കാനഡയിലേക്കുള്ള കുടിയേറ്റം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രചാരണം ത്വരിതപ്പെടുത്തി ഫെഡറല്‍ ഗവണ്‍മെന്റ്; ഇമിഗ്രേഷനെ പറ്റി ഒരു ക്രിയാത്മകമായ ചര്‍ച്ച വളര്‍ത്തുന്നതിനായി ഓണ്‍ലൈന്‍ ഇനീഷ്യേറ്റീവിന് വന്‍ ജനപിന്തുണ

കാനഡയിലേക്കുള്ള കുടിയേറ്റം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രചാരണം ത്വരിതപ്പെടുത്തി ഫെഡറല്‍ ഗവണ്‍മെന്റ്; ഇമിഗ്രേഷനെ പറ്റി ഒരു ക്രിയാത്മകമായ ചര്‍ച്ച വളര്‍ത്തുന്നതിനായി ഓണ്‍ലൈന്‍ ഇനീഷ്യേറ്റീവിന് വന്‍ ജനപിന്തുണ

കാനഡയിലേക്കുള്ള കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതിനായി ഫെഡറല്‍ ഗവണ്‍മെന്റ് ആരംഭിച്ച് സമഗ്ര പ്രചാരണത്തിന് വന്‍ ജനപിന്തുണ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം നടക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഇമിഗ്രേഷന്‍ പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടപ്പെടുമെന്നതിനാലാണ് ലിബറല്‍ ഗവണ്‍മെന്റ് കാനഡയിലേക്കുള്ള കുടിയേറ്റത്തെ പിന്തുണക്കുന്നതിനുള്ള ത്വരിത ഗതിയിലുള്ള നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. കാനഡയിലും വിദേശങ്ങളിലും പൊതുവായി കുടിയേറ്റ വിരുദ്ധ മനോഭാവം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇമിഗ്രേഷനെ പറ്റി ഒരു ക്രിയാത്മകമായ ചര്‍ച്ച വളര്‍ത്തുന്നതിനായി കാനഡ ഒരു ഓണ്‍ലൈന്‍ ഇനീഷ്യേറ്റീവ് തുടങ്ങിയത്.


ഇമിഗ്രേഷനുമായി ബന്ധപ്പെട്ട വസ്തുതകളെയും വ്യക്തിപരമായ അനുഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് ഈ ഇനീഷ്യേറ്റീവ് വഴിയൊരുക്കിയിട്ടുണ്ട്. തങ്ങളുടെ സമൂഹങ്ങളിലെ വിജയകരമായ കുടിയേറ്റത്തിന്റെ കഥകള്‍ പങ്ക് വയ്ക്കാനുള്ള ക്ഷണം ഈ ഇനീഷ്യേറ്റീവ് നവംബറില്‍ ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ട് വച്ചിരുന്നു. ഇത്തരം അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കാംപയിന്‍ വെബ്‌സൈറ്റുമായി ബന്ധപ്പെടുത്തുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

ഈ പ്രചാരണത്തിന്റെ ഭാഗമായി പോസിറ്റി ഇമിഗ്രന്റ് അനുഭവങ്ങള്‍ പങ്ക് വയ്ക്കാനായി ആളുകള്‍ക്ക് ടൂള്‍കിറ്റും നല്‍കിയിരുന്നു. ഇതിനൊപ്പം കുടിയേറ്റക്കാരുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്ന നിര്‍ണായകമായ സന്ദേശങ്ങള്‍ പങ്ക് വയ്ക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ആളുകള്‍ക്ക് പ്രാദേശിക കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി #ImmigrationMatters buttosn അല്ലെങ്കില്‍ ബിസിനസ് കാര്‍ഡുകളും വാങ്ങാന്‍ സാധിക്കും.

Other News in this category



4malayalees Recommends