UK News

50,000 പൗണ്ട് വരുമാനമുള്ളവരും ബ്രിട്ടനില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നു? ജീവിതച്ചെലവുകള്‍ പ്രതിസന്ധിയാകുമ്പോള്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നത് വെട്ടിച്ചുരുക്കി മധ്യവര്‍ഗ്ഗക്കാരും; എനര്‍ജി ബില്ലുകള്‍ ഉയരുന്നതോടെ വലിയ വീട്ടുകാരും 'പെടും'
 സമൂഹത്തില്‍ ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്നുവെന്ന് കരുതുന്ന മിഡില്‍-ക്ലാസ് കുടുംബങ്ങളും അവശ്യസാധനങ്ങള്‍ വാങ്ങുന്നത് കുറയ്ക്കുന്നു. ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോഴാണ് മിഡില്‍ ക്ലാസ് കുടുംബങ്ങളും ചെലവ് നിയന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നത്.  40,000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ വരുമാനമുള്ള കാല്‍ശതമാനത്തിലേറെ മുതിര്‍ന്ന ആളുകളാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ കാലയളവില്‍ ഭക്ഷണം പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ക്കായി ചെലവുകള്‍ ചുരുക്കിയതായി വ്യക്തമാക്കുന്നത്. 50,000 പൗണ്ടിന് മുകളില്‍ വരുമാനമുള്ള അഞ്ച് ശതമാനത്തോളം ആളുകളും ചെലവ് ചുരുക്കുന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.  കുറഞ്ഞ വരുമാനമുള്ള ആളുകളെയാണ് ദുരിതം സാരമായി ബാധിച്ചിരിക്കുന്നത്. പത്തില്‍ നാല് പേര്‍ വീതമാണ് അവശ്യവസ്തുക്കളില്‍ ചെലവ് കുറച്ചിരിക്കുന്നത്.

More »

മഴ വരുന്നുണ്ടേ, പക്ഷെ ആവശ്യത്തിന് പെയ്യില്ല? താപനില വീക്കെന്‍ഡില്‍ 96.8 ഫാരനില്‍ തൊടും; നാല് ദിവസം നീണ്ട ഉഷ്ണതരംഗം പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തിലും, ഇടിമിന്നലിലും അവസാനിക്കും; ഇംഗ്ലണ്ടിലെ പകുതിയോളം ഇടങ്ങള്‍ വരള്‍ച്ചാബാധിതം
 നാല് ദിവസമായി രാജ്യത്തെ ബേക്ക് ചെയ്യുന്ന ഉഷ്ണതരംഗത്തിന് ഞായറാഴ്ച സമാപ്തിയാകുമെന്ന് റിപ്പോര്‍ട്ട്. വളരെ അനിവാര്യമായി മാറിയ മഴ ഈ ദിവസം വന്നെത്തുമെന്നാണ് പ്രവചനം. എന്നാല്‍ വരള്‍ച്ചയും, വെള്ളത്തിന്റെ ക്ഷാമവും അവസാനിപ്പിക്കാന്‍ ഇത് മതിയാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.  ജൂണിന് ശേഷം ആദ്യമായി രാജ്യത്ത് മഴ വരുന്നുവെന്ന സ്വാഗതാര്‍ഹമായ കാര്യമാണ് മെറ്റ്

More »

എനര്‍ജി ബില്ലില്‍ 200 പൗണ്ട് കുറയ്ക്കണോ, ഋഷി സുനാക് പ്രധാനമന്ത്രിയാകണം! ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് മുന്‍ ചാന്‍സലര്‍; ഒക്ടോബറിലെ വില വര്‍ദ്ധനവില്‍ നിന്ന് വരെ രക്ഷപ്പെടാന്‍ ഋഷിയുടെ പോംവഴി
 ജീവിതച്ചെലവുകള്‍ പ്രതിസന്ധിയാകുന്നതിനിടെയാണ് ബ്രിട്ടന്‍ പുതിയ പ്രധാനമന്ത്രിക്കായി കാത്തിരിക്കുന്നത്. ലിസ് ട്രസും, ഋഷി സുനാകും ടോറി നേതാവാകാന്‍ മത്സരിക്കുമ്പോഴും പ്രധാന ആയുധങ്ങള്‍ ജനങ്ങളുടെ ഭാരം കുറയ്ക്കാനുള്ള വാഗ്ദാനങ്ങള്‍ തന്നെ.  ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സുപ്രധാന പദ്ധതികളാണ് മുന്‍ ചാന്‍സലര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

More »

സീനിയര്‍ നഴ്‌സ് നേരിട്ടത് 21 വര്‍ഷം നീണ്ട വംശീയ അധിക്ഷേപങ്ങള്‍; വെള്ളക്കാരിയായ മാനേജര്‍ക്ക് 57-കാരി വെറും 'കറുത്ത അടിമ'; നഫീല്‍ഡ് ഹെല്‍ത്തില്‍ നേരിട്ട അനുഭവങ്ങള്‍ വിളിച്ചുപറഞ്ഞ് നഴ്‌സ്; പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ കമ്പനിക്കെതിരെ കേസ്
 വെള്ളക്കാരിയായ മാനേജര്‍ 'കറുത്ത അടിമയെന്ന' നിലയില്‍ പരിഗണിച്ചതായി ആരോപിച്ച് സ്വകാര്യ ഹെല്‍ത്ത് കെയര്‍ കമ്പനിയായ നഫീല്‍ഡ് ഹെല്‍ത്തിന് എതിരെ കേസുമായി സീനിയര്‍ നഴ്‌സ്. 21 വര്‍ഷം താന്‍ സഹജീവനക്കാരില്‍ നിന്നും അനുഭവിച്ച വംശീയതയെ കുറിച്ചാണ് സൗതാംപ്ടണിലെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ റോസലിന്‍ സീസര്‍ സ്‌കാമെല്‍ മനസ്സ് തുറന്നത്.  കറുത്തവരെ കുറിച്ചും, കുരങ്ങുകളെ

More »

ഉക്രെയിന്‍ കീഴടക്കാന്‍ വ്‌ളാദിമര്‍ പുടിന്‍ 'ഒരിക്കലും' ജയിക്കാന്‍ ഇടയില്ല; റഷ്യന്‍ അധിനിവേശം പൊളിയുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി; തോല്‍പ്പിക്കാന്‍ പ്രതിരോധ വകുപ്പ് കൂടുതല്‍ മിസൈലുകള്‍ എത്തിക്കും
 ഉക്രെയിന്‍ കൈയടക്കാനുള്ള വ്‌ളാദിമര്‍ പുടിന്റെ മോഹം ഇനിയൊരിക്കലും നടക്കാന്‍ ഇടയില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി. ഉക്രെയിന് കൂടുതല്‍ സാമ്പത്തിക, സൈനിക പിന്തുണ ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കവെയാണ് ബെന്‍ വാലസ് ഇക്കാര്യം വ്യക്തമാക്കിയത്.  റഷ്യയുടെ അധിനിവേശം വഴിതെറ്റിയ അവസ്ഥയിലാണെന്ന് ഡിഫന്‍സ് സെക്രട്ടറി വ്യക്തമാക്കി. പല ഇടങ്ങളിലും ഈ നീക്കങ്ങള്‍ പരാജയപ്പെടാന്‍

More »

ബ്രിട്ടനില്‍ വരള്‍ച്ച; വറ്റിവരണ്ട അവസ്ഥ അടുത്ത വര്‍ഷം വരെ നീളുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; താപനില 35 സെല്‍ഷ്യസിലേക്ക് എത്തുന്നതോടെ വെള്ളം വാങ്ങിക്കൂട്ടി ജനം; ഔദ്യോഗിക വരള്‍ച്ചാ പ്രഖ്യാപനം വന്നാല്‍ കൂടുതല്‍ ഇടങ്ങളില്‍ ഹോസ്‌പൈപ്പ് വിലക്ക്
 ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ഇടങ്ങളും വരള്‍ച്ച നേരിടുന്നതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നു. ഈ വരണ്ടുണങ്ങിയ അവസ്ഥ അടുത്ത വര്‍ഷം വരെ നിലനില്‍ക്കുമെന്നാണ് ആശങ്ക. ഇതോടെ കൂടുതല്‍ ഇടങ്ങളിലേക്ക് ഹോസ്‌പൈപ്പ് നിരോധനങ്ങളും, മറ്റ് നിയന്ത്രണങ്ങളും എത്തിച്ചേരുമെന്നാണ് കരുതുന്നത്. താപനില 35 സെല്‍ഷ്യസിലേക്ക് എത്തുന്നതോടെ കരീബിയന്‍ ദ്വീപുകള്‍ക്ക് സമാനമായ ചൂടില്‍ ബ്രിട്ടന്‍

More »

യുകെയില്‍ താപനില ഉയരുന്നു ; ചൂട് 36 ഡിഗ്രി വരെ ഉയര്‍ന്നേക്കും ; കഴിഞ്ഞ മാസം റെക്കോര്‍ഡ് ഭേദിച്ച ചൂടിലേക്ക് എത്തിയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ്
യുകെയില്‍ താപനില ഉയരുന്നു. ചൂട്  36 ഡിഗ്രിവരെ ഉയരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം 40 ഡിഗ്രിവരെ താപനില ഉയര്‍ന്നിരുന്നു.മിക്ക ഭാഗത്തും ചൂട് ജനജീവിതത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രിയിലും ചൂട് കാലാവസ്ഥ തുടരും. ഗതാഗത സംവിധാനങ്ങളേയും തൊഴില്‍ മേഖലയിലും ചൂട് ബാധിച്ചേക്കും. ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തിലും ജല

More »

ഒരു മോര്‍ട്ട്‌ഗേജ് 'ഒപ്പിച്ചെടുക്കാന്‍' പെടാപ്പാട്! പുതിയ കസ്റ്റമേഴ്‌സിനെ സ്വീകരിക്കുന്നത് നിര്‍ത്തി ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍; ലാഭകരമായ ഡീലുകള്‍ക്ക് ആവശ്യമേറിയതോടെ ആഴ്ചയില്‍ 3 തവണ നിരക്ക് മാറ്റം; ഡീലുകള്‍ തീരുന്നതിന് മുന്‍പ് കൈക്കലാക്കാന്‍ മത്സരം?
 ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍ പുതി ആപ്ലിക്കേഷനുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചതോടെ ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിലെ ഫിക്‌സഡ് റേറ്റ് ഡീലുകളുടെ കാലാവധി അവസാനിക്കുമ്പോള്‍ വീട് വാങ്ങിയവര്‍ ആയിരക്കണക്കിന് പൗണ്ട് വാര്‍ഷികമായി അധികം നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്.  ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന

More »

നടക്കാത്ത കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലും ഭേദം തോല്‍ക്കുന്നതാണ്! ജനങ്ങളെ സോപ്പിടാനില്ലെന്ന് വ്യക്തമാക്കി ഋഷി സുനാക്; എനര്‍ജി ബില്‍ പ്രതിസന്ധിയില്‍ കൂടുതല്‍ പിന്തുണ ഉറപ്പാക്കും; വാറ്റ് കുറച്ച് ആശ്വാസം നല്‍കും; നിലപാടിലുറച്ച് മുന്‍ ചാന്‍സലര്‍
 ജീവിതച്ചെലവുകള്‍ മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഋഷി സുനാക്. താന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിച്ചേര്‍ന്നാല്‍ ജനങ്ങള്‍ക്ക് അധിക സഹായം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുമെന്നാണ് മുന്‍ ചാന്‍സലറുടെ നിലപാട്.  ടോറി നേതൃപോരാട്ടത്തില്‍ ലിസ് ട്രസിന് എതിരെയാണ് ഋഷി സുനാകിന്റെ മത്സരം. എനര്‍ജി ബില്ലുകളില്‍

More »

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തിയാക്രമണം നടത്തിയ 36 കാരന്‍ പിടിയില്‍ ; ആക്രമണത്തില്‍ കൗമാരക്കാരന് ജീവന്‍ നഷ്ടമായി ; തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ്

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തി ആക്രമണത്തില്‍ 14 കാരനായ കൗമാരക്കാരന് ദാരുണാന്ത്യം. സംഭവത്തില്‍ 36 കാരനായ യുവാവ് അറസ്റ്റില്‍. പ്രതിയെ അതിസാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി ഉടനെ ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമം

ഒടുവില്‍ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുന്നു; വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ഗുണമായി

യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഫലം കണ്ട് തുടങ്ങിയതായി സൂചനകള്‍. ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ ലെവല്‍ ആദ്യമായി ഫലം കാണുന്നുവെന്നാണ് വ്യക്തമാകുന്നത്. വിസാ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ തന്നെ

കാര്‍ പാര്‍ക്കില്‍ സഹജീവനക്കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ പിടികൂടി മുന്‍ പോലീസുകാരന്‍; പിന്തുടര്‍ന്ന കുറ്റം തെളിഞ്ഞെങ്കിലും ജയിലിലേക്ക് അയയ്ക്കാതെ ഒഴിവാക്കി; പോലീസുകാരി ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ട്രാക്കര്‍ ഘടിപ്പിച്ചു

സ്‌ക്രൂഫിക്‌സ് കാര്‍ പാര്‍ക്കില്‍ വെച്ച് വിവാഹിതനായ സഹജീവനക്കാരനുമായി സെക്‌സില്‍ ഏര്‍പ്പെട്ട നിലയില്‍ ഭാര്യയെ പിടികൂടിയ മുന്‍ പോലീസുകാരന് ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കി. ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഇയാള്‍ കാറില്‍ ട്രാക്കര്‍ ഘടിപ്പിച്ച് പിന്തുടര്‍ന്ന കുറ്റം

ഞങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ട്! ഗുരുതരമായ രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍ ആസ്ട്രാസെനെക കോടതിയില്‍; ഇന്ത്യയില്‍ വിതരണം ചെയ്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിനും ഇതുതന്നെ

കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ വളരെ പ്രധാനപ്പെട്ട ആയുധമായിരുന്നു. അതിവേഗം ഇത് വികസിപ്പിച്ച് ലോകത്തെ സ്തംഭനാവസ്ഥയില്‍ നിന്നും മോചിപ്പിക്കേണ്ടത് അനിവാര്യമായി മാറുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായാണ് യുകെ