്ളപ്പോള്‍ നക്ഷത്രമായി മാറുന്ന പ്രപഞ്ചത്തില്‍ നിന്നും പുറത്തുവന്നതാണ് ഈ തരംഗം. ഇത്രയേറെ ദൂരത്ത് നിന്നുമുള്ള ഒരു റേഡിയോ സിഗ്നല്‍ ആദ്യമായാണ് കണ്ടെത്തുന്നത്.

പ്രതിമാസ നോട്ടീസ് പുറത്തുവിട്ട റോയല്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയാണ് സുപ്രധാന കണ്ടെത്തല്‍ പങ്കുവെച്ചത്. 21 സെന്റിമീറ്റര്‍ ലൈനെന്ന് വിളിക്കുന്ന പ്രത്യേക തരംഗ ദൈര്‍ഘ്യത്തിലാണ് ഫ്രീക്വന്‍സി കണ്ടെത്തിയത്. പ്രപഞ്ചങ്ങളെ മാപ്പ് ചെയ്യാന്‍ ഇത് സഹായിക്കും. ഗ്രാവിറ്റേഷണല്‍ ലെന്‍സിംഗ് വഴിയാണ് ഇന്ത്യയിലെ വമ്പന്‍ ടെലിസ്‌കോപ്പ് ഈ ദുര്‍ബലമായ സിഗ്നല്‍ പിടിച്ചെടുത്തത്.
Other News in this category



4malayalees Recommends