Australia
ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ റോഡ് നിയമത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി. ഒരു പോലീസ് ഓഫീസര്‍് ട്രക്കിടിച്ച് ഗുരുതരമായി പരുക്കേല്‍ക്കുന്നതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സാഹചര്യത്തിലാണ് പുതിയ റോഡ് നിയമത്തിന്റെ പാളിച്ചകള്‍ ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ ഗോ സ്ലോ നിയമം എത്ര മാത്രം അപകടകരമാണെന്ന് ഇവിടുത്തെ ഒരു പോലീസ് ഓഫീസര്‍ക്ക് പരുക്കേല്‍ക്കലിന്റെ വക്കിലെത്തിയതിലൂടെ വെളിപ്പെട്ടിരിക്കുകയാണ്. പുതിയ നിയമം അനുസരിക്കുന്നതിനായി ശ്രമിക്കുന്നതിനിടെയാണ് ട്രക്ക് ഡ്രൈവര്‍ക്ക് പോലീസ് ഓഫീസറെ ഇടിക്കേണ്ട ഘട്ടത്തിലെത്തിയത്.എമര്‍ജന്‍സി വെഹിക്കിളുകള്‍ക്ക് സമീപത്ത് മണിക്കൂറില്‍ 40 കിലോമീറ്ററില്‍ വാഹനമോടിക്കാവൂ എന്ന നിയമമാണ് ഗോ സ്ലോ
വിദേശ ജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി ഓസ്‌ട്രേലിയ രണ്ട് പുതിയ റൂട്ടുകള്‍ ആരംഭിച്ചു.ഇത് രാജ്യത്തെ മള്‍ട്ടികള്‍ച്ചറല്‍ കമ്മ്യൂണിറ്റികളെ പിന്തുണക്കുന്ന പുതിയ ലേബര്‍ എഗ്രിമെന്റുകളായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ട്.റീലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ ഓസ്‌ട്രേലിയ, ഏയ്ജ്ഡ് കെയര്‍ സെക്ടര്‍ ഇന്‍ ഓസ്‌ട്രേലിയ എന്നിങ്ങനെയുള്ള രണ്ട് വിസ എഗ്രിമെന്റുകളാണ്
കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ റീജിയണല്‍ വിസ പ്രോഗ്രാം ദീര്‍ഘിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. എന്നാല്‍ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ യഥാര്‍ത്ഥത്തില്‍ അഗ്രികള്‍ച്ചറല്‍ വിസയാണ് ആവശ്യമെന്ന് അറിയിച്ച് പുതിയ നീക്കത്തില്‍ കര്‍ഷകര്‍ അസംതൃപ്തി രേഖപ്പെടുത്തി.റീജിയണല്‍ ഓസ്‌ട്രേലിയയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍
മെക്കാനിക്കല്‍ പ്രശ്‌നം മൂലം സിഡ്‌നിയിലെ ട്രെയിന്‍ നെറ്റ് വര്‍ക്കുകളില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം വന്‍ സമയം വൈകലുകളുണ്ടായി. തിരക്കേറിയ സമയത്തുണ്ടായ സമയം വൈകല്‍ ആയിരക്കണക്കിന് യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വൈകുന്നേരം ആറ് മുതല്‍ യാത്രക്കാര്‍ക്ക് വീടുകളിലെത്താന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പേകിയിരുന്നു.
2012 മുതല്‍ സ്റ്റേറ്റില്‍ തുടര്‍ച്ചയായി താമസിക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ഇളവുകള്‍ വാഗ്ദാനം ചെയ്ത് സൗത്ത് ഓസ്‌ട്രേലിയ രംഗത്തെത്തി.നിബന്ധനകള്‍ പാലിച്ചിരിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്കായി സബ്ക്ലാസ് 489 വിസക്കുള്ള നോമിനേഷന്‍ പോലുളള ഇളവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 28 മുതലാണ് നടപ്പിലായിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍
കടുത്ത ഉഷ്ണതരംഗം കിഴക്കന്‍ തീരത്ത് കൂടി കടന്ന് പോകുന്നതിന്റെ ഫലമായി ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിന്റെ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനില കുതിച്ചുയരുമെന്ന മുന്നറിയിപ്പ് ശക്തമായി.ഇന്ന് ബ്രിസ്ബാന്‍ സിബിഡിയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. എന്നാല്‍ വെസ്റ്റിലെ ഇപ്‌സ് വിച്ചില്‍ താപനില 40 ഡിഗ്രിക്കടുത്താണെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന്
ഓസ്‌ട്രേലിയയില്‍ പുതിയ പാരന്റ് വിസ ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്നു. ഏപ്രില്‍ 17 മുതലാണ് പുതിയ ടെംപററി സ്‌പോണ്‍സേഡ് പാരന്റ് വിസ പ്രാബല്യത്തില്‍ വരുന്നത്. ഇതിനായി ഓസ്‌ട്രേലിയയിലെ സ്‌പോണ്‍സര്‍ക്ക് ഏപ്രില്‍ 17 മുതല്‍ തങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ അറിയിച്ചിരിക്കുന്നത്. സബ്ക്ലാസ് 870 (സ്‌പോണ്‍സേഡ് പാരന്റ്
ഇറാനിലെ വിസ പ്രൊസസിംഗ് ഓഫീസ് ഓസ്‌ട്രേലിയ അടച്ച് പൂട്ടിയെന്ന് റിപ്പോര്‍ട്ട്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഈ കടുത്ത നടപടിയുണ്ടായിരിക്കുന്നത്. ചില മൈഗ്രേഷന്‍ ഏജന്റുമാര്‍ തെഹ്‌റാനിലെ ഈ എംബസി മുഖാന്തിരം നിയമവിരുദ്ധമായ രീതിയില്‍ ഓസ്‌ട്രേലിയന്‍ വിസകള്‍ സംഘടിപ്പിച്ചെടുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയ ഈ നീക്കം നടത്തിയിരിക്കുന്നത്. ഇത്തരം
ഏപ്രില്‍ പത്തിന് ഓസ്‌ട്രേലിയയില്‍ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കി രാജ്യവ്യാപകമായി ഗവണ്‍മെന്റ് വിരുദ്ധ റാലി നടത്തുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിവിധ യൂണിയനുകളാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. തൊഴിലാളികള്‍ക്ക് നീതിപൂര്‍വകമായ വേതന സേവന വ്യവസ്ഥകള്‍ ആവശ്യപ്പെട്ടാണ് വിവിധ യൂണിയനുകളുടെ കൂട്ടായ്മയായ ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ്