നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'TABITHA' എന്ന ഷോര്‍ട് ഫിലിം ന് ശേഷംആല്‍ത്തറ ക്രീയേഷന്‍സ് നിര്‍മ്മിച്ച് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്ത... ' മഴയില്‍ വിരിഞ്ഞ പൂക്കള്‍ '

നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'TABITHA' എന്ന ഷോര്‍ട് ഫിലിം ന് ശേഷംആല്‍ത്തറ ക്രീയേഷന്‍സ് നിര്‍മ്മിച്ച് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്ത...  ' മഴയില്‍ വിരിഞ്ഞ പൂക്കള്‍ '
' ഉലഞ്ഞാടുന്ന മനുഷ്യമനസ്സിന്റെ ആഴക്കയങ്ങളിലേക്ക്

പുത്തന്‍ പ്രതീക്ഷയുടെ മെഴുതിരി വെട്ടവുമായി കടന്നു വന്ന ഒരു എട്ട് വയസുകാരിയുടെ കഥ ..

അവള്‍ നേടിയെടുത്തത് ഒരു ഹൃദയമായിരുന്നു .

നേടിക്കൊടുത്തത് ഒരു ജീവിതവും


അനീഷ് മോഹന്റെ ജീവിത ഗന്ധിയായ ഈ കഥാ പശ്ചാത്തലത്തിന് സംഭാഷണമെഴുതി തിരക്കഥയില്‍ സഹായിച്ചിരിക്കുന്നത് സിബോയ് കുര്യന്‍ . ലിയോ ,നിവില്‍ ,ജസ്റ്റിന്‍ എന്നിവര്‍ നിര്‍മാണ നിര്‍വഹനത്തില്‍ പങ്കാളികളായപ്പോള്‍, സഹസംവിധായകനായി തിരശീലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അനൂപ് പിള്ള യാണ് . സംവിധാന കയ്യൊപ്പ് നല്‍കി , കാമറ കണ്ണുകളുടെ നിയന്ത്രണം നിര്‍വഹിച്ചു, എഡിറ്റിംഗ് ടേബിളില്‍ ചിത്രത്തിന്റെ പൂര്‍ണത നിര്‍വഹിച്ച അനീഷ് മോഹന്‍ വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് പറയാതെ വയ്യ . നോര്‍ത്ത് അമേരിക്കയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കാനഡയിലെ വാന്‍കൂവര്‍ ,വാന്‍കൂവര്‍ ഐലന്‍ഡ് ,റിച്ച്മണ്ട് തുടങ്ങിയ പ്രകൃതിമനോഹരങ്ങളായ സ്ഥലങ്ങളുടെ സുന്ദര കാഴ്ചകള്‍ ചിത്രത്തിന് മിഴിവേകുന്നു ...

വികാരതീവ്രമായ കഥാപാത്രങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍ അഭ്രപാളിയില്‍ നിറം പകര്‍ന്നാടിയിരിക്കുന്നതു ബിയോണ്‍ ടോം ,മേഘ ,എമിലി ,ലിയോ കുരിയാക്കോസ് , അനൂപ് പിള്ള എന്നിവര്‍ ചേര്‍ന്നാണ് .

അതിവിദൂരമല്ലാതെ ..മലയാള സിനിമയുടെ പടിവാതിലുകള്‍ ഈ കലാകാരന്മാര്‍ക്കായ് തുറക്കപ്പെടും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല . മറ്റു ഷോര്‍ട് ഫിലിം കളില്‍നിന്നു വ്യത്യസ്ഥമായി ഇതിന്റെ ആഖ്യാന ഭംഗിയും ,ദൃശ്യ മികവും തെളിയിക്കുന്നതും മറ്റൊന്നല്ലതന്നെ … ഷിബു കിഴക്കേകുറ്റ്


Other News in this category



4malayalees Recommends