USA

യുഎസ് ഡിറ്റെന്‍ഷനില്‍ കഴിയുന്നതിനിടെ നിരാഹാരമിരുന്ന ഇന്ത്യന്‍ അസൈലം സീക്കറുടെ നില ഗുരുതരം; അജയ് കുമാറിന്റെ നില വഷളാക്കിയത് ഐസിഇ വേണ്ടത്ര മെഡിക്കല്‍ കെയര്‍ നല്‍കാത്തതിനാലാണെന്ന് ആരോപണം; 33 കാരനടക്കം മൂന്ന് ഇന്ത്യക്കാര്‍ പട്ടിണി പ്രതിഷേധമനുഷ്ഠിച്ചു
യുഎസ് ഡിറ്റെന്‍ഷനില്‍ കഴിയുന്നതിനിടെ നിരാഹാരമിരിക്കാന്‍ തുടങ്ങിയ ഇന്ത്യന്‍ അസൈലം സീക്കറായ അജയ് കുമാറി(33) ന്റെ നില ഗുരുതരമായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐസിഇ) കസ്റ്റഡിയില്‍ കഴിയുന്ന ഇദ്ദേഹത്തിന് ലഭിച്ച അപര്യാപ്തമായ ട്രീറ്റ്‌മെന്റ് കാരണമാണ് ഇയാളുടെ നില വഷളായിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഡിറ്റെന്‍ഷന്‍ സെന്ററില്‍ തനിക്ക് നേരിടേണ്ടി വന്ന മനുഷ്യത്വരഹിതമായ നടപടികളോടുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു ഇയാള്‍ നിരാഹാരമിരിക്കാന്‍ തുടങ്ങിയത്.  തടവില്‍ വച്ച് ഇയാള്‍ക്ക് ലഭിച്ച മോശം വൈദ്യസഹായമാണ് കാര്യങ്ങളെ വഷളാക്കിയെന്ന് ഈ ആഴ്ച കോടതിയില്‍ സമര്‍പ്പിച്ച ഇത് സംബന്ധിച്ച രേഖയിലൂടെ ഒരു ഡോക്ടര്‍ മുന്നറിയിപ്പേകിയിരുന്നു. ആഹാരം കഴിക്കാന്‍

More »

യുഎസ് പൗരന്‍മാര്‍ക്ക് വിദേശത്ത് ജനിച്ച മക്കള്‍ക്കെല്ലാം ഇനി സ്വാഭാവികമായി യുഎസ് പൗരത്വം ലഭിക്കില്ല;കര്‍ക്കശമായ പ്രക്രിയകളിലൂടെ കടന്ന് പോയി 18 വയസാകുമ്പോള്‍ ചിലര്‍ക്ക് മാത്രം സിറ്റിസണ്‍ഷിപ്പ്; വിദേശത്തുള്ള ചില യുഎസുകാര്‍ക്ക് മാത്രം ഇളവ്
ചില പ്രത്യേക യുഎസ് ഗവണ്‍മെന്റ് എംപ്ലോയീസ്, സര്‍വീസ് മെമ്പര്‍മാര്‍ തുടങ്ങിയവരുടെ മക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍ അവരെ സ്വാഭാവികമായി യുഎസ് പൗരന്‍മാരായി പരിഗണിക്കുന്ന നിയമത്തിന് അന്ത്യമാകുന്നു. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (യുഎസ് സിഐഎസ്) പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഈ മുന്നറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.എന്നാല്‍ ഇതില്‍

More »

യുഎസിലെ കുടിയേറ്റക്കാരുള്‍പ്പെട്ട വ്യാജവിവാഹങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് യുഎസ്‌സിഐഎസ് ; ഗ്രീന്‍കാര്‍ഡ് ബെനഫിറ്റുകള്‍ പോലുള്ള നേടുന്നതിനായി വ്യാജവിവാഹങ്ങളേറെ; മാര്യേജ് സിസ്റ്റത്തെ കുറ്റമറ്റതാക്കുമെന്ന് യുഎസ്‌സിഐഎസ് ആക്ടിംഗ് ഡയറക്ടര്‍
യുഎസിലെ കുടിയേറ്റക്കാരുള്‍പ്പെട്ടതും അല്ലാത്തതുമായ വ്യാജവിവാഹത്തട്ടിപ്പുകളെ തിരിച്ചറിയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും ഇരകളെ സഹായിക്കുന്നതിനും സര്‍വസന്നദ്ധമായിരിക്കുന്നുവെന്ന അറിയിപ്പുമായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അഥവാ യുഎസ്‌സിഐഎസ് രംഗത്തെത്തി.ഗ്രീന്‍കാര്‍ഡ് ബെനഫിറ്റുകള്‍ പോലുള്ള ആനുകൂല്യങ്ങള്‍ നേടുന്നതിനായി  നിരവധി

More »

അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസയുടെ മേല്‍ 2020 മുതല്‍ കടുത്ത നിയമങ്ങള്‍ വരുന്നതില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കടുത്ത ഉത്കണ്ഠ; യുഎസുകാരെ പരിഗണിക്കുന്നതിനായി ഇന്ത്യന്‍ കമ്പനികള്‍ സമര്‍പ്പിക്കുന്ന വിസ അപേക്ഷകള്‍ നിരസിക്കുന്നതേറുന്നു
 2020ല്‍ അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസ അനുവദിക്കുന്നതില്‍ വരുത്തുന്ന കര്‍ക്കശമായ മാറ്റങ്ങള്‍ തങ്ങളെ കടുത്ത രീതിയില്‍ ബാധിക്കുമെന്ന ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അഥവാ ഡിഎച്ച്എസ് മുന്നോട്ട വച്ച നിയമനിര്‍ദേശങ്ങള്‍ റിവ്യൂ ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയെന്ന് കഴിഞ്ഞ

More »

യുഎസില്‍ നിയമവിരുദ്ധരായെത്തിയ ബ്രസീലിയന്‍ കുടിയേറ്റക്കാരെ നാടു കടത്തുന്ന നടപടി എളുപ്പത്തിലാക്കാന്‍ സഹകരിക്കാമെന്ന് ബ്രസീല്‍; പാസ്‌പോര്‍ട്ടില്ലാത്തവരെ തങ്ങളുടെ പൗരന്‍മാരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ബ്രസീല്‍
 യുഎസില്‍ നിയമവിരുദ്ധരായെത്തിയ ബ്രസീലിയന്‍ കുടിയേറ്റക്കാരെ നാടു കടത്തുന്ന നടപടി എളുപ്പത്തിലാക്കാന്‍ സഹകരിക്കാമെന്ന് സമ്മതിച്ച്  ബ്രസീല്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ബ്രസീല്‍ ഇതിന് വഴങ്ങിയിരിക്കുന്നത്. തങ്ങളുടെ പൗരന്‍മാരെ സാധുതയില്ലാത്ത പാസ്‌പോര്‍ട്ടില്ലെങ്കിലും ബ്രസീസിലിലേക്ക് നാടുകടത്തുന്നതിന്റെ ഭാഗമായി

More »

യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററിലെ ആറ് മാസക്കാരി ഗുരുതരാവസ്ഥയില്‍; അപകടാവസ്ഥയിലായിരിക്കുന്നത് 21 കുടിയേറ്റക്കാര്‍ക്കൊപ്പം വ്യാഴാഴ്ച ടെക്‌സാസിലേക്കെത്തിയ കുരുന്ന്; യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളെക്കുറിച്ചുള്ള ആശങ്ക ശക്തം
യുഎസിന്റെ സതേണ്‍ ബോര്‍ഡര്‍ കടന്നെത്തുകയും  21 കുടിയേറ്റക്കാര്‍ക്കൊപ്പം ഇമിഗ്രേഷന്‍ അധികൃതരുടെ പിടിയിലാവുകയും ചെയ്ത ആറ് മാസം പ്രായമുള്ള പെണ്‍കുട്ടി ഗുരുതരാവസ്ഥയിലായെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പെണ്‍കുട്ടി തന്റെ പിതാവിനൊപ്പമായിരുന്നു സതേണ്‍

