India
പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രാ പ്രദേശിലാണ് സംഭവം. ചിറ്റൂര്‍ ജില്ലയിലെ ഗംഗവരം മന്‍ഡലിലെ ചലപ്പതി എന്ന മുപ്പത്തിമൂന്നുകാരനായ അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തതിന് പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്ന ഇയാള്‍. പെണ്‍കുട്ടിയെ കളവ് പറഞ്ഞാണ് തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പൊതുപരീക്ഷ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പതിനേഴുകാരിയുമായി തിരുപ്പതിയിലെത്തിയ അധ്യാപകന്‍ ഇവിടെയുള്ള ക്ഷേത്രത്തില്‍ വച്ച് താലിചാര്‍ത്തുകയായിരുന്നു. തന്നെ വിശ്വസിക്കണമെന്നും, ചതിക്കുകയില്ലെന്നും ഇയാള്‍ പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിവാഹ ചടങ്ങുകള്‍
വി.ഡി സവര്‍ക്കറെ പുകഴ്ത്തി എന്‍സിപി നേതാവ് ശരദ് പവാര്‍. സവര്‍ക്കറെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സവര്‍ക്കറെ പുകഴ്ത്തി ശരദ് പവാര്‍ രംഗത്തെത്തിത്. ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോഗമനവാദിയായിരുന്നു സവര്‍ക്കര്‍ എന്നാണ് ശരദ് പവാര്‍ പറയുന്നത്. സവര്‍ക്കറെ കുറിച്ച് താന്‍ മുമ്പ് പറഞ്ഞ അഭിപ്രായങ്ങള്‍ വ്യക്തിപരമായിരുന്നില്ലെന്നും അത്
യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)ക്കെതിരെയാണ് കേസെടുത്തത്. ബെനഡിക്റ്റ് ആന്റോ ലൈംഗീകമായ രീതിയില്‍ ശല്യം ചെയ്തതായി
ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകാനിറങ്ങിയ 26കാരിയെ അമ്മായിയച്ഛന്‍ ചുടുകല്ലുകൊണ്ട് തലയ്ക്കടിച്ചു. ഡല്‍ഹി പ്രേംനഗറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാജല്‍ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. ആക്രമണത്തില്‍ പരിക്കേറ്റ കാജലിന്റെ തലയില്‍ 17 സ്റ്റിച്ചുകള്‍ ഇടേണ്ടിവന്നു. സംഭവത്തില്‍ കാജലിന്റെ മാതാപിതാക്കളുടെ പരാതിയില്‍ അമ്മായിയച്ഛനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
അമ്മായിയച്ഛനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി ലഭിച്ചതിന്റെ ഞെട്ടലിലാണ് രാജസ്ഥാന്‍ പോലീസ്. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സിലോര്‍ ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പവന്‍ വൈരാഗി എന്ന യുവാവാണ് സദര്‍ പോലീസ് സ്റ്റേഷനില്‍ പിതാവിനെതിരെ പരാതി നല്‍കിയത്. തന്റെ പിതാവ് രമേഷ് വൈരാഗി ഭാര്യയോടൊപ്പം ഒളിച്ചോടിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്
വധു ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്ത മേക്കപ്പിന് പണി കിട്ടി, ഒടുവില്‍ വിവാഹം മുടങ്ങി. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കറുത്തനിറമായി മാറിയെന്നാണ് വാര്‍ത്ത. ഇത് കണ്ടതോടെയാണ് വരന്‍
ആള്‍ദൈവം ചമഞ്ഞ് സ്വന്തം രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദയെ തള്ളി യുഎന്‍. നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി യുഎന്‍ രംഗത്തെത്തിയിരിക്കുന്നത്. ജനീവയില്‍നടന്ന യോഗത്തില്‍ പങ്കെടുത്ത നിത്യാനന്ദയുടെ പ്രതിനിധിയായ മാ വിജയപ്രിയ നിത്യാനന്ദ മുന്നോട്ട് വെച്ച് എല്ലാ
തെരുവുനായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ഹരിഹര്‍നഗറിലെ പാര്‍ക്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സൈബര്‍ ലോകത്തും വ്യാപകമായി പ്രചരിക്കുകയാണ്. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്. പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പൊലീസ് ആദ്യം തയ്യാറായില്ലെന്ന്
വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലെത്തിയ പ്രണയിനികള്‍ കടലില്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലാണ് അപകടം നടന്നത്. സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ലൈഫ് ഗാര്‍ഡിന്റെ സഹായത്തോടെ കരക്കെത്തിച്ചു. പൊലീസ് ഇരുവരെയും കൊങ്കണ്‍ സോഷ്യല്‍ ഹെല്‍ത്ത് സെന്ററില്‍