Kerala

ഹിന്ദു മതത്തിന്റെ ഹോള്‍ സെയില്‍ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎം, കുറി തൊടാന്‍ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ് ; പിന്തുണയുമായി കെ മുരളീധരന്‍
എ കെ ആന്റണിക്ക് പിന്തുണയുമായി കെ മുരളീധരന്‍ എം പി. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും കാലത്തും അമ്പലങ്ങളില്‍ പോയിട്ടുണ്ട്. ഹിന്ദു മതത്തിന്റെ ഹോള്‍ സെയില്‍ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎമ്മാണെന്നും ആന്റണിയെ പിന്തുണച്ച് കെ മുരളീധരന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് സ്ഥാനം കൊടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. കുറി തൊടാന്‍ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു. സോളാര്‍ കേസില്‍ സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞുവെന്നും കെ മുരളീധരന്‍. വൃത്തി കെട്ട രീതിയിലാണ് പിണറായിയുടെ പൊലീസ് കേസ് അന്വേഷിച്ചത്.മുഖ്യമന്ത്രി പൊതു

More »

പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ; നാട്ടുകാരുടെ പ്രതിഷേധം മൂലം തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് ; എംഎല്‍എയെ തടഞ്ഞുവച്ചു
വര്‍ക്കലയിലെ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്. പ്രതി ഗോപുവുമായി സംഭവസ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും കണക്കിലെടുത്ത് തിരികെ കൊണ്ടുപോകേണ്ടി വന്നു. ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയ്ക്കുനേരെയും പ്രതിഷേധമുണ്ടായി. സംഗീതയുടെ മൃതദേഹം സംസ്‌കരിച്ച ശേഷമാണ് എംഎല്‍എ അവിടെയെത്തിയത്. ഇതോടെ

More »

പള്ളിയില്‍ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷ മത വിഭാഗത്തിന് അമ്പലത്തില്‍ പോകാനും അവകാശമുണ്ട്, അമ്പലത്തില്‍ പോകുന്നവരുടെ മേല്‍ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല,കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണം
കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റെണി. അമ്പലത്തില്‍ പോവുകയും, ചന്ദനക്കുറിയിടുകയും ചെയ്യുന്ന ഹിന്ദുമത വിശ്വാസിയെ മൃദു ഹിന്ദുത്വ വാദിയായി മുദ്രകുത്തുന്നത് അപകടമാണ്. അത് ബി ജെ പിക്ക് മാത്രമേ സഹായകരമാവുകയുളളുവെന്നും എ കെ ആന്റെണി പറഞ്ഞു. കോണ്‍ഗ്രസിന്റെ 138ാം സ്ഥാപക ദിനാഘോഷം കെ പി സി സി

More »

സംസ്ഥാന വ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീട്ടില്‍ റെയ്ഡ്; 56 ഇടങ്ങളില്‍ പരിശോധന ; എന്‍ഐഎ സംഘമെത്തിയത് പുലര്‍ച്ചെ
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ഭാരവാഹികളുടെ വീട്ടില്‍ എന്‍ഐഎയുടെ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് സംസ്ഥാനവ്യാപകമായി 56 ഇടങ്ങളില്‍ സംഘം പരിശോധന നടത്തുന്നത്. എറണാകുളത്ത് മാത്രം 12 ഇടങ്ങളിലാണ് അന്വേഷണസംഘമെത്തി. മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂര്‍ മേഖലകളിലാണ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക്

More »

മറ്റൊരു നമ്പരില്‍ വേറൊരു പേരില്‍ ചാറ്റ് ചെയ്ത് സൗഹൃദമുണ്ടാക്കി ,രാത്രി വിളിച്ചിറക്കി കൊലപാതകം ; 17 കാരിയുടെ കൊലയ്ക്ക് പിന്നില്‍ പറ്റിക്കപ്പെടുകയാണെന്ന സംശയം
തിരുവനന്തപുരം വര്‍ക്കലയില്‍ പതിനേഴ് വയസുകാരിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ തന്നെ പറ്റിക്കുകയാണെന്ന സംശയംകൊണ്ടെന്ന് സൂചന. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംഗീതയുടെ കാമുകന്‍ പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  മറ്റൊരു നമ്പറില്‍ നിന്ന് സംഗീതയുമായി ചാറ്റ് ചെയ്ത് പെണ്‍കുട്ടിയെ ഗോപു രാത്രിയില്‍ വീടിന് പുറത്തേക്ക്

More »

ക്രൂരത ; ബന്ധുവീട്ടില്‍ പോകവേ വഴിതെറ്റിയ ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു: കോഴിക്കോട്ട് 3 പേര്‍ പിടിയില്‍
വഴിതെറ്റിവന്ന ഭിന്നശേഷിക്കാരിയായ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പരപ്പനങ്ങാടിയില്‍ വെച്ചാണ് 19 കാരിയായ വിദ്യാര്‍ത്ഥിനി അതിക്രമത്തിന് ഇരയായത്. ബന്ധു വീട്ടില്‍ പോകവെ വഴി തെറ്റി എത്തിയതാണ് പെണ്‍കുട്ടി. ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. നെടുവ സ്വദേശികളായ മുനീര്‍,

More »

വര്‍ക്കലയില്‍ യുവതിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു ; ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ വീടിന് പുറത്തു വിളിച്ചിറക്കി കൊലപാതകം
വര്‍ക്കലയില്‍ യുവതിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു. വടശേരിക്കോണം സംഗീത നിവാസില്‍ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് (20) പിടിയിലായത്. രാത്രി 1.30തോടെയാണ് പെണ്‍കുട്ടിയെ രക്തത്തില്‍ കുളിച്ച് വീട്ടുമുറ്റത്തുനിന്ന് കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍

More »

'കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്നു, ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് മകള്‍' ; നടുക്കത്തില്‍ സംഗീതയുടെ അച്ഛന്‍
 വര്‍ക്കലയില്‍ 17 കാരിയായ മകള്‍ രക്തത്തില്‍ കുളിച്ച് ജീവനായി പിടയുന്നത് നേരില്‍ കണ്ടതിന്റെ നടുക്കത്തിലാണ് സംഗീതയുടെ അച്ഛന്‍. കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ട് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സംഗീതയുടെ അച്ഛന്‍ പറഞ്ഞു. കഴുത്തില്‍ ആഴത്തില്‍ മുറിവ് ഉണ്ടായിരുന്നുവെന്നും സജീവ് പറഞ്ഞു. വടശേരിക്കോണം

More »

ഇ പി ജയരാജനെതിരായ ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് കുഞ്ഞാലിക്കുട്ടി ; നിലപാട് തള്ളി കെ എം ഷാജി ; അഭിപ്രായ വ്യത്യാസവുമായി മുസ്ലീം ലീഗ് നേതാക്കള്‍
ഇ പി ജയരാജന്‍ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി മുസ്ലീം ലീഗ് നേതാക്കള്‍. ഇ പി ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളി കെ എം ഷാജിയും കെപിഎ മജീദും രംഗത്തെത്തി. വിഷയം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.ഇപി ജയരാജനെതിരെയുള്ള വിവാദങ്ങള്‍ക്ക്

More »

കഴിച്ചത് ഈന്തപ്പഴം മാത്രം ; കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ്

ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബിജെപി ബൂത്ത് ഏജന്റ് ,പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.: സന്ദീപാനന്ദഗിരി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ ബൂത്ത് ഏജന്റെന്ന് സന്ദീപാനന്ദഗിരി. അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന കണ്‍ട്രോള്‍ റൂം എസിപി രാജേഷ് ബിജെപി ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫോട്ടോ

ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി; പത്ത് വയസുകാരന്‍ മരിച്ചു

പാലക്കാട് തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ

കാണാതായിട്ട് ദിവസങ്ങളോളം, ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ പരിശോധിച്ചിറങ്ങി ; വിദ്യാര്‍ഥിനിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി

'യുഡിഎഫിനെ വിശ്വസിക്കാനാവില്ല', ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്: മുഹമ്മദ് റിയാസ്

യുഡിഎഫിനെ വിശ്വസിക്കാനാവില്ലെന്നും ഇതിന്റെ ഭാഗമായി ജനം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നില്‍ക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തില്‍ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനമെന്നും റിയാസ് പറഞ്ഞു. വോട്ട് ചെയ്ത ശേഷം

ബിജെപിയും എല്‍ഡിഎഫും തകരും; നിര്‍ണായക തെരഞ്ഞെടുപ്പെന്ന് എ.കെ ആന്റണി

നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും