USA

അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസയുടെ മേല്‍ 2020 മുതല്‍ കടുത്ത നിയമങ്ങള്‍ വരുന്നതില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കടുത്ത ഉത്കണ്ഠ; യുഎസുകാരെ പരിഗണിക്കുന്നതിനായി ഇന്ത്യന്‍ കമ്പനികള്‍ സമര്‍പ്പിക്കുന്ന വിസ അപേക്ഷകള്‍ നിരസിക്കുന്നതേറുന്നു
 2020ല്‍ അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസ അനുവദിക്കുന്നതില്‍ വരുത്തുന്ന കര്‍ക്കശമായ മാറ്റങ്ങള്‍ തങ്ങളെ കടുത്ത രീതിയില്‍ ബാധിക്കുമെന്ന ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അഥവാ ഡിഎച്ച്എസ് മുന്നോട്ട വച്ച നിയമനിര്‍ദേശങ്ങള്‍ റിവ്യൂ ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയെന്ന് കഴിഞ്ഞ ആഴ്ച ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബഡ്ജറ്റ് സ്ഥിരീകരിച്ചിരുന്നു. എച്ച് 1 ബി വിസ പെര്‍മിറ്റ് നല്‍കാനുദ്ദേശിക്കുന്ന തൊഴിലാളികളുടെ അപേക്ഷ സ്വീകരിച്ച ശേഷം അവരില്‍ നിന്നും എച്ച് 1 ബി വിസ ഫീസ് നല്‍കിയെന്നുറപ്പ് വരുത്തിയിട്ട് മാത്രമേ അവര്‍ക്ക് വിസനല്‍കാവൂ എന്ന് കര്‍ക്കശമായി നിഷ്‌കര്‍ഷിക്കുന്ന നിയമമാണ് ഡിഎച്ച്എസ് മുന്നോട്ട് വച്ചിരിക്കുന്നത്.ഇത്തരത്തില്‍ വിസ ഇഷ്യൂ ചെയ്യുന്നത്

More »

യുഎസില്‍ നിയമവിരുദ്ധരായെത്തിയ ബ്രസീലിയന്‍ കുടിയേറ്റക്കാരെ നാടു കടത്തുന്ന നടപടി എളുപ്പത്തിലാക്കാന്‍ സഹകരിക്കാമെന്ന് ബ്രസീല്‍; പാസ്‌പോര്‍ട്ടില്ലാത്തവരെ തങ്ങളുടെ പൗരന്‍മാരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ബ്രസീല്‍
 യുഎസില്‍ നിയമവിരുദ്ധരായെത്തിയ ബ്രസീലിയന്‍ കുടിയേറ്റക്കാരെ നാടു കടത്തുന്ന നടപടി എളുപ്പത്തിലാക്കാന്‍ സഹകരിക്കാമെന്ന് സമ്മതിച്ച്  ബ്രസീല്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ബ്രസീല്‍ ഇതിന് വഴങ്ങിയിരിക്കുന്നത്. തങ്ങളുടെ പൗരന്‍മാരെ സാധുതയില്ലാത്ത പാസ്‌പോര്‍ട്ടില്ലെങ്കിലും ബ്രസീസിലിലേക്ക് നാടുകടത്തുന്നതിന്റെ ഭാഗമായി

More »

യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററിലെ ആറ് മാസക്കാരി ഗുരുതരാവസ്ഥയില്‍; അപകടാവസ്ഥയിലായിരിക്കുന്നത് 21 കുടിയേറ്റക്കാര്‍ക്കൊപ്പം വ്യാഴാഴ്ച ടെക്‌സാസിലേക്കെത്തിയ കുരുന്ന്; യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളെക്കുറിച്ചുള്ള ആശങ്ക ശക്തം
യുഎസിന്റെ സതേണ്‍ ബോര്‍ഡര്‍ കടന്നെത്തുകയും  21 കുടിയേറ്റക്കാര്‍ക്കൊപ്പം ഇമിഗ്രേഷന്‍ അധികൃതരുടെ പിടിയിലാവുകയും ചെയ്ത ആറ് മാസം പ്രായമുള്ള പെണ്‍കുട്ടി ഗുരുതരാവസ്ഥയിലായെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പെണ്‍കുട്ടി തന്റെ പിതാവിനൊപ്പമായിരുന്നു സതേണ്‍

More »

യുഎസില്‍ തടവില്‍ കഴിയുന്ന കുടിയേറ്റക്കാരെ അഡ്വക്കസി ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്ന ഹോട്ട്‌ലൈനിന് കത്തി വച്ച് ഐസിഇ; തടവറകളില്‍ കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പുറംലോകം അറിയാതിരിക്കാനുള്ള കുടില നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം
യുഎസില്‍ തടവില്‍ കഴിയുന്ന കുടിയേറ്റക്കാരെ അഡ്വക്കസി ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹോട്ട് ലൈന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അഥവാ ഐസിഇ നിര്‍ത്തലാക്കിയെന്ന് റിപ്പോര്‍ട്ട്. ഒരു മാസം മുമ്പ് ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്ക് എന്ന ഹിറ്റ് ടിവി സീരിസില്‍ പ്രാധാന്യത്തോടെ എടുത്ത് കാട്ടിയതിന് ശേഷമാണിത് ഇപ്പോള്‍ ഐസിഇ

More »

