World

ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിച്ച് ഓവുചാലില്‍ ഒഴുക്കിയതായി റിപ്പോര്‍ട്ട്
തുര്‍ക്കി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിച്ച് ഓവുചാലില്‍ ഒഴുക്കിയതായി റിപ്പോര്‍ട്ട്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെ ഓവുചാലില്‍ നിന്ന് ശേഖരിച്ച സാമ്പിളില്‍ ആസിഡിന്റെ അംശം കണ്ടെത്തിയതായും തുര്‍ക്കിയിലെ സര്‍ക്കാര്‍ അനുകൂല പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖഷോഗിയുടെ മൃതശരീരം കൊലയാളികള്‍ ആസിഡില്‍ നശിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ ഉപദേശകന്‍ യാസിന്‍ അക്തായി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. മൃതശരീരം തെളിവില്ലാത്തവിധം നശിപ്പിക്കാന്‍ സൗദി ഇസ്താംബൂളിലേക്ക് രണ്ട് വിദഗ്ധരെ അയച്ചതായും തുര്‍ക്കി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.  

More »

കൗമാരക്കാരായ എഴുപതിലേറെ ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച എയ്ഡ്‌സ് രോഗിയായ സൈനീകന്‍ അറസ്റ്റില്‍
കൗമാരക്കാരായ എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെ തായ്‌ലന്‍ഡ് പോലീസ് പിടികൂടി. തായ്‌ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസിനെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. 43കാരനായ ഇയാള്‍ എച്ച്‌ഐവി ബാധിതനാണ്. 18 വയസ്സിന് താഴെയുള്ള എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് . സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചെടുത്തതിനു

More »

ജീവനക്കാരെ മൂത്രം കുടിപ്പിച്ച് ശിക്ഷ ; നിശ്ചിത സമയത്തിനുള്ളില്‍ ടാസ്‌ക് പൂര്‍ത്തിയാക്കാത്തവര്‍ക്ക് നല്‍കിയത് കൊടും ശിക്ഷകള്‍
ചൈനയിലെ ഒരു കമ്പനിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ക്ക് മൂത്രം കുടിക്കേണ്ട ഗതികേട്. അതുമാത്രമല്ല പാറ്റകളെ തിന്നുക, ബെല്‍റ്റിനുള്ള അടി എന്നിവ സഹിക്കേണ്ടിയും വരും. ചില സമയങ്ങലില്‍ തല ഷേവ് ചെയ്യുകയും ടോയ് ലെറ്റില്‍ നിന്നുമുള്ള വെള്ളം കുടിപ്പിക്കുകയുമൊക്കെയാണ് ഇവിടെ ചെയ്യാറ്. ചിലരുടെ ശമ്പളം ഒരു മാസം പിടിച്ചുവെച്ചു. ഇതിന്റെ വീഡിയോകളും

More »

റോഡിലിട്ട് പടക്കം പൊട്ടിച്ചു ; ഇന്ത്യക്കാര്‍ക്ക് സിംഗപ്പൂരില്‍ രണ്ടുവര്‍ഷം തടവും ലക്ഷം രൂപ പിഴയും
സിംഗപ്പൂരില്‍ ദീപാവലി ആഘോഷിച്ച ഇന്ത്യക്കാര്‍ പടക്കം പൊട്ടിച്ചത് റോഡില്‍. രണ്ട് ഇന്ത്യക്കാര്‍ക്ക് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം വരെ പിഴയും വിധിച്ചു. അധികൃതരുടെ അനുമതിയില്ലാതെ സിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നത് നിയമ വിരുദ്ധമാണ്. തിയാഗു സെല്‍വകരാജൊ (29), ശിവകുമാര്‍ സുബ്രഹ്മണ്യം (48) എന്നിവരാണ് പടക്കം പൊട്ടിച്ചു പുലിവാലു പിടിച്ചത്. വ്യാഴാഴ്ചയായിരുന്നു ശിക്ഷ വിധിച്ചത്. ശിവകുമാര്‍

More »

ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി ; ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷം മേല്‍ക്കൈ നേടി
ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി. ജനപ്രതിനിധിസഭയില്‍ പ്രതിപക്ഷമായ ഡമോക്രാറ്റുകള്‍ മേല്‍ക്കൈ നേടിയപ്പോള്‍ സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മേധാവിത്വം പുലര്‍ത്തി. 435 അംഗ ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരം പിടിച്ചെടുത്തു. സെനറ്റിലെ 35 സീറ്റുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി

More »

മൂന്നു കുട്ടികള്‍ ജനിച്ചാല്‍ ആ കുടുംബത്തിന് കൃഷിഭൂമി സൗജന്യമായി ലഭിക്കും, ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഇങ്ങനെയും പദ്ധതികള്‍
ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ ജനിക്കുകയാണെങ്കില്‍ ആ കുടുംബത്തിന് കൃഷിഭൂമി സൗജന്യമായി നല്‍കും. ഇറ്റലിയിലാണ് ഇങ്ങനെയൊരു സംഭവം. രാജ്യത്തെ ജനസംഖ്യ നിലവാരം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് പദ്ധതി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. 2019നും 2021നുമിടയ്ക്ക് ജനിക്കുന്ന മൂന്നാമത്തെ കുട്ടിക്കു മാത്രമായിരിക്കും ഈ ആനുകൂല്യത്തിന് അവകാശം.  അതേസമയം വിവാഹിതരായ ദമ്ബതികള്‍ക്കു മാത്രമാണ് ഈ

More »

ബ്രിട്ടീഷ് സായുധ സേനയിലെ ഒഴിവുകളിലേക്ക് ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം
ഇന്ത്യ അടക്കം കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്, ബ്രിട്ടനില്‍ താമസക്കാരല്ലെങ്കിലും ബ്രിട്ടിഷ് സായുധസേനയിലെ ഒഴിവുകളിലേക്ക് ഇനി അപേക്ഷിക്കാം. ചുരുങ്ങിയത് 5 വര്‍ഷം ബ്രിട്ടനില്‍ താമസിച്ചവര്‍ക്കേ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നുള്ളൂ. ഈ വ്യവസ്ഥ നീക്കം ചെയ്തതോടെ ബ്രിട്ടനില്‍ താമസിച്ചിട്ടില്ലാത്ത ഇന്ത്യക്കാര്‍ക്കും ബ്രിട്ടിഷ് സേനയുടെ ഭാഗമാകാന്‍ അവസരം

More »

നിലത്തു കിടന്നുറങ്ങി കമ്പനിയെ അപമാനിച്ചു ; റയാന്‍ എയര്‍ ആറു ജീവനക്കാരെ പിരിച്ചുവിട്ടു
പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പൊതുജന മധ്യത്തില്‍ കമ്പനിയുടെ സല്‍പേര് മോശമാക്കിയെന്നും ആരോപിച്ച് യൂറോപ്പിലെ പ്രമുഖ വിമാനക്കമ്പനിയായ റയാന്‍ എയര്‍ ആറ് ജീവനക്കാരെ പിരിച്ചുവിട്ടു. വിമാനത്താവളത്തില്‍ നിലത്ത് കിടന്നുറങ്ങുന്ന ജീവനക്കാരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് അധികൃതരുടെ നടപടി. റയാന്‍ എയറിന്റെ പോര്‍ച്ചുഗീസിലേക്കുള്ള വിമാനം

More »

ദുബൈയില്‍ നിന്ന് 60 ലക്ഷത്തിന്റെ വജ്രവുമായി കടന്ന ദമ്പതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിടികൂടി
ദുബൈയില്‍ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ മൂന്നുലക്ഷം ദിര്‍ഹത്തിന്റെ അതായത് ഏകദേശം 60 ലക്ഷം രൂപയുടെ വജ്രം മണിക്കൂറുകള്‍ക്കകം ഇന്ത്യയില്‍ നിന്ന് പിടികൂടി. സംഭവത്തില്‍ ഏഷ്യന്‍വംശജരായ ദമ്പതിമാരെ പിടികൂടി. 3.27 കാരറ്റ് വജ്രം യുവതി വിഴുങ്ങുകയായിരുന്നു.ദുബൈ നൈഫിലെ ജ്വല്ലറിയില്‍ നിന്നാണ് ഇവര്‍ വജ്രം മോഷ്ടിച്ചത്. 40 വയസ്സു തോന്നുന്ന ദമ്പതിമാര്‍ ജ്വല്ലറിയിലെ സെയില്‍സ്മാന്റെ ശ്രദ്ധ

More »

[1][2][3][4][5]

തത്തയുടെ അനുകരണം ; അപായ സൂചന കേട്ട് പാഞ്ഞെത്തിയ അഗ്നിശമന സേനയ്ക്ക് അബദ്ധം പറ്റി !

