ശമ്പള വര്‍ദ്ധനവ് തേടി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിന് ഇറങ്ങുന്നതോടെ ആരോഗ്യ മേഖല സമ്മര്‍ദ്ദത്തില്‍ ; അടുത്ത മാസം നഴ്‌സുമാരുടെ സമരവും ആരോഗ്യ മേഖലയുടെ താളം തെറ്റിക്കും ; ആവശ്യപ്പെടുന്ന ശമ്പള വര്‍ധന സാധ്യമാകുമോ ?

ശമ്പള വര്‍ദ്ധനവ് തേടി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിന് ഇറങ്ങുന്നതോടെ ആരോഗ്യ മേഖല സമ്മര്‍ദ്ദത്തില്‍ ; അടുത്ത മാസം നഴ്‌സുമാരുടെ സമരവും ആരോഗ്യ മേഖലയുടെ താളം തെറ്റിക്കും ; ആവശ്യപ്പെടുന്ന ശമ്പള വര്‍ധന സാധ്യമാകുമോ ?
സര്‍ക്കാര്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടയില്‍ വിവിധ മേഖലകളിലുള്ള ശമ്പള വര്‍ദ്ധനവു തേടിയുള്ള സമരം കുറച്ചൊന്നുമല്ല സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്നത്. നാളെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിനിറങ്ങുന്നത് വലയ്ക്കുമെന്നുറപ്പാണ്. ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നതാണ് നഴ്‌സുമാരുടെ സമരവും. എന്‍എച്ച്എസിനെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാകുമിത്. എന്നാല്‍ മുന്നറിയിപ്പ് സമരത്തിന് പിന്നാലെ സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതായും കാണുന്നില്ല.

ശമ്പള വര്‍ദ്ധനവ് 19 ശതമാനമാണ് നഴ്‌സുമാരുടെ യൂണിയന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിട്ടുവീഴ്ച വേണമെന്ന് സര്‍ക്കാരും പറയുന്നു. പത്തുശതമാനമെങ്കിലും വര്‍ദ്ധനവ് യൂണിയന്‍ ആഗ്രഹിക്കുമ്പോള്‍ അഞ്ചു ശതമാനത്തിലേറെ നല്‍കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

കോവിഡും ശൈത്യകാല പ്രശ്‌നങ്ങളുമായി ആശുപത്രികള്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്. ഇതിനിടെ സമരവുമായി മുന്നോട്ട് പോയാല്‍ ആരോഗ്യമേഖലയില്‍ പ്രത്യാഘാതമുണ്ടാകും. ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.

കാറ്റഗറി 1 ഉള്‍പ്പെടുന്ന കോളുകള്‍ക്കേ നാളെ ആംബുലന്‍സ് സര്‍വീസ് ലഭ്യമാകൂ. അല്ലാത്തവര്‍ സമരം മൂലം ദുരിതമനുഭവിക്കേണ്ടിവരുമെന്ന് ചുരുക്കം. അത്യാവശ്യ ഘട്ടത്തിലുള്ള ആംബുലന്‍സ് സേവനം ലഭ്യമാക്കാതെ വരുന്നതില്‍ ജനവും ആശങ്കയിലാണ്. നഴ്‌സുമാര്‍ 6,7 തിയതികളിലാണ് സമരം നടത്തുന്നത്. ഫിസിയോ തെറാപ്പിസ്റ്റുകളും പണി മുടക്കാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലിരിക്കേ ശമ്പള വര്‍ധന നടപ്പാക്കുമോ എന്നതും സംശയകരമാണ്.

Other News in this category



4malayalees Recommends