ഇരുട്ടത്ത് ഇരുന്നാല്‍ പണം തരാം! വൈദ്യുതി മേഖല ബാക്ക്-അപ്പ് അലേര്‍ട്ടില്‍; പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പണം നല്‍കാന്‍ നാഷണല്‍ ഗ്രിഡ് എമര്‍ജന്‍സി പദ്ധതി പ്രാബല്യത്തില്‍

ഇരുട്ടത്ത് ഇരുന്നാല്‍ പണം തരാം! വൈദ്യുതി മേഖല ബാക്ക്-അപ്പ് അലേര്‍ട്ടില്‍; പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പണം നല്‍കാന്‍ നാഷണല്‍ ഗ്രിഡ് എമര്‍ജന്‍സി പദ്ധതി പ്രാബല്യത്തില്‍

ഇന്ന് വൈകുന്നേരം വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന വീട്ടുകാര്‍ക്ക് പണം നല്‍കാന്‍ നാഷണല്‍ ഗ്രിഡ് പദ്ധതി പ്രാബല്യത്തില്‍. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകളെ അലേര്‍ട്ടില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് ഇത്.


വൈദ്യുതി വിതരണ മാര്‍ജിനുകള്‍ സാധാരണയേക്കാള്‍ കഠിനമായി മാറുമെന്ന് നാഷണല്‍ ഗ്രിഡ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 5 മുതല്‍ 6 വരെയാണ് നാഷണല്‍ ഗ്രിഡ് ഡിമാന്‍ഡ് ഫ്‌ളെക്‌സിബിലിറ്റി സര്‍വ്വീസ് നടത്തുക.

എന്നാല്‍ എനര്‍ജി വിതരണത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ലെന്ന് ഇഎസ്ഒ പറഞ്ഞു. പീക്ക് സമയങ്ങളില്‍ രാജ്യത്തിന്റെ ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് സ്‌കീം. വിന്ററില്‍ പവര്‍കട്ട് പോലുള്ള പ്രശ്‌നങ്ങളിലേക്ക് പോകാതെ തടയുകയാണ് ഉദ്ദേശം.

പീക്ക് സമയങ്ങളില്‍ ഡിഷ് വാഷര്‍ പോലുള്ളവ ഉപയോഗിക്കാതെ, ഇലക്ട്രിക് കാറുകള്‍ ചാര്‍ജ്ജ് ചെയ്യാതെ ഇരിക്കുന്ന പങ്കെടുക്കുന്ന വീടുകള്‍ക്കാണ് പണം നല്‍കുക. ഗ്രിഡിന് മേലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ നാഷണല്‍ ഗ്രിഡ് ആദ്യമായാണ് സ്‌കീം ഉപയോഗിക്കുന്നത്.
Other News in this category



4malayalees Recommends