യുഎസിലെ കര്‍ക്കശമായ ഇമിഗ്രേഷന്‍ പോളിസിക്കെതിരെ ഗൂഗിള്‍ ജീവനക്കാരും കലാപത്തിന്; കുടിയേറ്റ നയം തിരുത്തുന്നത് വരെ ഗൂഗിള്‍ യുഎസിലെ ഇമിഗ്രേഷന്‍ ഏജന്‍സികളുമായി സഹകരിക്കരുതെന്ന് 1300ല്‍ അധികം പേര്‍ ഒപ്പിട്ട പെറ്റീഷന്‍ സമര്‍പ്പിച്ചു
യുഎസിലെ കര്‍ക്കശമായ ഇമിഗ്രേഷന്‍ പോളിസിയുടെ പേരില്‍ ടെക് ഭീമനായ ഗൂഗിളിലും ജീവനക്കാരുടെ പ്രക്ഷോഭമുയരുന്നു. ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങള്‍ കാരണം ഇത്തരത്തില്‍ സ്പര്‍ധയുണ്ടാകുന്ന സ്ഥാപനങ്ങളുടെ ഗണത്തില്‍ ഇപ്പോള്‍ ഗൂഗിളും സ്ഥാനം പിടിച്ചിരിക്കുകയാണ്. അടുത്തിടെ മറ്റ് നിരവധി യുഎസ് സ്ഥാപനങ്ങളില്‍ ഇതിന്റെ പേരില്‍ ജീവനക്കാരുടെ കലാപമാരംഭിച്ചിരുന്നുവെന്നാണ്

More »

യുഎസ് ഗവണ്‍മെന്റിന് ഇനി എത്ര കാലം വേണമെങ്കിലും കുടിയേറ്റക്കാരായ കുട്ടികളെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ തടവിലിടാം; കാലാവധി പരിമിതപ്പെടുത്തുന്ന കരാര്‍ റദ്ദാക്കി പകരം കര്‍ക്കശമ നിയമം പാസാക്കി ട്രംപ്; നിലവിലെ 20 ദിവസത്തെ തടവ് പരിധി ഇല്ലാതാവും
കുടിയേറ്റക്കാരുടെ കുട്ടികളെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കുന്നതിനുള്ള പരിധി യുഎസ് നീക്കം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്.ഇക്കാര്യത്തില്‍ ഫെഡറല്‍ കോടതിയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചുവെന്ന പ്രഖ്യാപനം ട്രംപ് ഭരണകൂടം ബുധനാഴ്ചയാണ് നടത്തിയിരിക്കുന്നത്. ഈ കരാറിന് പകരമായുണ്ടാക്കിയ പുതിയ നിയമം അനുസരിച്ച് ഗവണ്‍മെന്റിന് കുടിയേറ്റക്കാരായ

More »

യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കുടിയേറ്റക്കാരെ 24 മണിക്കൂറും തടവിലിടും; അത്യാവശ്യ മരുന്നുകളോ ഭക്ഷണമോ നല്‍കില്ല; ഐസിഇയുടെ ഫെസിലിറ്റികളിലെ നരകയാതനകളും മനുഷ്യത്വ നിഷേധവും എടുത്ത് കാട്ടി ക്ലാസ് ലോ സ്യൂട്ട് ഫയല്‍ ചെയ്ത് കുടിയേറ്റക്കാര്‍
യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റി(ഐസിഇ)ന്റെ കുടിയേറ്റക്കാര്‍ക്കായുളള ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ ലോ സ്യൂട്ട് ഫയല്‍ ചെയ്ത് 15 അന്യായക്കാരും രണ്ട് നോട്ട് ഫോര്‍ പ്രോഫിറ്റ് ഗ്രൂപ്പുകളും രംഗത്തെത്തി. യുഎസിലെ 55,000 ഇമിഗ്രേഷന്‍ തടവുകാര്‍ക്ക് വേണ്ടിയാണീ പുതിയ ക്ലാസ് ആക്ഷന്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.

More »

യുഎസിലേക്കുള്ള വിസ അപേക്ഷകര്‍ക്ക് മേല്‍ ഒക്ടോബര്‍ 15 മുതല്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ കടുത്തതാക്കുന്നു; സ്വയംപര്യാപ്തരായി രാജ്യത്ത് നില്‍ക്കാനാവുന്നവര്‍ക്ക് മാത്രം ഇനി വിസകള്‍; 50 ശതമാനത്തിലധികം വിസ അപ്ലിക്കേഷനുകള്‍ നിരസിക്കപ്പെടും
 യുഎസിലേക്കുള്ള വിസ അപേക്ഷരെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിയമം വരുന്ന ഒക്ടോബര്‍ 15 മുതല്‍ നിലവില്‍ വരുന്നു.ഇത് പ്രകാരം വിസ അപേക്ഷകര്‍ക്ക് മേല്‍ കര്‍ക്കശമാ സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രസിഡന്റ് ട്രംപ് ചുമത്താന്‍ തുടങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ യുഎസിലേക്കുള്ള വിസ അപേക്ഷകരില്‍ പകുതിയോളം പേര്‍ക്കും വിസ ലഭിക്കുന്നതിനുള്ള

More »

യുഎസിലേക്കുള്ള എച്ച്-1ബി വിസ അനുവദിക്കുന്നതില്‍ വരുത്തുന്ന കര്‍ക്കശമായ ചിട്ടകളില്‍ ആശങ്കപ്പെട്ട് ഇന്ത്യന്‍ ഐടി കമ്പനികള്‍; അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന വിട്ട് വീഴ്ചില്ലാത്ത നിയമങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികളെ ഗുരുതരമായി ബാധിക്കുമെന്നുറപ്പ്
എച്ച്-1ബി വിസ അനുവദിക്കുന്നതില്‍ വരുത്തുന്ന കടുത്ത മാറ്റങ്ങള്‍ അടുത്തെത്തിയതോടെ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമായി. അടുത്ത വര്‍ഷം മുതലാണ് എച്ച് 1 ബി വിസ അനുവദിക്കുന്നതില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത്.ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അഥവാ ഡിഎച്ച്എസ്

More »

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