ബ്രിട്ടീഷ് ജിഹാദി ജാക്കിനെ സിറിയന്‍ ജയിലില്‍ നിന്നും 'തിരിച്ചെടുക്കാന്‍' കാനഡ? നൂറുകണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ വഴിയൊരുക്കുമെന്ന് ആശങ്ക; യുകെയ്ക്ക് പുറമെ കനേഡിയന്‍ പൗരത്വം എടുത്തത് രക്ഷയാക്കി തീവ്രവാദി

ബ്രിട്ടീഷ് ജിഹാദി ജാക്കിനെ സിറിയന്‍ ജയിലില്‍ നിന്നും 'തിരിച്ചെടുക്കാന്‍' കാനഡ? നൂറുകണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ വഴിയൊരുക്കുമെന്ന് ആശങ്ക; യുകെയ്ക്ക് പുറമെ കനേഡിയന്‍ പൗരത്വം എടുത്തത് രക്ഷയാക്കി തീവ്രവാദി

ബ്രിട്ടനില്‍ ജനിച്ച ജിഹാദി ജാക്കിനെ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ജയിലില്‍ നിന്നും തിരിച്ചെത്തിക്കാന്‍ തയ്യാറായി കാനഡ. മുസ്ലീമായി മതം മാറിയ 28-കാരന്‍ ജാക്ക് ലെറ്റ്‌സിന് യുകെ, കാനഡ ഇരട്ട പൗരത്വമാണുള്ളത്. 'ബ്രിട്ടന്റെ ശത്രുവാണെന്ന്' സ്വയം പ്രഖ്യാപിച്ചാണ് ഇയാള്‍ ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ വീട്ടില്‍ നിന്നും സിറിയയില്‍ യുദ്ധത്തിനായി ഒളിച്ചോടിയത്.


2017-ല്‍ കുര്‍ദിഷ് അധികൃതരുടെ പിടിയിലായതോടെ ജിഹാദി ജാക്ക് യുകെയിലേക്ക് മടങ്ങിവരാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ 2019ല്‍ ഇയാളുടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് റദ്ദാക്കിയാണ് ഹോം ഓഫീസ് പ്രതികരിച്ചത്. ഇതോടെ കനേഡിയന്‍ പൗരത്വമുള്ള ജിഹാദിയുടെ ഉത്തരവാദിത്വം കനേഡിയന്‍ ഗവണ്‍മെന്റിന്റെ തലയിലായി.

ലെറ്റ്‌സിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയ നടപടി കാനഡയെ ചൊടിപ്പിച്ചിരുന്നു. കാനഡയുമായി വലിയ ബന്ധമില്ലാത്ത ജിഹാദിയുടെ പൗരത്വം നീക്കം ചെയ്തത് കനേഡിയന്‍ ഗവണ്‍മെന്റിനെ രോഷത്തിലാക്കി. എന്നാല്‍ ഇയാളെ സ്വീകരിക്കാന്‍ കാനഡ തയ്യാറായതോടെ മറ്റ് നിരവധി ഇസ്ലാമിക് സ്‌റ്റേറ്റ് ജിഹാദികള്‍ സ്വദേശങ്ങളില്‍ മടങ്ങിയെത്തുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.

ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെട്ട ഈസ്റ്റ് ലണ്ടന്‍ സ്വദേശി ഷമീമാ ബീഗം യുകെയിലേക്ക് മടങ്ങിവരാന്‍ പരിശ്രമിച്ച് വരികയാണ്. അകത്ത് കിടക്കുന്ന തീവ്രവാദികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന ബന്ധുക്കളുടെ പരാതി പരിഗണിച്ചാണ് കാനഡ തങ്ങളുടെ 23 പൗരന്‍മാരെ തിരിച്ചെടുക്കാന്‍ തയ്യാറായിട്ടുള്ളതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയില്‍ സ്ഥിതികള്‍, കുറ്റം ചാര്‍ത്തുകയോ, ശിക്ഷിക്കുകയോ ചെയ്തിട്ടില്ല തുടങ്ങിയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കനേഡിയന്‍ ഫെഡറല്‍ കോടതിയുടെ തീരുമാനം. അതേസമയം ലെറ്റ്‌സിന്റെ മാതാപിതാക്കള്‍ തീവ്രവാദത്തെ ഫണ്ട് ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു.
Other News in this category



4malayalees Recommends