യുഎസ് പൗരന്‍മാര്‍ക്ക് വിദേശത്ത് ജനിച്ച മക്കള്‍ക്കെല്ലാം ഇനി സ്വാഭാവികമായി യുഎസ് പൗരത്വം ലഭിക്കില്ല;കര്‍ക്കശമായ പ്രക്രിയകളിലൂടെ കടന്ന് പോയി 18 വയസാകുമ്പോള്‍ ചിലര്‍ക്ക് മാത്രം സിറ്റിസണ്‍ഷിപ്പ്; വിദേശത്തുള്ള ചില യുഎസുകാര്‍ക്ക് മാത്രം ഇളവ്

യുഎസ് പൗരന്‍മാര്‍ക്ക് വിദേശത്ത് ജനിച്ച മക്കള്‍ക്കെല്ലാം ഇനി സ്വാഭാവികമായി യുഎസ് പൗരത്വം ലഭിക്കില്ല;കര്‍ക്കശമായ പ്രക്രിയകളിലൂടെ കടന്ന് പോയി 18 വയസാകുമ്പോള്‍ ചിലര്‍ക്ക് മാത്രം സിറ്റിസണ്‍ഷിപ്പ്; വിദേശത്തുള്ള ചില യുഎസുകാര്‍ക്ക് മാത്രം ഇളവ്
ചില പ്രത്യേക യുഎസ് ഗവണ്‍മെന്റ് എംപ്ലോയീസ്, സര്‍വീസ് മെമ്പര്‍മാര്‍ തുടങ്ങിയവരുടെ മക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍ അവരെ സ്വാഭാവികമായി യുഎസ് പൗരന്‍മാരായി പരിഗണിക്കുന്ന നിയമത്തിന് അന്ത്യമാകുന്നു. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (യുഎസ് സിഐഎസ്) പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഈ മുന്നറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.എന്നാല്‍ ഇതില്‍ നിന്നും ഇളവ് അനുവദിക്കുന്ന കാറ്റഗറികളുടെ ദീര്‍ഘമായ ഒരു ലിസ്റ്റ് ഈ ഏജന്‍സി പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.

യുഎസ് പൗരത്വമുള്ളവരുടെ മക്കള്‍ വിദേശരാജ്യങ്ങളില്‍ ജനിച്ചാലും ഇമിഗ്രേഷന്‍ നാഷണാലിറ്റി ആക്ട് 320 പ്രകാരം അവരെ സ്വാഭാവികമായി യുഎസ് പൗരന്മാരായി പരിഗണിക്കുന്നതായിരുന്നു നാളിതുവരെ പിന്തുടര്‍ന്ന് വന്നിരുന്ന കീഴ് വഴക്കം.ഒക്ടോബര്‍ 29 മുതല്‍ നിലവില്‍ വരുന്ന പുതിയ നയമനുസരിച്ച് ഈ കീഴ് വഴക്കത്തിന് അറുതി വരുത്താനാണ് ട്രംപ് ഭരണകൂടം കടുത്ത നിലപാടെടുത്തിരിക്കുന്നത്. തുടര്‍ന്ന് ഈ നിയമം അനുസരിച്ച് യുഎസിന് പുറത്തുള്ള ചില യുഎസ് മിലിട്ടറി ഹോസ്പിറ്റലുകളിലും വിദേശത്ത് ജോലി ചെയ്യുന്ന യുഎസ് ഗവണ്‍മെന്റ് ജീവനക്കാര്‍, മിലിട്ടറി അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് വിദേശത്ത് പിറക്കുന്ന കുട്ടികള്‍ക്ക് മാത്രമായിരിക്കും യുഎസ് പൗരത്വം ലഭിക്കുക.

ഇതിനായി ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ അവര്‍ക്ക് 18 വയസ് തികയുന്നതിന് മുന്നോടിയായി പൗരത്വത്തിനായി അപേക്ഷിക്കേണ്ടി വരും.അതായത് മാതാപിതാക്കള്‍ അവര്‍ക്കായി ഐഎന്‍എ 322 പ്രകാരം ഫോം എന്‍-600 കെ പൂരിപ്പിച്ച് നല്‍കി ഈ പ്രൊവിഷന് കീഴിലുളള യോഗ്യത അവര്‍ക്കുണ്ടെന്ന് തെളിയിക്കുകയും വേണ്ടി വരുമെന്നാണ് യുഎസ് സിഐഎസ് വിശദീകരിക്കുന്നത്. പുതിയ നയം നടപ്പിലാകുന്നതിനെ തുടര്‍ന്ന് വിദേശത്തുള്ള യുഎസ് ഗവണ്‍മെന്റ് ഉദ്യോഗാസ്ഥരുടെ മക്കള്‍ പൗരത്വം നേടുന്നതിനായി ചില യുഎസ് സര്‍വീസ് മെമ്പര്‍മാരുടെ മക്കളേക്കാള്‍ കര്‍ക്കശമായ നാച്വറലൈസേഷന്‍ പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

Other News in this category



4malayalees Recommends