UK News
യുകെയിലെത്തുമ്പോള്‍ തനിക്കും, ഭാര്യക്കും സുരക്ഷ ഒരുക്കാന്‍ മെറ്റ് പോലീസിനെ വിട്ടുനല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ഹാരി രാജകുമാരന്‍. യുകെ പോലീസ് പ്രൊട്ടക്ഷന്‍ ടീമിന്റെ സുരക്ഷയില്‍ നിന്നും ഹാരിയെ ഒഴിവാക്കാന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് എതിരെയാണ് സസെക്‌സ് ഡ്യൂക്ക് ജുഡീഷ്യല്‍ റിവ്യൂവിന് ഒരുങ്ങുന്നത്. സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ബോഡിഗാര്‍ഡുമാരില്ലാതെ യുകെയില്‍ സന്ദര്‍ശനം നടത്തുന്നത് അപകടകരമാണെന്നാണ് ഹാരിയുടെ നിലപാട്. മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലാണ് മുത്തശ്ശിയുടെ സര്‍ക്കാരിന് എതിരെ ഹാരി രാജകുമാരന്‍ നിയമനടപടിക്ക് ഒരുങ്ങുന്നതെന്നാണ് ആരോപണം. 'സ്‌കോട്ട്‌ലണ്ട് യാര്‍ഡിനെ വാടകയ്ക്ക് കൊടുക്കുന്നില്ലെന്നാണ്', സുരക്ഷാ ശ്രോതസ്സുകളുടെ പ്രതികരണം. രണ്ട് വര്‍ഷം
ഇംഗ്ലണ്ടില്‍ നിലവിലുള്ള പ്ലാന്‍ ബി വിലക്കുകള്‍ ജനുവരി 26ന് അവസാനിക്കുമെന്ന സൂചന നല്‍കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ ഒലിവര്‍ ഡൗഡെന്‍. രാജ്യത്തിന്റെ നീക്കം ശരിയായ ദിശയിലാണെന്ന് കൊറോണാവൈറസ് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ഇന്‍ഫെക്ഷനുകളുടെയും, ആശുപത്രി പ്രവേശനങ്ങളുടെയും കണക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ചെയര്‍മാന്‍
യുകെയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മഞ്ഞ് വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനക്കാര്‍. തണുത്തുറഞ്ഞ ആര്‍ട്ടിക് ബ്ലാസ്റ്റാണ് രാജ്യത്തേക്ക് മഞ്ഞ് എത്തിക്കുന്നത്. ഇതോടെ താപനില -5 സെല്‍ഷ്യസിലേക്ക് താഴുകയും, മഞ്ഞ് വീഴുകയും ചെയ്യുമെന്നാണ് പ്രവചനം. മാസത്തിന്റെ അവസാനത്തിന് മുന്‍പ് തന്നെ തലസ്ഥാന നഗരം മഞ്ഞില്‍ മുങ്ങുമെന്നാണ് മുന്നറിയിപ്പ്. ജനുവരി 30ന് മുന്‍പ് തന്നെ മിക്ക
യുകെയില്‍ കൊറോണാവൈറസ് കേസുകള്‍ കുറയുന്നത് തുടരുന്നു. ഒരാഴ്ചയ്ക്കിടെ 44% കുറഞ്ഞ ഇന്‍ഫെക്ഷന്‍ നിരക്കിനൊപ്പം, മരണങ്ങളും പത്ത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. 81,713 പുതിയ പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. മരണങ്ങളും കുറയുന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. 287 പേരുടെ മരണം
പ്രധാനമന്ത്രി കസേരയില്‍ കടിച്ചുതൂങ്ങാന്‍ അന്തിമനീക്കങ്ങളുമായി ബോറിസ് ജോണ്‍സണ്‍. ലോക്ക്ഡൗണ്‍ സമയത്ത് പാര്‍ട്ടി സംഘടിപ്പിച്ച് സ്വയം പ്രഖ്യാപിച്ച നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരിടുന്ന വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ സാധിച്ചാല്‍ ഡൗണിംഗ് സ്ട്രീറ്റില്‍ വെട്ടിനിരത്തല്‍ നടത്താനാണ് ബോറിസിന്റെ നീക്കം. നം. 10 ഗാര്‍ഡണ്‍ പാര്‍ട്ടിക്കായി സ്വന്തം മദ്യം കൊണ്ടുവരാന്‍
ആന്‍ഡ്രൂ രാജകുമാരനും, മുന്‍ ഭാര്യ ഫെര്‍ജിയും വിന്‍ഡ്‌സര്‍ ഹോമില്‍ നിന്നും ആദ്യമായി ഒരുമിച്ച് പുറത്തിറങ്ങി. ആന്‍ഡ്രൂവിന് എതിരായ ലൈംഗിക പീഡന കേസ് പുരോഗമിക്കവെ ഇദ്ദേഹത്തിന്റെ സൈനിക പദവികള്‍ നഷ്ടമായതിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ ആന്‍ഡ്രൂവിന്റെ ലീഗല്‍ ടീം വിര്‍ജിനിയ റോബര്‍ട്‌സിന്റെ ഭര്‍ത്താവ് റോബര്‍ട്ടിനെയും, സൈക്കോളജിസ്റ്റ് ഡോ.
ഹൈവേ കോഡ് മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ പതിവ് ശീലങ്ങള്‍ക്ക് ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ 200 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. ലൈസന്‍സില്‍ ആറ് പോയിന്റും ലഭിക്കുന്ന ശീലങ്ങള്‍ മാറ്റാന്‍ സമയമായെന്ന് അര്‍ത്ഥം. ജനുവരി അവസാനത്തിലാണ് പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നത്. ഇതോടെ നിലവിലെ ശീലങ്ങളുമായി മുന്നോട്ട് പോയാല്‍ പിഴയും, പോയിന്റും അടിച്ചുകിട്ടുമെന്നതാണ് അവസ്ഥ.
യുകെ ജനതയ്ക്ക് വിശ്വസിക്കാനാകാത്ത വാര്‍ത്തയാണ് ചൈനീസ് ചാര സുന്ദരിയെ കുറിച്ച് പുറത്തുവരുന്നത്. തങ്ങളുടെ 480 ഓളം എംപിമാരില്‍ ഇവര്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളെ ചൊല്‍പ്പടിയിലാക്കാന്‍ ശ്രമിച്ച ക്രിസ്റ്റീന്‍ ലീ എന്ന 58 കാരിയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നിറയുകയാണ്. ജയിക്കാന്‍ സാധ്യതയുള്ള
ആന്‍ഡ്രൂ രാജകുമാരനെ രാജകുടുംബത്തില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതില്‍ രാജ്ഞിക്ക് നിരാശ. പക്ഷെ ആന്‍ഡ്രൂവിന് മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞെന്ന ചാള്‍സ് രാജകുമാരന്റെ നിലപാടിന് പിന്തുണ നല്‍കിക്കൊണ്ടാണ് തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് കോടതിയില്‍ ലൈംഗിക പീഡനക്കേസ് വിചാരണ നേരിടുമ്പോള്‍ സാധാരണ പൗരനായി ഹാജരായാല്‍ മതിയെന്ന്