UK News
അടിസ്ഥാന ടോറി അംഗങ്ങളില്‍ പത്തില്‍ എട്ട് പേരും വോട്ട് രേഖപ്പെടുത്തിയെന്നത് പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ലിസ് ട്രസിന് മുന്‍തൂക്കമേകുന്നു. ഋഷി സുനാക് കൂടി ഉള്‍പ്പെടുന്ന പോരാട്ടത്തില്‍ ട്രസിന്റെ പദ്ധതികള്‍ പലതും താളം തെറ്റുന്നുണ്ടെങ്കിലും ഹസ്റ്റിംഗ്‌സ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് വോട്ട് രേഖപ്പെടുത്തുന്നത് മുന്‍ ചാന്‍സലര്‍ക്ക് വിനയാകുമെന്നാണ് ആശങ്ക. രണ്ട് സ്ഥാനാര്‍ത്ഥികളെയും ഹസ്റ്റിംഗ്‌സില്‍ കാണുന്നതിന് മുന്‍പ് തന്നെ വോട്ട് രേഖപ്പെടുത്താന്‍ ഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങളും തയ്യാറായെന്ന് മുതിര്‍ന്ന പാര്‍ട്ടി ശ്രോതസ്സുകള്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ഫോറിന്‍ സെക്രട്ടറിക്ക് അനുകൂലമായി മാറുമെന്ന് ഇവര്‍ കരുതുന്നു. പ്രത്യേകിച്ച് ലിസ് ട്രസ് ഫേവറിറ്റായി നില്‍ക്കുമ്പോവാണ് ബാലറ്റുകള്‍ അംഗങ്ങളുടെ വീട്ടുപടിക്കല്‍
വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് പിന്തുണ അറിയിച്ച ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ. റൗളിംഗിന് വധഭീഷണി. 'നിങ്ങളാണ് അടുത്തത്' എന്ന മുന്നറിയിപ്പാണ് റൗളിംഗിനെ തേടിയെത്തിയത്. ന്യൂയോര്‍ക്കിലെ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് 75-കാരനായ റുഷ്ദിക്ക് അതിഭീകരമായ വധശ്രമത്തെ അതിജീവിക്കേണ്ടി വന്നത്. 15-ഓളം കത്തിക്കുത്തുകളാണ് അദ്ദേഹത്തിന്
ബ്രിട്ടനില്‍ നാല് ദിവസമായി നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗത്തിന് ഞായറാഴ്ചയോടെ അവസാനമാകും. എന്നാല്‍ മൂന്നാഴ്ച കൊണ്ട് പെയ്യേണ്ട മഴ മൂന്ന് മണിക്കൂറില്‍ പെയ്തിറങ്ങുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതോടെ പെട്ടെന്നുള്ള വെള്ളപ്പൊക്കവും, വൈദ്യുതി ബന്ധം നഷ്ടമാകുന്നതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ രൂപപ്പെ ടുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. അടുത്ത ആഴ്ചയിലേക്ക്
ജീവിതച്ചെലവ് പ്രതിസന്ധികളുടെ പേരില്‍ ടോറി ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് വിനയായി സ്വന്തം നേതാവിന്റെ വിദേശയാത്ര. ജനജീവിതം ദുസ്സഹമായിരിക്കവെ ടോറി നേതാക്കള്‍ ഹോളിഡേ എടുക്കുന്നതിനെ വിമര്‍ശിച്ച് ദിവസങ്ങള്‍ തികയുന്നതിന് മുന്‍പെയാണ് സര്‍ കീര്‍ സ്റ്റാര്‍മര്‍ മെജോര്‍ക്കയിലേക്ക് പറന്നത്. ഭാര്യ വിക്ടോറിയയ്ക്കും, രണ്ട് മക്കള്‍ക്കും ഒപ്പമാണ്
വഴിയിലൂടെ പോകുന്ന സ്ത്രീകളെ എന്ത് വേണമെങ്കിലും പറയാമെന്നും, ലൈംഗികമായി അപമാനിക്കാമെന്നും ചിന്തിക്കുന്ന ചില പുരുഷന്‍മാരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലൈംഗികമായി അപമാനിക്കുന്ന പുരുഷന്‍മാര്‍ക്ക് എട്ടിന്റെ പണി കൊടുക്കാനാണ് സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ വഴിയൊരുക്കുക. സ്ത്രീകളെ പൊതുസ്ഥലത്ത് വെച്ച് ലൈംഗികമായി അപമാനിക്കുന്ന പുരുഷന്‍മാര്‍ക്ക് രണ്ട് വര്‍ഷം വരെ
സമൂഹത്തില്‍ ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്നുവെന്ന് കരുതുന്ന മിഡില്‍-ക്ലാസ് കുടുംബങ്ങളും അവശ്യസാധനങ്ങള്‍ വാങ്ങുന്നത് കുറയ്ക്കുന്നു. ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോഴാണ് മിഡില്‍ ക്ലാസ് കുടുംബങ്ങളും ചെലവ് നിയന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 40,000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ വരുമാനമുള്ള കാല്‍ശതമാനത്തിലേറെ മുതിര്‍ന്ന ആളുകളാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ
നാല് ദിവസമായി രാജ്യത്തെ ബേക്ക് ചെയ്യുന്ന ഉഷ്ണതരംഗത്തിന് ഞായറാഴ്ച സമാപ്തിയാകുമെന്ന് റിപ്പോര്‍ട്ട്. വളരെ അനിവാര്യമായി മാറിയ മഴ ഈ ദിവസം വന്നെത്തുമെന്നാണ് പ്രവചനം. എന്നാല്‍ വരള്‍ച്ചയും, വെള്ളത്തിന്റെ ക്ഷാമവും അവസാനിപ്പിക്കാന്‍ ഇത് മതിയാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ജൂണിന് ശേഷം ആദ്യമായി രാജ്യത്ത് മഴ വരുന്നുവെന്ന സ്വാഗതാര്‍ഹമായ കാര്യമാണ് മെറ്റ്
ജീവിതച്ചെലവുകള്‍ പ്രതിസന്ധിയാകുന്നതിനിടെയാണ് ബ്രിട്ടന്‍ പുതിയ പ്രധാനമന്ത്രിക്കായി കാത്തിരിക്കുന്നത്. ലിസ് ട്രസും, ഋഷി സുനാകും ടോറി നേതാവാകാന്‍ മത്സരിക്കുമ്പോഴും പ്രധാന ആയുധങ്ങള്‍ ജനങ്ങളുടെ ഭാരം കുറയ്ക്കാനുള്ള വാഗ്ദാനങ്ങള്‍ തന്നെ. ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സുപ്രധാന പദ്ധതികളാണ് മുന്‍ ചാന്‍സലര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളക്കാരിയായ മാനേജര്‍ 'കറുത്ത അടിമയെന്ന' നിലയില്‍ പരിഗണിച്ചതായി ആരോപിച്ച് സ്വകാര്യ ഹെല്‍ത്ത് കെയര്‍ കമ്പനിയായ നഫീല്‍ഡ് ഹെല്‍ത്തിന് എതിരെ കേസുമായി സീനിയര്‍ നഴ്‌സ്. 21 വര്‍ഷം താന്‍ സഹജീവനക്കാരില്‍ നിന്നും അനുഭവിച്ച വംശീയതയെ കുറിച്ചാണ് സൗതാംപ്ടണിലെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ റോസലിന്‍ സീസര്‍ സ്‌കാമെല്‍ മനസ്സ് തുറന്നത്. കറുത്തവരെ കുറിച്ചും, കുരങ്ങുകളെ