ബ്രിട്ടനിലെ ഡെവന്‍ഡ്രിയില്‍ വീടിനുള്ളില്‍ നിന്ന് തീപിടുത്തമുണ്ടാകുന്ന അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ കണ്ടത് തത്തയെ. പല തവണ അപായ ശബ്ദം ഉണ്ടായപ്പോള്‍ തത്ത അനുകരിച്ചതാണെന്നറിയാതെ സേന ഇവിടെ എത്തുകയാണ് പതിവ്. ഫയര്‍ അലാം കേട്ട് ഞങ്ങള്‍ ഓടിയെത്തുകയായിരുന്നു.

ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികളായ അഞ്ച് സൗദി ഉദ്യാഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് സൗദി

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികളായ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതിലും കൊലപാതകം നടപ്പാക്കിയതിലും നേരിട്ടുപങ്കുള്ള അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ നല്‍കാന്‍

ബ്രക്‌സിറ്റ് കരട് ഉടമ്പടിയില്‍ പ്രതിഷേധം ; നാല് ബ്രിട്ടീഷ് മന്ത്രിമാര്‍ രാജിവച്ചു

ബ്രക്‌സിറ്റ് കരട് ഉടമ്പടിയില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് തെരേസ മേ മന്ത്രിസഭയില്‍ നിന്ന് നാലു മന്ത്രിമാര്‍ രാജിവച്ചു. ബ്രെക്‌സിറ്റ് മന്ത്രി ഡൊമിനിക് റാബ് ഉള്‍പ്പെടെയുള്ള നാലു പേരാണ് രാജിവെച്ചത്. ബ്രക്‌സിറ്റിനോടനുബന്ധിച്ച് യൂറോപ്യന്‍

403 മില്ല്യണ്‍ ഡോളര്‍ ഒരു പ്രതിമയ്ക്ക്! നിങ്ങളെന്താണ് ചെയ്യുന്നത് ഇന്ത്യ? അമേരിക്കന്‍ ചാനല്‍ ഹാസ്യ പരിപാടിയില്‍ ഇന്ത്യന്‍ പ്രതിമയ്‌ക്കെതിരെ വിമര്‍ശനം

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ നിര്‍മ്മിച്ച ഇന്ത്യയ്ക്ക് നേരെ വിമര്‍ശനം ഉയരുകയാണ്. രാജ്യത്തിന് അകത്തു നിന്ന് മാത്രമല്ല പുറത്തുനിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ലോകത്തെ ഏറ്റവും നീളം കൂടിയ പുതിയൊരു മനുഷ്യനുണ്ട്. അദ്ദേഹം ഇന്ത്യക്കാരനാണ്, അദ്ദേഹത്തെ ഉണ്ടാക്കിയിരിക്കുന്നത് ചെമ്പു

ട്രംപിന്റെ ദീപാവലി ആശംസകള്‍ വിവാദത്തില്‍ ; ട്രോളുകളും വിമര്‍ശനവും രൂക്ഷം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദീപാവലി ആശംസകള്‍ വിവാദത്തില്‍. ട്വിറ്ററിലൂടെയാണ് ട്രംപ് ആശംസകള്‍ നേര്‍ന്നത്. രണ്ടു ട്വീറ്റുകളാണ് ചെയ്തത്. ബുദ്ധ സിഖ് ജൈന വിശ്വാസികളുടെ ആഘോഷമെന്നാണ് ആദ്യത്തെ ട്വീറ്റില്‍ ദിപാവലിയെ ട്രംപ് വിശേഷിപ്പിച്ചത്. ഹിന്ദു ഫെസ്റ്റിവല്‍ ഓഫ്

ആദ്യ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ ലണ്ടനില്‍ മരിച്ചു ; കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു

മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്നത്.ആദ്യ ഭര്‍ത്താവായ രാമണോഡ്‌ഗെ ഉണ്മതല്ലെഗാഡുവാണ് അമ്പും വില്ലും കൊണ്ട് മുന്‍ ഭാര്യയെ ആക്രമിച്ചത്. ഇയാളുടെ ആക്രമണത്തില്‍ ഗര്‍ഭിണയായ ദേവിയുടെ വയറിനാണ് പരിക്കേറ്റത്. മണിക്കൂറുകളോളം ജീവന് വേണ്ടി പോരാടിയെങ്കിലും ഇന്ത്യന്‍