More »

യുഎസില്‍ തടവില്‍ കഴിയുന്ന കുടിയേറ്റക്കാരെ അഡ്വക്കസി ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്ന ഹോട്ട്‌ലൈനിന് കത്തി വച്ച് ഐസിഇ; തടവറകളില്‍ കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പുറംലോകം അറിയാതിരിക്കാനുള്ള കുടില നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം
യുഎസില്‍ തടവില്‍ കഴിയുന്ന കുടിയേറ്റക്കാരെ അഡ്വക്കസി ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹോട്ട് ലൈന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അഥവാ ഐസിഇ നിര്‍ത്തലാക്കിയെന്ന് റിപ്പോര്‍ട്ട്. ഒരു മാസം മുമ്പ് ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്ക് എന്ന ഹിറ്റ് ടിവി സീരിസില്‍ പ്രാധാന്യത്തോടെ എടുത്ത് കാട്ടിയതിന് ശേഷമാണിത് ഇപ്പോള്‍ ഐസിഇ

More »

യുഎസിലെ കര്‍ക്കശമായ ഇമിഗ്രേഷന്‍ പോളിസിക്കെതിരെ ഗൂഗിള്‍ ജീവനക്കാരും കലാപത്തിന്; കുടിയേറ്റ നയം തിരുത്തുന്നത് വരെ ഗൂഗിള്‍ യുഎസിലെ ഇമിഗ്രേഷന്‍ ഏജന്‍സികളുമായി സഹകരിക്കരുതെന്ന് 1300ല്‍ അധികം പേര്‍ ഒപ്പിട്ട പെറ്റീഷന്‍ സമര്‍പ്പിച്ചു
യുഎസിലെ കര്‍ക്കശമായ ഇമിഗ്രേഷന്‍ പോളിസിയുടെ പേരില്‍ ടെക് ഭീമനായ ഗൂഗിളിലും ജീവനക്കാരുടെ പ്രക്ഷോഭമുയരുന്നു. ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങള്‍ കാരണം ഇത്തരത്തില്‍ സ്പര്‍ധയുണ്ടാകുന്ന സ്ഥാപനങ്ങളുടെ ഗണത്തില്‍ ഇപ്പോള്‍ ഗൂഗിളും സ്ഥാനം പിടിച്ചിരിക്കുകയാണ്. അടുത്തിടെ മറ്റ് നിരവധി യുഎസ് സ്ഥാപനങ്ങളില്‍ ഇതിന്റെ പേരില്‍ ജീവനക്കാരുടെ കലാപമാരംഭിച്ചിരുന്നുവെന്നാണ്

More »

യുഎസ് ഗവണ്‍മെന്റിന് ഇനി എത്ര കാലം വേണമെങ്കിലും കുടിയേറ്റക്കാരായ കുട്ടികളെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ തടവിലിടാം; കാലാവധി പരിമിതപ്പെടുത്തുന്ന കരാര്‍ റദ്ദാക്കി പകരം കര്‍ക്കശമ നിയമം പാസാക്കി ട്രംപ്; നിലവിലെ 20 ദിവസത്തെ തടവ് പരിധി ഇല്ലാതാവും
കുടിയേറ്റക്കാരുടെ കുട്ടികളെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കുന്നതിനുള്ള പരിധി യുഎസ് നീക്കം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്.ഇക്കാര്യത്തില്‍ ഫെഡറല്‍ കോടതിയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചുവെന്ന പ്രഖ്യാപനം ട്രംപ് ഭരണകൂടം ബുധനാഴ്ചയാണ് നടത്തിയിരിക്കുന്നത്. ഈ കരാറിന് പകരമായുണ്ടാക്കിയ പുതിയ നിയമം അനുസരിച്ച് ഗവണ്‍മെന്റിന് കുടിയേറ്റക്കാരായ

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി