ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പുതിയ വൈദിക മന്ദിരം വെഞ്ചിരിച്ചു

ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പുതിയ വൈദിക മന്ദിരം വെഞ്ചിരിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇടവകാംഗങ്ങളേവരും.

പള്ളിക്കടുത്ത് ഏകദേശം ഒരു മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ഥിതിചെയ്യുന്ന പുതിയതായി വാങ്ങിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം മെയ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. വെഞ്ചിരിപ്പ് കര്‍മ്മങ്ങളില്‍ ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്, ഫാ. ബാബു മഠത്തിപ്പറമ്പില്‍. ,ഫാ. ജിജോ നെല്ലിക്കകണ്ടത്തില്‍, ഫാ. ജോനസ് ചെറുനിലത്, ബ്രദര്‍.അംങ്കിത് എന്നിവര്‍ സന്നിഹിതരായിരുന്നു.


നാലുലക്ഷം ഡോളര്‍ മുതല്‍മുടക്കുള്ള ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ പിന്നില്‍ പ്രാര്‍ത്ഥനപരമായും ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കി വിജയിപ്പിച്ച ഏവരെയും ഇടവകയ്ക്ക് വേണ്ടി അഭിവന്ദ്യ പിതാവ് പ്രശംസാ ഫലകം നല്‍കി ആദരിച്ചു. ഇടവകയുടെ ഈ ഭവന സംരംഭത്തിന്റെ പൂര്‍ത്തികരണത്തിന് വേണ്ട നേതൃത്വം നല്‍കിയ കൈക്കാരന്മാരെയും ഫൈനാന്‍സ് കമ്മറ്റി , ബില്‍ഡിങ് സേര്‍ച്ചിംഗ് കമ്മറ്റി എന്നിവരോടും ഉള്ള കൃതജ്ഞതയും കടപ്പാടും വികാരി ഫാദര്‍ തോമസ് മുളവനാലും, അസിസ്റ്റന്റ് വികാരി ഫാദര്‍ ബിന്‍സ് ചേത്തലയിലും അറിയിച്ചു.


തുടര്‍ന്ന് ഭവന വെഞ്ചിരിപ്പിനായിയെത്തിയ ഇടവകാഗംങ്ങളുമായി പിതാവ് നര്‍മ്മ സല്ലാപത്തില്‍ ഏര്‍പ്പെടുകയും ജൂണ്‍ അഞ്ചിന് നടക്കുന്ന ആഗോള പരിസ്ഥിതി ദിന ആഘോഷങ്ങളുടെ മുന്നോടിയായി പരിസ്ഥിതി സന്ദേശ നല്‍കിക്കൊണ്ട് ഭവന പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. ഇടവകയുടെ ദശവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജൈവകൃഷി പ്രോത്സാഹന പദ്ധതിയില്‍ സന്തുഷ്ടനായ പിതാവ് ശ്രീ. മത്തച്ചന്‍ ചെമ്മാച്ചേലിന് പച്ചക്കറിതൈ നല്‍കി ഭവനങ്ങളില്‍ വച്ചു നടത്തുവാന്‍ ഉദ്ദേശിക്കുന്ന കൃഷി മത്സര പദ്ധതി ഉദ്ഘാടനം ചെയ്തു.


വെഞ്ചിരിപ്പ് ചടങ്ങുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൈക്കാരന്മാരായ സാബു നടുവീട്ടില്‍, സണ്ണി മേലേടത്ത്, ജോമോന്‍ തെക്കേപ്പറമ്പില്‍, സിനി നെടുന്തുരുത്തിയില്‍, ക്രിസ്സ് കട്ടപ്പുറം, സിസ്റ്റര്‍ സില്‍വേരിയൂയ്, സി.ജെസിന, സി.ജോവാന്‍ എന്നിവര്‍ വേണ്ട നേതൃത്വം നല്‍കി.

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.




Other News in this category



4malayalees Recommends